Kerala

ആ സത്യം തുറന്നു പറഞ്ഞില്ലെങ്കിൽ ഞാനുണ്ടാകുമായിരുന്നില്ല ശോഭാസുരേന്ദ്രൻ

എൽ ഡി എഫ് കൺവീനർ EP ജയരാജന്റെ BJP പ്രവേശനവുമായി ബന്ധപ്പെട്ട വസ്തുതകൾ തനിക്ക് തുറന്നു പറയേണ്ടി വന്നത് എന്തുകൊണ്ടാണെന്നു വെളിപ്പെടുത്തി BJP നേതാവും ആലപ്പുഴ എൻ ഡി എ സ്ഥാനാർത്ഥിയുമായ ശോഭ സുരേന്ദ്രൻ. താനത് തുറന്നു പറഞ്ഞതുകൊണ്ടാണ് BJP ക്ക് ആരുമായും അയിത്തമില്ലെന്ന കാര്യം പൊതുജനത്തിന് മനസിലായതെന്നും ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ശോഭ സുരേന്ദ്രൻ വ്യക്തമാക്കുന്നു.

ലോക്സഭാ ഇലക്ഷന് തൊട്ടു മുമ്പാണ് EP യും BJP പ്രവേശനവും ഒക്കെ പുറത്തു വരുന്നത്. അതിനു മുൻപ് ക്രൈം ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ദല്ലാൾ നന്ദകുമാർ ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. ശോഭ സുരേന്ദ്രന് വടക്കാഞ്ചേരി സീറ്റ് വാഗ്‌ദാനം ചെയ്തിരുന്നു CPM എന്ന്. തുടർന്ന് ശോഭ സുരേന്ദ്രനുമായി ക്രൈം നടത്തിയ അഭിമുഖത്തിൽ ഇക്കാര്യത്തെ കുറിച്ച് ചോദിക്കുക യുണ്ടായി. ആ അഭിമുഖത്തിലാണ് ശോഭ സുരേന്ദ്രൻ അങ്ങനെയല്ല കാര്യങ്ങൾ എന്ന് വ്യക്തമാക്കുന്നത്. EP ജയരാജൻ BJP യിലേക്ക് ചേക്കേറാൻ ശ്രമിച്ചതാണെന്നും അതിനു ദല്ലാൾ നന്ദകുമാർ വഴി തന്നെ സമീപിക്കുകയായിരുന്നുവെന്നും തുറന്നു പറഞ്ഞത്. അവർ അത് തുറന്നു പറയുന്നത് താൻ CPM ൽ ചേരാൻ പോയി എന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണം പൊളിക്കാൻ വേണ്ടിയായിരുന്നു. അതല്ലെങ്കിൽ ആലപ്പുഴയിൽ ശോഭ സുരേന്ദ്രന് ജയിക്കുമെന്ന് ഉറപ്പായപ്പോൾ CPM തുറന്നു വിട്ട ഭൂതത്തെ തളയ്ക്കാൻ ശോഭ സുരേന്ദ്രന് മുൻപിൽ മറ്റൊരു വഴിയുണ്ടായിരുന്നില്ല. അതുതന്നെയാണ് ഇപ്പോൾ ഇന്ത്യൻ എക്സ്പ്രസിന് നൽകിയിരിക്കുന്ന അഭിമുഖത്തിലും ശോഭ സുരേന്ദ്രൻ പറഞ്ഞിരിക്കുന്നത്.

ഇപ്പോഴും അതെ അവകാശവാദങ്ങളിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ശോഭാസുരേന്ദ്രൻ. ഒരുതരി പിന്നോട്ട് മാറിയിട്ടില്ല. വോട്ടെടുപ്പിന് മുമ്പ് തന്നെ അപകീർത്തിപ്പെടുത്താനുള്ള ഇടതുപക്ഷത്തിൻ്റെ ശ്രമങ്ങളെ ചെറുക്കാനാണ് താൻ വിശദാംശങ്ങൾ വെളിപ്പെടുത്തിയത് എന്ന് തീർത്ത് പറയുന്നു. EP ജയരാജനും ബിജെപി നേതാക്കളും തമ്മിൽ മൂന്ന് റൗണ്ട് ചർച്ചകൾ നടന്നു. കേരളത്തിലെ എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും നിരവധി നേതാക്കളുമായി ബിജെപി ചർച്ച നടത്തിയിട്ടുണ്ട്. പക്ഷേ, ഉത്തരവാദിത്തപ്പെട്ട പാർട്ടി നേതാവെന്ന നിലയിൽ എനിക്ക് അനുയോജ്യമല്ലാ ത്തതിനാൽ അത്തരം യോഗങ്ങളുടെ വിശദാംശങ്ങൾ താൻ ഒരിക്കലും വെളിപ്പെടുത്തി യിട്ടില്ല. കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചകളിൽ അടിയന്തര പ്രാധാന്യത്തോടെ അവതരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യാറുണ്ട്.

വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് ഏപ്രിൽ 24 ന് എനിക്കും പത്തനംതിട്ട സ്ഥാനാർത്ഥിയായിരുന്ന അനിൽ ആൻ്റണിക്കും എതിരെ തെറ്റായ ആരോപണം ഉന്നയിക്കാൻ ശ്രമം നടന്നിരുന്നു. ഞാൻ വിജയിച്ചേക്കു മെന്ന് കോൺഗ്രസും സിപിഎമ്മും മനസ്സിലാക്കിയതോടെയാണ് ഈ നീക്കം. ദല്ലാൾ നന്ദകുമാർഒരു വസ്തു വാങ്ങാൻ എനിക്ക് നൽകിയ അഡ്വാൻസ് കൈക്കൂലിയായി കാണിക്കാൻ ശ്രമിച്ചു. പോളിംഗ് തലേന്ന് ഇത്തരമൊരു നീക്കത്തെ നേരിടാൻ ഞാൻ പരസ്യമായി ഇറങ്ങാൻ നിർബന്ധിതയാവുകയായിരുന്നു.

മുഖ്യമന്ത്രി (പിണറായി വിജയൻ) വേട്ടയാടൽ സംഘത്തെ നയിച്ചത് മകൾക്കെതിരായ അഴിമതിയാരോപണങ്ങളും എഐ ക്യാമറകളുടെ കരാർ അനുവദിച്ചതിലെ ക്രമക്കേടുകളും ഉന്നയിച്ചത് ഞാനായതുകൊണ്ടാണ് അതിന്റെ വൈരാഗ്യവും ഉണ്ടാകണം. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കേന്ദ്ര ഏജൻസിയുടെ ഇടപെടലും ഞാൻ തേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിക്ഷിത് ഭാരതത്തെക്കുറിച്ചോ കേരളത്തിലെ വികസനമില്ലായ്മയെക്കുറിച്ചോ ഉള്ള സംസാരം തടയാൻ സിപിഎമ്മും കോൺഗ്രസും പൗരത്വ (ഭേദഗതി) നിയമം (സിഎഎ) ബിജെപിക്കെതിരായ ആയുധമായി ഉപയോഗിച്ചു. ഞാൻ ഉന്നയിച്ച പ്രശ്നങ്ങൾ സിഎഎയിൽ നിന്ന് ശ്രദ്ധ മാറ്റി, ചർച്ച ഇടതുപക്ഷ പാർട്ടികളുടെ കപട മതേതരത്വത്തെ ക്കുറിച്ചായി മാറി.

ബി.ജെ.പി തൊട്ടുകൂടാത്തവരല്ലെന്ന എൻ്റെ വെളിപ്പെടുത്തലുകൾ ജനങ്ങളെ മനസ്സിലാക്കി. എൽ.ഡി.എഫ് കൺവീനർ അല്ലെങ്കിൽ സി.പി.ഐ.എം മന്ത്രിമാർ പോലും ബി.ജെ.പിയിൽ ചേരുമെന്ന് കേരളത്തിലെ വോട്ടർമാർ തിരിച്ചറിഞ്ഞു. ഞങ്ങൾ പല മുതിർന്ന സി.പി.ഐ.(എം)-കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിവരികയാണ്. ഇതാണ് ഈ വർഷത്തെ തമാശ. സിപിഐഎം നേതാക്കളെ മാത്രമല്ല കോൺഗ്രസുകാരെയും ഞങ്ങൾ കൊണ്ടുവരും. കേരളത്തിലെ ഒമ്പത് മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ഞങ്ങൾ ചർച്ച നടത്തിയിട്ടുണ്ട്. ഞാൻ ഇപ്പോൾ അവരുടെ പേര് പറയുന്നില്ല.

താങ്കൾക്കെതിരെ കേസ് കൊടുത്താലോ എന്ന ചോദ്യത്തിന് ഇ പി ജയരാജൻ ഡൽഹിയിൽ വന്നിട്ടില്ലെന്ന് അവർ പറയുന്നു. അവർ തെറ്റാണെന്ന് തെളിയിക്കാനുള്ള അവസരമാണ് കേസ്. ഞാൻ അതിനെ നിയമപരമായി നേരിടും എന്നാണ് ശോഭ സുരേന്ദ്രന് പറഞ്ഞത്. ആലപ്പുഴയിലെ ഗ്രൗണ്ട് റിപ്പോർട്ട് അറിയിക്കാൻ ഞാൻ പ്രകാശ് ജാവദേക്കറുമായി പതിവായി സംസാരിക്കാറുണ്ട്. ഇ പി ജയരാജൻ അവസാന നിമിഷം (ബിജെപിയിൽ ചേരാനുള്ള) തീരുമാനത്തിൽ നിന്ന് പിന്മാറി, പ്രാരംഭ ചർച്ചകളുടെ 90% പൂർത്തിയായപ്പോൾ, ചേരുന്നത് വൈകിപ്പിക്കാൻ എന്നോട് ആവശ്യപ്പെട്ടു. പാർട്ടിയുടെ മുതിർന്ന നേതാവെന്ന നിലയിൽ, സംസ്ഥാന നേതൃത്വം മാത്രമല്ല, കേന്ദ്രത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളും ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ ഞാൻ നിർവഹിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നടത്തിയ പ്രചാരണം എൻഡിഎയുടെ സാധ്യതകളെ സഹായിച്ചു. ദേശീയ തലത്തിൽ കാണുന്ന വികസനം കേരളത്തിൽ ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ജനങ്ങളുടെ ഈ ആഗ്രഹം ബിജെപിക്ക് വോട്ടായി മാറുമെന്ന് ഞാൻ കരുതുന്നു. എൻഡിഎ സർക്കാർ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വരുമ്പോൾ ലോക്‌സഭയിൽ പിന്തുണയ്ക്കാൻ കേരളത്തിൻ്റെ എംപിമാരുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇതാദ്യമായി കേരളത്തിൽ ബിജെപി എംപിമാരുണ്ടാകും.

crime-administrator

Recent Posts

പിണറായി ബ്രിട്ടാസിനെ വിളിച്ചു, സോളാർ സമരം ഒത്തു തീർന്നു

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…

14 mins ago

വയനാട്ടിലേക്ക് പ്രിയങ്ക, ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങും

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…

40 mins ago

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

2 hours ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

4 hours ago

ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി, കേസെടുത്ത് പോലീസ്, ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയത് നിയമ വിരുദ്ധം

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി…

5 hours ago

ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ വഴിക്കല്ല, APP അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം, ഗവർണറെ കണ്ട് മാതാപിതാക്കൾ

തിരുവനന്തപുരം . പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണര്‍ ആരിഫ്…

6 hours ago