Crime,

മേയറുടെയും എം എൽ എ യുടെയും ഗുണ്ടായിസം, കന്റോണ്‍മെന്റ് പോലീസ് കേസടുത്തു, നാറി നാണം കെട്ട് സി പി എം

തിരുവനന്തപുരം . നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് ഓവർ ടേക്ക് ചെയ്ത് സ്വകാര്യ കാർ കുരുക്ക് വെച്ച് തടഞ്ഞ് ഗുണ്ടായിസം കാണിച്ച സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എക്കുമെതിരെ ഒടുവില്‍ കന്റോണ്‍മെന്റ് പോലീസ് കേസടുത്തു. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയല്‍ തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കോടതി കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇന്നലെ രാത്രി വൈകി കന്റോണ്‍മെന്റ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കോടതി ഇടപെടലിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത്. ഇതോടെ മേയറും ഭർത്താവായ എം എൽ എ യും നടുറോഡിൽ നടത്തിയ അഭ്യാസ പ്രകടന സംഭവത്തിൽ സിപിഎമ്മും അവരെ രക്ഷിക്കാൻ ശ്രമിച്ച പോലീസും നാണം കേട്ടിരിക്കുകയാണ്. അതെ സമയം കോടതിയെ സമീപിച്ച ഡ്രൈവര്‍ യദുവിന്റെ ജോലി കളയാന്‍ ഉള്ള പ്രതികാര നടപടികളുമായി പോലീസ് മറ്റൊരു വശത്ത് നീക്കം തുടങ്ങിയിട്ടുണ്ട്.

ഗതാഗത തടസമുണ്ടാക്കി, ജോലി തടസപ്പെടുത്തി, പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ കണ്ടാലറിയാ വുന്ന മറ്റ് മൂന്നുപേര്‍ എന്നിങ്ങനെ പ്രതിപട്ടികയിലുള്ള വരുടെ പേരിൽ ചുമത്തിയിട്ടുള്ളത്. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് ഡ്രൈവര്‍ യദു പരാതി നല്കിയെങ്കിലും പോലീസ് കേസെടുക്കാന്‍ തയാറായിരുന്നില്ല. മേയറും കുടുംബവും ഒരു തെറ്റും ചെയ്തില്ലെന്നായിരുന്നു ആദ്യം മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉള്‍പ്പെടെ പറഞ്ഞിരുന്നത്. പോലീസ് കേസെടുത്തതോടെ പാര്‍ട്ടി നേതൃത്വം തീർത്തും വെട്ടിലായി.

ഇതിനിടെ, കഴിഞ്ഞ ദിവസം യദു നല്കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ഇത് ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യദുവിനെതിരെ പ്രതികാര നടപടിയുമായി സി പി എം പിന്തുണയോടെ പോലീസ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. മേയറുമായി തര്‍ക്കമുണ്ടായ ദിവസം ബസ് ഓടിച്ചുകൊണ്ടിരിക്കെ യദു ഒരുമണിക്കൂറോളം ഫോണില്‍ സംസാരിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇത് കെഎസ്ആര്‍ടിസിക്ക് റിപ്പോര്‍ട്ടായി നൽകി എങ്ങനെയും യദുവിന്റെ പണി കളയിക്കാനാണ് പോലീസ് നീക്കം നടക്കുന്നത്. തൃശ്ശൂരില്‍ നിന്നും തലസ്ഥാനത്ത് എത്തുന്നത് വരെ ബസ് നിര്‍ത്തിയിട്ട് വിശ്രമിച്ചത് വെറും 10 മിനിറ്റില്‍ താഴെ മാത്രമാണെന്നും അതുകൊണ്ടുതന്നെ ബസ് ഓടിച്ചുകൊണ്ടായിരുന്നു യദുവിന്റെ ഫോണ്‍ സംസാരമെന്നാണ് പോലീസ് ആരോപിക്കുന്നത്. ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണ്. ഇത് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസിക്ക് റിപ്പോര്‍ട്ട് നല്കുന്നതോടെ താത്കാലിക ജീവനക്കാരനായ യദുവിനെ ജോലിയില്‍ നിന്നും പിരിച്ചുവിടാം എന്നാണ് മേയറും എം എൽ എ യും പോലീസും കണക്ക് കൂട്ടുന്നത്.

അതിനിടെ, ബസിലെ സിസിടിവി ക്യാമറയിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിലും പോലീസ് അന്വേഷണം യദുവിലേക്ക് തിരിക്കാനാണ് നീക്കം. തര്‍ക്കം നടന്നതിന് പിറ്റേദിവസം പകല്‍ തമ്പാനൂര്‍ ഡിപ്പോയില്‍ പാര്‍ക്കുചെയ്തിരുന്ന ബസിന് സമീപം യദു എത്തിയെയെന്നാണ് പോലീസ് ആരോപിക്കുന്നത്. അതേസമയം, ബസ് സ്റ്റേഷനിലേക്ക് എത്തിച്ചവരെക്കുറിച്ചോ അതിനുശേഷം ബസില്‍ എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചോ അന്വേഷിക്കാന്‍ പോലീസ് തയാറാകാതെയാണിത്.

crime-administrator

Recent Posts

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

4 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

4 hours ago

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയെന്ന് ഉല്ലാസയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി

തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര…

5 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു…

5 hours ago

സിദ്ധാർത്ഥന്റെ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി ആദരിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം . പൂക്കോട് വെറ്ററനറി സർവകലാശാലയിൽ എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായി വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥൻ കൊല്ലപ്പെട്ട…

6 hours ago

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

19 hours ago