Categories: Exclusive

കോവിഡിന് പുതിയ വകഭേദം കൂടി കണ്ടെത്തി,ഇത് അതിവ്യാപനശേഷിയുള്ളത്

ഒന്നിനു പുറകേ മറ്റെന്നു കൂടി എന്താണന്നല്ലേ നമ്മുടെ കോവിഡ് തന്നെ കോവിഡ് എന്ന മഹാമാരി അവസാനിക്കുകയില്ലെന്നും ഇനിയുള്ള കാലം മനുഷ്യര്‍ ഈ മഹാമാരിക്കൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിതരാണെന്നുമുള്ള പ്രവചനം അന്വര്‍ത്ഥമാക്കും വണ്ണമാണ് ഇപ്പോള്‍ കൊറോണയുടെ മറ്റൊരു വകഭേദത്തെ കൂടി കണ്ടെത്തിയിരിക്കുന്നത്.

കോവിഡിന്റെ മൂന്നാം തരംഗമായി കണക്കാക്കുന്ന ഡെല്‍റ്റ വകഭേദത്തെ ലോകം ഒരുവിധം നിയന്ത്രണത്തിലാക്കി കൊണ്ടുവരുമ്പോഴാണ് അതിവ്യാപനശെഷിയുള്ളതെന്ന് വിശ്വസിക്കപ്പെടുന്ന പുതിയ വകഭേദത്തെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കൊളംബിയയില്‍ നിന്നും ഉദ്ഭവിച്ചത് എന്ന് വിശ്വസിക്കപ്പെടുന്ന, ബി 1.621 എന്ന് ശാസ്ത്രീയ നാമം നല്‍കിയിട്ടുള്ള ഈ വകഭേദത്തെ ഇതുവരെ പതിനാറുപേരിലാണ് കണ്ടെത്തിയിരിക്കുന്നത്.

അതേസമയം നിലവില്‍ ഇംഗ്ലണ്ടിലെ കോവിഡ് ബാധയുടെ 99 ശതമാനം വരുന്ന ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയാണ് ഈ പുതിയ വകഭേദം എന്ന് തെളിയിക്കുവാന്‍ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പറയുന്നത്. മാത്രമല്ല, നിലവിലുള്ള ഏതെങ്കിലും വാക്‌സിനെതിരെ ഇതിന് പ്രതിരോധ ശേഷിയുള്ളതായും കണ്ടെത്തിയില്ല. ഇത് സാമൂഹിക വ്യാപനം നടത്തുന്നതായും കണ്ടെത്തിയിട്ടില്ല. പക്ഷേ ഇവിടെയാണ് കരുതല്‍ വേണ്ടത് എന്തെന്നാല്‍, ആശങ്കപ്പെടേണ്ട രീതിയിലുള്ള ചില ജനിതകമാറ്റങ്ങള്‍ ഇതിന് സംഭവിച്ചിട്ടുണ്ട്.

ആല്‍ഫ വകഭേദത്തിന്റെ വ്യാപനശേഷി വര്‍ദ്ധിപ്പിച്ച എ 501 വൈ എന്ന ജനിതകമാറ്റം ഇതിലും കണ്ടെത്തിയിട്ടുണ്ട്. അതുപോലെ വാക്‌സിനെതിരെ പ്രതിരോധമുയര്‍ത്താന്‍ ബീറ്റ വകഭേദത്തെ സഹായിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഇ 484കെ എന്ന ജനിതകമാറ്റവും ഇതില്‍ കണ്ടെത്തിയിട്ടുണ്ട്. സാര്‍സ്-കോവ്-2 വൈറസ് പെരുകുംതോറും ചില ജനിതക തകരാറുകള്‍ മൂലം കൂടെക്കൂടെ ജനിതകമാറ്റത്തിന് വിധേയമാകുന്നുണ്ട്. എന്നാല്‍ ഒട്ടുമിക്ക ജനിതകമാറ്റങ്ങളും അപകടകാരികളല്ല.

അതേസമയം, ഇത്തരത്തിലുള്ള ജനിതക മാറ്റങ്ങളുടെ ഫലമായി വ്യാപനശേഷി വര്‍ദ്ധിക്കുകയോ അല്ലെങ്കില്‍ മനുഷ്യ ശരീരത്തില്‍ കൂടുതല്‍ കാലം ആധിവസിക്കുവാനുള്ള കഴിവ് നേടുകയോ ചെയ്താല്‍ അത് അപകടകരമാണ്. ഇതുവഴി വ്യാപനതോത് വര്‍ദ്ധിക്കുവാനും വൈറസിനെ അടുത്ത തലമുറയിലേക്ക് കൂടി കൈമാറുവാനും കഴിഞ്ഞേക്കും. ഇക്കഴിഞ്ഞ ജനുവരിയില്‍ കൊളംബിയയിലാണ് ലോകാരോഗ്യ സംഘടന ബി. 161 എന്ന വകഭേദത്തെ ആദ്യമായി കണ്ടെത്തിയത്.

ഇതിനുശേഷം അമേരിക്ക, സ്‌പെയിന്‍, മെക്‌സിക്കൊ, നെതര്‍ലന്‍ഡ്‌സ് എന്നിവയുള്‍പ്പടെ 25 രാജ്യങ്ങളില്‍ ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടു. ഇംഗ്ലണ്ടില്‍ ഇതുവരെ 16 കോവിഡ് രോഗികളില്‍ ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയില്‍ അധികവും ലണ്ടനില്‍ തന്നെയാണ് കണ്ടെത്തിയത്. മാത്രമല്ല, ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും 30 വയസ്സില്‍ താഴെ പ്രായമുള്ളവരും ആണ്.
സാമൂഹ്യവ്യാപനം നടന്നിട്ടില്ലെന്ന് പബ്ലിക് ഹെല്‍ത്ത്ഇംഗ്ലണ്ട് പറയുമ്പോഴും, ഈ വകഭേദം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ മാത്രമാണ് വിദേശ യാത്ര നടത്തിയത് എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നുണ്ട്.

ഇ കോറോണ എല്ലാം അവസാനിച്ച് ഇനി പഴയതുപോലെ ആര്‍ത്തുല്ലസിക്കാന്‍ ഈ അടുത്ത കാലത്തൊന്നും വകയില്ലെന്നാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തു വരുന്നതിലൂടെ നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്.

Crimeonline

Recent Posts

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

2 hours ago

ഖജനാവ് കാലി, ചില്ലിക്കാശ് തരില്ല, ഉല്ലാസ യാത്ര കഴിഞ്ഞു വന്ന പിണറായിയുടെയും ബാലഗോപാലന്റെയും പള്ളക്കടിച്ച് കേന്ദ്രം

ന്യൂ ഡൽഹി . കേരളം നേരിടുന്ന കടുത്ത ധനപ്രതിസന്ധി തീര്‍ക്കാന്‍ 9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന പിണറായി…

3 hours ago

ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി ചെയ്യുന്ന നാട്ടിൽ ഇതിലും ഭേദം സ്വയം ചികിൽസ അല്ലേ?

പത്തനംതിട്ട . 'ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുംഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി…

5 hours ago

കേജിരിവാളിന്റെ ആംആദ്മി പാര്‍ട്ടി പിളർപ്പിലേക്ക്, ഭിന്നത രൂക്ഷമായി ! സ്വാതിയെ തല്ലി ചവിട്ടിചതച്ചു, അഴിമതി തുടക്കാൻ ചൂലുമായി വന്ന കേജിരിവാൾ നിലം പൊത്തുകയാണ്

കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയിൽ ഭിന്നതകള്‍. അരവിന്ദ് കേജ്‌രിവാളടക്കമുള്ള നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലിലായതും സിക്ക് ഭീകരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും…

6 hours ago

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

15 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

15 hours ago