Exclusive

കൗമാരക്കാർക്ക് വാക്‌സിൻ; ഒമിക്രോണിനെ തടയാൻ തയ്യാറെടുത്ത് കേരളം

രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യമാണ് കുറച്ച് നാളുകളായി നാം കാണുന്നത്. കേരളത്തിലും ഇതേ സ്ഥിതിതന്നെയാണ് കാണുന്നത്. ഒമൈക്രോണിന് തടയിടാനുള്ള പ്രവർത്തനങ്ങൾ നടക്കുണ്ട്. അതിനിടെ കൗമാരക്കാർക്ക് വാക്‌സിൻ എടുക്കാൻ ഒരുങ്ങുകയാണ് കേരളം. 15 വയസുമുതൽ ഉള്ള കുട്ടികൾക്കാണ് വാക്‌സിൻ എടുക്കുന്നത്. 15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കായി പ്രത്യേക വാക്സിനേഷന്‍ കര്‍മ്മപദ്ധതി തയ്യാറാക്കിയാണ് ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നത്. നാളെ മുതൽ പത്താം തിയതി വരെ വാക്സീൻ നല്‍കാനുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. ഇന്നലെ വൈകിട്ട് മൂന്ന് മണി മുതല്‍ കൊവിൻ പോര്‍ട്ടല്‍ വഴി രജിസ്ട്രേഷൻ തുടങ്ങി. സംസ്ഥാനത്താകെ 15 ലക്ഷം കൗമാരക്കാര്‍ക്കാണ് വാക്സീൻ നല്‍കേണ്ടത്. ഇതിനായി അഞ്ച് ലക്ഷം ഡോസ് കൊവാക്സിൻ സംസ്ഥാനത്ത് എത്തിക്കും.

രജിസ്ട്രേഷൻ നടത്താത്തവര്‍ക്ക് വാക്സിനേഷൻ കേന്ദ്രങ്ങളില്‍ സ്പോര്‍ട്ട് രജിസ്ട്രേഷൻ ഉണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെ നേരിട്ടെത്തിയും വിദ്യാര്‍ത്ഥികള്‍ക്ക് വാക്സീനെടുക്കാം. അതുകൂടാതെ, കൗമാരക്കാരുടെ വാക്സിനേഷൻ കേന്ദ്രം പെട്ടെന്ന് തിരിച്ചറിയാൻ കവാടത്തില്‍ പിങ്ക് ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. മുതിര്‍ന്നവര്‍ നീല ബോര്‍ഡ് വച്ചിരിക്കുന്ന സ്ഥലത്ത് നിന്നാണ് വാകിസിനെടുക്കേണ്ടത്. ജില്ലാ ജനറല്‍ താലൂക്ക് ആശുപത്രികളില്‍ നിന്നും എല്ലാ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സീനുണ്ടാകും. വാക്സീൻ നല്‍കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം 10 ന് മുൻപ് പരമാവധി പേര്‍ക്ക് വാക്സീൻ നല്‍കാനാണ് നീക്കം. അതിനുശേഷം ആഴ്ച്ചയിൽ നാല് ദിവസം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമാകും വാക്സീൻ കിട്ടുക. വാക്സിനായുള്ള രജിസ്ട്രേഷനില്‍ ഉള്‍പ്പെടാത്ത കുട്ടികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടുവെന്നും ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

പുതുവത്സരാഘേോഷ വേളയിലെ ഒമിക്രോണ്‍ ഭിഷണി കണക്കിലെടുത്ത് 30 തൊട്ട് രാത്രികാലത്ത് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. നിയന്ത്രണങ്ങള്‍ തുടരില്ലെന്നാണ് സൂചന. അടുത്ത അവലോകന യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നിലവില്‍ സംസ്ഥാനത്ത് ഒമിക്രോണ്‍ സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് എല്ലാവരും കടുത്ത ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, മുതിര്‍ന്നവര്‍ക്കുള്ള കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം ജനുവരി 10 മുതല്‍ ആരംഭിക്കും. വാക്സിനായുള്ള രജിസ്ട്രേഷനില്‍ ഉള്‍പ്പെടാത്ത കുട്ടികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടുവെന്നും ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Crimeonline

Recent Posts

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

1 hour ago

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ മാഫിയ സംഘമായി സിപിഎം അധഃപതിച്ചു – വി ഡി സതീശൻ

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…

2 hours ago

പിണറായി ബ്രിട്ടാസിനെ വിളിച്ചു, സോളാർ സമരം ഒത്തു തീർന്നു

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…

3 hours ago

വയനാട്ടിലേക്ക് പ്രിയങ്ക, ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങും

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…

3 hours ago

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

4 hours ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

7 hours ago