Business

സ്വര്‍ണ്ണ ഇറക്കുമതിയില്‍ വര്‍ധനവ്: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില.

കൊച്ചി: ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതി കഴിഞ്ഞ സാമ്പത്തികവര്‍ഷം 33.34 ശതമാനം വര്‍ദ്ധനവ .4614 കോടിയെന്ന് ്‌വ്യക്തമാക്കി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. 2020-21ലെ ഇറക്കുമതി 3,462 കോടി ഡോളറായിരുന്നു .സ്വര്‍ണം ഇറക്കുമതി വര്‍ദ്ധിക്കുന്നത് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി, വ്യാപാരക്കമ്മി എന്നിവ കൂടാനിടയാക്കുന്നുണ്ട്. വിദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരമാണ് കറന്റ് അക്കൗണ്ട് കമ്മി. കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമാണ് വ്യാപാരക്കമ്മി. വ്യാപാരക്കമ്മി കഴിഞ്ഞവര്‍ഷം 10,262 കോടി ഡോളറില്‍ നിന്ന് 19,241 കോടി ഡോളറിലേക്ക് കുത്തനെ കൂടിയിരുന്നു.

കഴിഞ്ഞവര്‍ഷത്തെ ഒക്ടോബര്‍-ഡിസംബര്‍പാദ കണക്കുപ്രകാരം കറന്റ് അക്കൗണ്ട് കമ്മി 2,300 കോടി ഡോളറാണ്; ജി.ഡി.പിയുടെ 2.7 ശതമാനമാണിത്. 2021-22 ഏപ്രില്‍-ഫെബ്രുവരിയിലെ കണക്കുപ്രകാരം 842.28 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.കയറ്റുമതിക്കും നേട്ടംകഴിഞ്ഞവര്‍ഷം ജെം ആന്‍ഡ് ജുവലറി കയറ്റുമതി 50 ശതമാനം ഉയര്‍ന്ന് 3,900 കോടി ഡോളറായി.2ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോഗരാജ്യമാണ് ഇന്ത്യ; ചൈനയാണ് ഒന്നാമത്. ഇന്ത്യയിലേക്കുള്ള സ്വര്‍ണത്തിന്റെ മുന്തിയപങ്കും കൈകാര്യം ചെയ്യുന്നത് ആഭരണവില്പന മേഖലയാണ്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ വര്‍ധനവിന് ശേഷം ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4860 രൂപയാണ് വില. ഏപ്രില്‍ ഒന്‍പതിന് 35 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 280 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 38880 രൂപയാണ്. അതേമയം വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. 925 ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയാണ് വില. വെള്ളിക്ക് 72 രൂപയാണ് വില.

Crimeonline

Recent Posts

കെ. സുധാകരന് KPCC പ്രസിഡന്‍റ് സ്ഥാനം തിരികെ കിട്ടാൻ തെരഞ്ഞെടുപ്പു ഫലം വരും വരെ കാത്തിരിക്കണം

ന്യൂഡൽഹി . കെപിസിസി പ്രസിഡന്‍റ് സ്ഥാനം കെ. സുധാകരന് തിരികെ കിട്ടാൻ തെരഞ്ഞെടുപ്പു ഫലം വരും വരെ കാത്തിരിക്കണം. എഐസിസി…

41 mins ago

മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് MLA ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം . തിരുവനന്തപുരം മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ കാർ കെ എസ് ആർ ടി സി ബസ് ഓവർ ടേക്ക്…

55 mins ago

നടുറോഡിൽ ഗുണ്ടായിസം കാട്ടി മേയർ മുഖ്യനെ നാറ്റിച്ചു, പിണറായി പറന്നു, മകന്റെ വീട്ടിൽ ഒളിച്ചു

'തലക്ക് ചുറ്റും കേസുകൾ. ലാവലിൻ കേസിന്റെ അവസാന വാദം ബുധനാഴ്ച കേൾക്കാൻ സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നു. മാസപ്പടിയുമായി ബന്ധപ്പെട്ട SFIO…

5 hours ago

മാസപ്പടിയിൽ പിണറായിക്കും മകൾ വീണക്കുമെതിരെ അന്വേഷണമില്ല, മാത്യു കുഴൽ നടന്റെ ഹർജി വിജിലൻസ് കോടതി തള്ളി

തിരുവനന്തപുരം . മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾ വീണക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി…

6 hours ago

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വകാര്യ സന്ദര്‍ശനത്തിനായി പൊടുന്നനെ ദുബായിലേക്ക് പറന്നു, ലാവലിൻ സുപ്രീം കോടതിയിൽ, SFIO അന്വേഷണം അവസാനഘട്ടത്തിൽ..

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വകാര്യ സന്ദര്‍ശനത്തിനായി പൊടുംന്നനെ ദുബായിലേക്ക് പറന്നു. തിങ്കളാഴ്ച രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന്…

8 hours ago

മേയറുടെയും എം എൽ എ യുടെയും ഗുണ്ടായിസം, കന്റോണ്‍മെന്റ് പോലീസ് കേസടുത്തു, നാറി നാണം കെട്ട് സി പി എം

തിരുവനന്തപുരം . നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് ഓവർ ടേക്ക് ചെയ്ത് സ്വകാര്യ കാർ കുരുക്ക് വെച്ച് തടഞ്ഞ് ഗുണ്ടായിസം കാണിച്ച…

9 hours ago