കൊച്ചിയിൽ കൂട്ട ആത്മഹത്യാ.കൊച്ചി വെണ്ണലയിൽ ശ്രീകല റൂട്ടിലെ ഒരു കുടുംബത്തിലാണ് ഈ ദുരന്തം.ഇന്ന് പുലർച്ചെയാണ് പ്രശാന്തും(40) ഭാര്യ രജിത(35)യും രജിതയുടെ അമ്മ ഗിരിജ(65)യെയും വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.കടുത്ത സാമ്പത്തിക കടബാദ്ധ്യതയുണ്ട്. വീട് വിറ്റു കടം വീട്ടണം. ആത്മഹത്യ ചെയ്യും മുൻപ് പ്രശാന്ത് എഴുതിയ ആത്മഹത്യാ കുറിപ്പ് ഇങ്ങനെയായിരുന്നു.
പ്രശാന്തിനും രാജിതയ്ക്കും12 വയസ്സും 6 ആറുവയസ്സും പ്രായമുള്ള പെൺകുട്ടികളാണ് .പുലർച്ചെ നാലുമണിയോടെയാണ് മൂവരും മരിച്ച വിവരം വീട്ടിലുണ്ടായിരുന്ന കുട്ടികൾ അറിയുന്നത്.
പ്രശാന്തിനെ ഹാളിലും ഗിരിജയെ കിടപ്പുമുറിയിലും തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. രജിത ഒന്നാം നിലയുടെ മുറിയിൽ മരിച്ചു കിടക്കുകയായിരുന്നു. പ്രശാന്തിന്റെ സമീപത്ത് നിന്നുമാണ് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തത്. പ്രശാന്ത് വീടിന് സമീപം നടത്തുകയായിരുന്ന ധാന്യ മില്ല് കുറച്ചു നാളായി നഷ്ടത്തിലായിരുന്നു. ഇതിൽ മന പ്രയാസമുണ്ടായിരുന്നു. കടം മറ്റേതെങ്കിലും വിധത്തിൽ ഉണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
കറന്റ് പോയപ്പോൾ പ്രശാന്തിന്റെ മുതിർന്ന മകൾ എഴുന്നേറ്റു അപ്പോഴാണ് പിതാവ് തൂങ്ങി നിൽക്കുന്നത് കാണുന്നത്. ഇത് കണ്ട് കുട്ടി നിവിളിക്കുകയും പിന്നീട് അയൽവാസിയെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. അയൽവാസി ഉടൻ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി പ്രഥമിക നടപടികൾ സ്വീകരിക്കുകയും കുട്ടികളെ ബന്ധു വീട്ടിലേക്ക് മാറ്റുകയും ചെയ്തു.
ആത്മഹത്യ ചെയ്യുന്നതിന് മുൻപ് വീട്ടിലെ വൈദ്യുത ബന്ധം വിശ്ചേദിക്കുന്നതിനായി ഷോർട്ട് സർക്യൂട്ട് സൃഷ്ടിച്ചതായി സൂചനയുണ്ട്. കാരണം വൈദ്യുത ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ശ്രമിച്ചപ്പോൾ മൂന്ന് തവണ വൈദ്യുത പോസ്റ്റിൽ ഫ്യൂസ് പോയി. പിന്നീട് മറ്റ് മാർഗ്ഗം സ്വീകരിച്ച് വൈദ്യുതി എത്തിച്ചാണ് ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തിയാക്കിയത്.മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും. പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…
കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…
തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര…
കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു…
തിരുവനന്തപുരം . പൂക്കോട് വെറ്ററനറി സർവകലാശാലയിൽ എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായി വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥൻ കൊല്ലപ്പെട്ട…
തിരുവനന്തപുരം . ബോംബ് നിര്മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…