Health

മലയാള സിനിമ ലോകത്തിന് തീരാനഷ്ടം.കൊച്ചു പ്രേമൻ വിടവാങ്ങി

നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു.68 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കവേയാണ് അന്ത്യം. തന്റേതായ ഭാഷാഭാവശൈലി കൊണ്ട് മലയാളികളെ പൊട്ടിചിരിപ്പിച്ച കൊച്ചുപ്രേമന്റെ ജീവിതം അഭിനയകലയ്ക്ക് വേണ്ടി മാറ്റി വച്ചതായിരുന്നു. എട്ടാം ക്ലാസ് മുതല്‍ നാടകത്തിന്റെ ലോകത്തേക്ക് സഞ്ചരിച്ച്‌ തുടങ്ങിയ കൊച്ചുപ്രേമന് തന്റെ വഴിയേതെന്ന് വളരെ ചെറുപ്പത്തില്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. രണ്ടാമത്തെ നാടകം ഊഷ്ണരാശിയും അവതരിപ്പിച്ചതിന് ശേഷം കൊച്ചുപ്രേമന്‍ നാടകങ്ങളെയും അഭിനയത്തെയും കൂടുതല്‍ സീരയസായി സമീപിക്കാന്‍ തുടങ്ങി. പിന്നീട് ആകാശവാണിയിലെ ഇതളുകള്‍ എന്ന പരിപാടിയിലൂടെ കൊച്ചുപ്രേമന്‍ തന്റെ നാടകങ്ങള്‍ സംപ്രേക്ഷണം ചെയ്യുകയും അതിനോടൊപ്പം വിവിധ നാടകസംഘങ്ങള്‍ക്ക് ഒപ്പം പ്രവര്‍ത്തിച്ച്‌ തുടങ്ങുകയും ചെയ്തതോടെ അദ്ദേഹത്തിലെ കലാകാരനെ ലോകം കൂടുതല്‍ ശ്രദ്ധിച്ച്‌ തുടങ്ങി. കൊല്ലം കാളിദാസകലാകേന്ദ്രത്തിന് ഒപ്പവും തിരുവനന്തപുരം സംഘചേതനയ്ക്ക് ഒപ്പവും പ്രവര്‍ത്തിച്ച കൊച്ചുപ്രേമനെ നാടകത്തില്‍ നിന്ന് സിനിമയിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നത് ജെ സി കുറ്റിക്കാടാണ്.

1979 ല്‍ പുറത്തിറങ്ങളിയ ഏഴു നിറങ്ങളാണ് ആദ്യ സിനിമ. 1979ല്‍ റിലീസായ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് കൊച്ചു പ്രേമന്റെ ആദ്യ സിനിമ. പിന്നീട് 1997ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിച്ച കൊച്ചു പ്രേമന്‍ രാജസേനനൊപ്പം എട്ടു സിനിമകള്‍ ചെയ്തു.
സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ 1997ല്‍ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തി. ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ ജയരാജ് സിനിമ ഗുരുവിലെ അഭിനയത്തിലൂടെ അദ്ദേഹം പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തു. തെങ്കാശിപ്പട്ടണത്തിലെ മച്ചമ്ബീ എന്ന അദ്ദേഹത്തിന്റെ വിളി മിമിക്രി ആര്‍ടിസ്റ്റുകളിലൂടെ കൂടുതല്‍ ശ്രദ്ധ നേടുകയും ചെയ്തു. പിന്നീടും നിരവധി സിനിമകളില്‍ അഭിനയം തുടര്‍ന്ന കൊച്ചുപ്രേമന്‍ വീണ്ടും എല്ലാവരെയും ഞെട്ടിച്ചത് 2016 ല്‍ ഇറങ്ങിയ രൂപാന്തരം എന്ന ചിത്രത്തിലൂടെ അഭിനയത്തിലൂടെയാണ്. ചിത്രത്തിലെ രാഘവന്‍ എന്ന കഥാപാത്രം ആ വര്‍ഷത്തെ ദേശീയ അവാര്‍ഡിന് പരിഗണിക്കുന്നവരുടെ ലിസ്റ്റിലേക്ക് കൊച്ചുപ്രേമന്റെ പേരും ഉയര്‍ത്തി.


സാക്ഷാല്‍ അമിതാഭ് ബച്ചനും മമ്മൂട്ടിക്കും ഒപ്പം മത്സരിച്ച കൊച്ചുപ്രേമന്‍ അവസാനം വരെ പോരാടിയെങ്കിലും ഭാഗ്യം അമിതാഭ് ബച്ചനെ തുണച്ചു. അതിലെ നിരാശ മറച്ച്‌ വയ്ക്കാതെ ശക്തമായി പൊട്ടിത്തെറിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം
തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തില്‍ പേയാട് എന്ന ഗ്രാമത്തില്‍ ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായി 1955 ജൂണ്‍ ഒന്നിനാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളില്‍ പൂര്‍ത്തിയാക്കിയ കൊച്ചുപ്രേമന്‍ തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് ബിരുദം നേടി.
അംഗീകാരമായിട്ടാണ്.മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളില്‍ വേഷമിട്ട കൊച്ചുപ്രേമന്‍ സിനിമ കൂടാതെ ടെലിസീരിയലുകളിലും സജീവമായിരുന്നു.കെ.എസ്.പ്രേംകുമാര്‍ എന്നതാണ് ശരിയായ പേര്. തികഞ്ഞ കലാകാരനായിരുന്ന കൊച്ചുപ്രേമന്റെ മരണം മലയാളസിനിമയ്ക്ക് തീരാനഷ്ടമാണ്.

Crimeonline

Recent Posts

റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര റദ്ദാക്കി

വാഷിങ്ടൺ . ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് മൂന്നാം ബഹിരാകാശ യാത്രയും പുതിയ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയതിനെത്തുടർന്ന്…

1 hour ago

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലം. ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം പരവൂരിലാണ് സംഭവം. 39കാരിയായ ഭാര്യ പ്രീത, പതിനാലുവയസുകാരി…

2 hours ago

ചില വിദേശ ശക്തികള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു – പ്രധാനമന്ത്രി നരേന്ദ്ര മോദി

അഹമ്മദാബാദ് . ചില വിദേശ ശക്തികള്‍ ലോക സഭ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ വികസിത…

3 hours ago

രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള സുപ്രീം കോടതി വിധി മറികടക്കാൻ രാഹുല്‍ ഗാന്ധി പദ്ധതികള്‍ തയാറാക്കി

ന്യൂഡൽഹി . കോൺഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള സുപ്രീം കോടതി വിധി മറികടക്കാ നുള്ള പദ്ധതികള്‍ രാഹുല്‍ ഗാന്ധി…

6 hours ago

ബസ്സിലെ മെമ്മറി കാർഡ് അടിച്ചു മാറ്റിയത് മേയർ ആര്യയും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും, ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി

തിരുവനന്തപുരം . കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനുള്ളിലെ സിസിടിവിക്യാമറകളുടെ മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ഒപ്പം…

14 hours ago

നടി കനകലത വിടപറഞ്ഞു, തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം

തിരുവനന്തപുരം . നടി കനകലത വിടപറഞ്ഞു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും മൂലം ഏറെക്കാലമായി ദുരിതം അനുഭവിച്ചു കൊണ്ടുള്ളതായിരുന്നു…

14 hours ago