News

കുപ്പിവെള്ളത്തിന്റെ വില കുത്തനെ ഉയർത്തിയത് 13 ൽ നിന്നും 20 ലേക്ക്

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കൂട്ടി. ഹൈക്കോടതി ഉത്തരവിന്റെ മറവിലാണ് സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുത്തനെ ഉയര്‍ത്തിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലിറ്ററിന് 13 രൂപക്ക് വിറ്റിരുന്ന കുപ്പിവെള്ളത്തിന് 20 രൂപയാണ് ഇപ്പോൾ ഈടാക്കുന്നത്. അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍പെടുത്തി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സംസ്ഥാന സര്‍ക്കാര്‍ കുപ്പിവെള്ളത്തിന് ലിറ്ററിന് പരമാവധി 13 രൂപയായി നിശ്ചയിച്ചത്. ഇതിനെതിരെ കുപ്പിവെള്ള ഉത്പാദകരുടെ സംഘടന ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും ഈ ഹർജിയിൽ ഹൈക്കോടതി രണ്ടാഴ്ച മുന്‍പ് സ്റ്റേ ഉത്തരവ് നൽകുകയും ചെയ്തു.

ഇതിന് തൊട്ട്പിന്നാലെയാണ് ഇപ്പോള്‍ കുപ്പിവെള്ളത്തിനു വില ഉയര്‍ത്തിയിരിക്കുന്നത്. കുപ്പിവെള്ളത്തിന്റെ വില നിര്‍ണയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മിക്ക ബ്രാന്‍ഡുകളും പരമാവധി വില്‍പ്പന വില 20 രൂപയാക്കിയിരിക്കുകയാണ്. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പില്‍ നല്‍കിയ അടുത്ത ദിവസം കോടതി പരിഗണിക്കും.സംസ്ഥാന സര്‍ക്കാര്‍ അപ്പില്‍ നല്‍കുമെങ്കിലും, കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ് ഇക്കാര്യത്തില്‍ വേണ്ടെതന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Crimeonline

Recent Posts

മുഖ്യൻ സഞ്ചരിച്ച നവകേരള ബസിന്റെ ആദ്യ യാത്രയിൽ തന്നെ കല്ലുകടി

കോഴിക്കോട് . മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം ചുറ്റിയ നവകേരള ബസിന്റെ ആദ്യ യാത്രയിൽ തന്നെ കല്ലുകടി.…

20 mins ago

പഠിക്കാൻ വരുന്നവർ പഠിച്ചാൽ മാത്രം മതി,’ സ്റ്റഡി അബ്രോഡ് സ്വപ്നം തകർന്നത് പതിനായിരങ്ങൾക്ക്

ഇന്ത്യൻ വിദ്യാർത്ഥികൾ പ്രത്യേകിച്ച് കേരളത്തിലെ വിദ്യാർത്ഥികൾ ഒന്നടങ്കം വിദേശത്ത് വാഗ്ദത്ത ഭൂമി സ്വപ്നം കാണുന്നവരാണ്. മാന്യമായ ജീവിതം, ഫീസിനും നിത്യച്ചെലവിനും…

49 mins ago

20 ലക്ഷത്തിലേറെ അർബുദ രോഗികളുടെ വിവരങ്ങൾ ചോർത്തിയത് ചൈനയോ? ഉ.കൊറിയയോ? VIDEO NEWS STORY

തെക്കേ ഇന്ത്യയിൽ തന്നെ ഒരു സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്ത അർബുദ ചികിത്സ കേന്ദ്രമാണ് തിരുവനന്തപുരത്തെ റീജിയണൽ കാൻസർ…

1 hour ago

കണ്ടക്ടറെ സംശയമുണ്ടെന്ന് യദു, ഗണേശനും യദുവിനൊപ്പം മേയറുടെയും സച്ചിൻ ദേവിന്റെയും വാദങ്ങൾ വിലപ്പോകില്ല

രണ്ടും കൽപ്പിച്ചാണ് KSRTC ബസ് ഡ്രൈവർ യദു. താൻ ഒരു സാധാരണക്കാരൻ ആണെന്നും തനിക്കും നീതി കിട്ടേണ്ടതുണ്ടെ ന്നുമാണ് യദു…

13 hours ago

ആ സത്യം തുറന്നു പറഞ്ഞില്ലെങ്കിൽ ഞാനുണ്ടാകുമായിരുന്നില്ല ശോഭാസുരേന്ദ്രൻ

എൽ ഡി എഫ് കൺവീനർ EP ജയരാജന്റെ BJP പ്രവേശനവുമായി ബന്ധപ്പെട്ട വസ്തുതകൾ തനിക്ക് തുറന്നു പറയേണ്ടി വന്നത് എന്തുകൊണ്ടാണെന്നു…

15 hours ago

ചില കോൺഗ്രസ് നേതാക്കൾക്ക് പണത്തോട് ആർത്തി, തെരഞ്ഞെടുപ്പ് പ്രവർത്തങ്ങളിൽ വീഴ്ച ഉണ്ടായി – കെ മുരളീധരൻ

തൃശ്ശൂർ . ചില കോൺഗ്രസ് നേതാക്കൾക്ക് പണത്തോട് ആർത്തിയെന്ന് കെപിസിസി യോഗത്തിൽ തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ.…

17 hours ago