India

അമിത്ഷായെ വിമർശിച്ചബ്രിട്ടാസിനു കാരണം കാണിക്കൽ നോട്ടീസ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനമെഴുതിയത് ചൂണ്ടിക്കാട്ടി ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. രാജ്യസഭ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ആണ് നോട്ടീസയച്ചത്.
ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നല്‍കണമെന്നാണ് ആവശ്യം. ലേഖനത്തിന്റെ ഉള്ളടക്കം ദേശവിരുദ്ധമാണെന്ന ബിജെപിയുടെ പരാതിയിലാണ് രാജ്യസഭ ചെയര്‍മാന്‍ നോട്ടീസയച്ചത്. എംപി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിലെഴു തിയ ലേഖനമാണ് പരാതിക്ക് ഇടയാക്കിയത്.
ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ പേരില്‍ തനിക്ക് എതിരെ പരാതി നല്‍കിയത് വിചിത്ര സംഭവമാണെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. കേരളത്തിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് എതിരായാണ് ലേഖനം എഴുതിയത്. അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതിന്റെ പേരിലുള്ള നടപടി അത്ഭുതപ്പെടുത്തുന്നതാണെന്നും ബ്രിട്ടാസ് പറഞ്ഞു.

ബിജെപി നല്‍കിയ പരാതിയിലാണ് നോട്ടീസ്. ലേഖനത്തെ സംബന്ധിച്ച വിശദീകരണം ബ്രിട്ടാസ് രേഖാമൂലം നല്‍കണമെന്നാണ് ആവശ്യം. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ്. ജോണ്‍ ബ്രിട്ടാസിനെ വിളിച്ചു വരുത്തിയാണ് രാജ്യസഭാ സെക്രട്ടറിയേറ്റ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കുന്നതിന് മുമ്പ് ലേഖനത്തെ സംബന്ധിച്ച് ബ്രിട്ടാസിന്റെ വിശദീകരണം ഉപരാഷ്ട്രപതി കേട്ടിരുന്നു.ഫെബ്രുവരി 20 ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ്. ബിജെപി നേതാവ് പി. സുധീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്യസഭാ സെക്രട്ടറിയേറ്റിന്റെ നോട്ടീസ്.ബ്രിട്ടാസിന്റെ ലേഖനം വലിയ തോതില്‍ ധ്രുവീകരണം സൃഷ്ടിക്കുന്നതാണെന്നും രാജ്യദ്രോഹപരമായ പ്രവര്‍ത്തനത്തിന് നടപടി വേണമെന്നും സുധീര്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരത്തില്‍ ധ്രുവീകരണം സൃഷ്ടിക്കുന്ന ലേഖനങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ സുധീര്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം തന്നെ രാജ്യസഭാ ചെയര്‍മാന്‍ വിളിച്ച് വരുത്തിയ കാര്യം ബ്രിട്ടാസ് സ്ഥിരീകരിച്ചു. തന്റെ അഭിപ്രായം അദ്ദേഹം കേട്ടുവെന്നും, കൃത്യമായി വിശദീകരിച്ച് കൊടുത്തിട്ടുണ്ടെന്നും ബ്രിട്ടാസ് വ്യക്തമാക്കി. ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ പേരില്‍ തനിക്കെതിരെ പരാതി നല്‍കിയ വിചിത്രമായ സംഭവമാണ്. തീര്‍ത്തും അപലപിക്കപ്പെടേണ്ടതാണ് ഈ പരാതി. ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയാണ് ഇത് ചോദ്യം ചെയ്യുന്നത്.
അതേസമയം അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ കേരള മുഖ്യമന്ത്രി അടക്കമുള്ളവര്‍ പ്രതികരിച്ചിട്ടുണ്ടെന് ബ്രിട്ടാസ് വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ ധന്‍കറിന്റെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യസഭാ അംഗങ്ങളും, ചെയര്‍മാനും തമ്മില്‍ നടന്ന കാര്യങ്ങള്‍ പരസ്യമാക്കാനുള്ളതല്ലെന്നാണ് രാജ്യസഭാ സെക്രട്ടേറിയേറ്റിന്റെ നിലപാട്. വിശദീകരണം എഴുതി നല്‍കാന്‍ ബ്രിട്ടാസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് രാജ്യസഭാ സെക്രട്ടേറിയേറ്റ് നല്‍കുന്ന സൂചന. എന്നാല്‍ ഒരു എംപിയുടെ ലേഖനത്തില്‍ നടപടിയെടുക്കാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കും അധികാരമില്ലെന്ന് മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി പറയുന്നു. സഭയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണ് കാര്യങ്ങള്‍. അച്ചടക്കപരിധിയില്‍ വരുന്നതല്ല ഇക്കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

crime-administrator

Recent Posts

എൻ കെ പ്രേമചന്ദ്രന്റെ ചോദ്യങ്ങൾക്ക്, മിണ്ടാത്ത പൂച്ചയെ പോലെ CPM

സി പി എമ്മിനേറ്റ കനത്ത മുറിവാണ് ഇ.പി ജയരാജൻ വിവാദം. ഇ.പി.ജയരാജന്റെ ബി ജെ പി പ്രവേശനവുമായി ബന്ധപെട്ടു ഉയർന്ന…

2 hours ago

ആര്യയും സച്ചിൻ ദേവും അധികാരത്തിന്റെ ഹുങ്കിൽ മുൻപും ഒരു പാവപ്പെട്ടവന്റെ ജോലി തെറിപ്പിച്ച് അന്നം മുടക്കി

തിരുവനന്തപുരം . മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും ചേർന്ന് അധികാരത്തിന്റെ ഹുങ്കിൽ ഇതിനു മുൻപും ഒരു…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചേക്കും

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ സുപ്രീം കോടതി. ഇടക്കാല…

3 hours ago

ഡ്രൈവർ യദു നീതി തേടി കോടതിയിലേക്ക്, മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നിർണ്ണായകമായി

തിരുവനന്തപുരം . മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കും എതിരായ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍…

3 hours ago

മേയറെ പടുകുഴിയിൽ ചാടിച്ചു? തൃക്കാക്കരയിലും വടകരയിലും പയറ്റിയ അശ്ളീല ബോംബ് തലസ്ഥാനത്ത് ചീറ്റി

തൃക്കാക്കരയിലും വടകരയിലും പയറ്റിയ അശ്ളീല ബോംബ് തലസ്ഥാനത്ത് ചീറ്റി പോയെന്ന് മുൻ ദേശാഭിമാനി എഡിറ്റർ ജി ശക്തിധരന്റെ ഫേസ് ബുക്ക്…

3 hours ago

രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക നൽകി

ന്യൂ ഡൽഹി . ആഴ്ചകൾ നീണ്ട സസ്പെൻസുകൾക്ക് ഒടുവിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍…

6 hours ago