
ന്യൂഡല്‍ഹി : പാചക വാതക വില രാജ്യത്ത് വീണ്ടും കുത്തനെ വര്‍ദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 102രൂപ 50 പൈസയുടെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഇന്നത്തെ വിലക്കയറ്റത്തോടെ പത്തൊന്‍പത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപ നല്‍കണം.
നേരത്തെ 2253 രൂപയായിരുന്നു. കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറുകള്‍ക്ക് കുത്തനെ വില വര്‍ദ്ധിച്ചിരുന്നു. 250 രൂപയാണ് ഏപ്രിലില്‍ കൂട്ടിയത്. വാണിജ്യ സിലിണ്ടറിന് അടിക്കടി വില വര്‍ദ്ധിക്കുന്നത് ഹോട്ടലുകളെ ആശ്രയിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയാകും.