Categories: News

കത്തോലിക്കാ സഭ നേതൃത്വത്തിൽ ഭിന്നത..ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ വിമർശിച്ച് 9 ബിഷപ്പുമാർ രംഗത്ത്.

എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്‌ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ വിമര്‍ശിച്ച്‌ സിറോമലബാര്‍ സഭയിലെ ഒമ്ബത് ബിഷപ്പുമാര്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് കത്തെഴുതി.

അനുരഞ്ജനചര്‍ച്ചകള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച്‌ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ ശ്രമിച്ചതാണ് സ്ഥിതിഗതികള്‍ ഗുരുതരമാക്കിയതെന്ന് കത്തില്‍ പറയുന്നു.

ആര്‍ച്ച്‌ ബിഷപ്പ് ഹൗസിലും കത്തീഡ്രലിലുമുണ്ടായ സംഭവങ്ങള്‍ ഞെട്ടലും സങ്കടവുമുണ്ടാക്കുന്നതാണെന്ന് ആര്‍ച്ച്‌ ബിഷപ്പുമാരായ ആന്റണി കരിയില്‍, കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ തോമസ് ചക്കിയത്ത്, ഗ്രേഷ്യന്‍ മുണ്ടാടന്‍, ഡൊമിനിക് കൊക്കാട്ട്, ജോസ് ചിറ്റൂപ്പറമ്ബില്‍, സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, എഫ്രേം നരിക്കുളം, ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ കത്തില്‍ പറയുന്നു.

ആര്‍ച്ച്‌ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ബസിലിക്കയില്‍ പൊലീസ് സംരക്ഷണത്തോടെ കുര്‍ബാന ആഘോഷിക്കാന്‍ ശ്രമിച്ചതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്.പ്രകോപനം പ്രതിഷേധങ്ങളെ ശക്തിപ്പെടുത്തും. പ്രതിസന്ധി അവസാനിപ്പിച്ചില്ലെങ്കില്‍ അപകടകരമായ പ്രവണത മറ്റിടവകകളിലേക്കും വ്യാപിക്കും. കൂടുതല്‍ പള്ളികള്‍ പൂട്ടേണ്ടിവരും.

പരിഷ്‌കരിച്ച കുര്‍ബാനരീതിയെ അതിരൂപതയിലെ അഞ്ചു ലക്ഷത്തിലധികം വിശ്വാസികളും 470 വൈദികരും എതിര്‍ക്കുകയാണ്. ഒരു വര്‍ഷമായ ചെറുത്തുനില്‍പ്പ് കാണാതിരിക്കാനാവില്ല. പ്രകോപനങ്ങള്‍ ഒഴിവാക്കി ചര്‍ച്ച തുടരണം. അതിരൂപതയിലും സഭയില്‍ മൊത്തത്തിലും ഇത സമാധാനം പുനരുജ്ജീവിപ്പിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായി കത്തില്‍ പറയുന്നു.

അതേസമയം
കുര്‍ബാന വിഷയത്തില്‍ മെത്രാന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയും പ്രതിസന്ധിയുമാണെന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് സഭാ വക്താവ് പറയുന്നു. സഭ ഏല്പിച്ച ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ബസിലിക്കയില്‍ കുര്‍ബാനയര്‍പ്പിക്കാന്‍ തയ്യാറായ ആന്‍ഡ്രൂസ് താഴത്തിനെ കുറ്റപ്പെടുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല

സിനഡ് തീരുമാനം നടപ്പാക്കുന്നതിനെതിരായ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ സ്വീകരിക്കുന്ന സഭാപരമല്ലാത്ത സമരരീതികളുമാണ് അതിരൂപതയിലെ പ്രശ്‌നങ്ങളുടെ അടിസ്ഥാനകാരണം. എല്ലാവരും ആത്മ നിയന്ത്രണവും പരസ്പര ബഹുമാനവും അനുസരണവും പാലിക്കണം. ബിഷപ്പുമാര്‍ എഴുതിയ കത്ത് പുറത്താക്കിയത് ഉചിതമായില്ലെന്നും സഭാ വക്താവ് അറിയിച്ചു.

Crimeonline

Recent Posts

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

18 mins ago

ഖജനാവ് കാലി, ചില്ലിക്കാശ് തരില്ല, ഉല്ലാസ യാത്ര കഴിഞ്ഞു വന്ന പിണറായിയുടെയും ബാലഗോപാലന്റെയും പള്ളക്കടിച്ച് കേന്ദ്രം

ന്യൂ ഡൽഹി . കേരളം നേരിടുന്ന കടുത്ത ധനപ്രതിസന്ധി തീര്‍ക്കാന്‍ 9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന പിണറായി…

1 hour ago

ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി ചെയ്യുന്ന നാട്ടിൽ ഇതിലും ഭേദം സ്വയം ചികിൽസ അല്ലേ?

പത്തനംതിട്ട . 'ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുംഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി…

3 hours ago

കേജിരിവാളിന്റെ ആംആദ്മി പാര്‍ട്ടി പിളർപ്പിലേക്ക്, ഭിന്നത രൂക്ഷമായി ! സ്വാതിയെ തല്ലി ചവിട്ടിചതച്ചു, അഴിമതി തുടക്കാൻ ചൂലുമായി വന്ന കേജിരിവാൾ നിലം പൊത്തുകയാണ്

കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയിൽ ഭിന്നതകള്‍. അരവിന്ദ് കേജ്‌രിവാളടക്കമുള്ള നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലിലായതും സിക്ക് ഭീകരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും…

4 hours ago

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

13 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

14 hours ago