Categories: ExclusiveSports

‘ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷം’ ടോക്കിയോയില്‍ അക്കൗണ്ട് തുറന്ന് മീരാബായ് ചാനു

ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ പട്ടിക തുറന്ന് ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാബായ് ചാനുവാണ് വെള്ളി നേടി അക്കൗണ്ട് തുറന്നിരിക്കുന്നത്.

ഇന്ത്യ കാതോര്‍ത്തിരുന്ന നിമിഷമായിരുന്നു ഇത്. ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷമാണ്. ഇന്ത്യയിലെ 150 കോടി ജനങ്ങള്‍ക്കുള്ള സമ്മാനമാണ് ചാനു നേടിയിരിക്കുന്ന ഈ വെള്ളി മെഡല്‍. സമൂഹത്തിന്റെ നാനാ ഭാഗത്തു മീരയ്ക്ക് നിന്നും അഭിനന്ദന പ്രവാഹമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി റാം നാഥ് കോവിന്ദ് തുടങ്ങിയവര്‍ ചാനുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ദിവസേനയുള്ള കടുത്ത പരിശീലന മുറകളിലൂടെയാണ് മീര ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2017 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ചാനു ഈയിനത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. മാത്രമല്ല കഴിഞ്ഞ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നുവെങ്കിലും അന്ന് തന്റെ മികച്ച പ്രകടനം ചാനുവിന് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല എന്നാല്‍ അതിനുള്ള മറുപടി കൂടിയാണ് ഇത്തവണത്തെ വെള്ളി മെഡല്‍.

നിലവില്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തിലെ ലോക റെക്കോര്‍ഡ് മീരാബായുടെ പേരിലാണ്. 2021 ഏഷ്യന്‍ വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ അന്ന് 119 കിലോ ഉയര്‍ത്തിയാണ് ചാനു ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്.

115 കിലോഗ്രാം ഉയര്‍ത്തിയാണ് മീരാബായ് ചാനു വെളഅളി സ്വന്തമാക്കിയത്. അത്യന്തം ആവേശകരമായ പ്രകടനമാണ് ചാനു കാഴ്ച വെച്ചത്.

സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും മികച്ച പ്രകടനമാണ് ചാനു പുറത്തെടുത്തത്. സ്നാച്ചില്‍ 87 കിലോ ഭാരമുയര്‍ത്തി. ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരാബായ്.

ഭാരോദ്വഹന വേദിയില്‍ നിന്ന് ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നതായി ഒളിംപിക് മെഡല്‍ ജേതാവ് കര്‍ണ്ണം മല്ലേശ്വരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കായി ഇന്ന് മത്സരിക്കുന്ന മീരാബായ് ചാനു മികച്ച താരമാണ്. ഇന്ത്യന്‍ സംഘത്തില്‍ വനിതാ പ്രാതിനിധ്യം കൂടുന്നതില്‍ അഭിമാനമുണ്ടെന്നും സിഡ്‌നി ഒളിംപിക്സില്‍ ഭാരോദ്വഹനത്തില്‍ വെങ്കലം നേടിയ കര്‍ണ്ണം മല്ലേശ്വരി പറഞ്ഞിരുന്നു.

ഇ വിഭാഗത്തില്‍ ചൈനയുടെ ഷി ഹൂയി ഹൗ ഒളിമ്പിക് റെക്കോര്‍ഡോടെ സ്വര്‍ണം നേടി ഇന്ത്യോനേഷ്യയുടെ എസ വിന്‍ഡിയാണ് വെങ്കല മെഡല്‍ സ്വന്തകമാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഭാരോദ്വാഹനത്തില്‍ വെളളി മെഡല്‍നേടുന്നത്.

1994 ഒഗസ്റ്റ് 8 ന് മണിപ്പൂരിലെ ഈസ്റ്റ് ഇംഫാലിലാണ് മീരാബായ്യുടെ ജനനം. ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി കായിക മേളകളില്‍ മീരാബായ് ചാനു പങ്കടുത്തിട്ടുണ്ട്. 2016 ലെ സാഫ്് ഗെയ്മിസില്‍ 48 കിലോ ഗ്രാം വെയ്റ്റ് ഉയര്‍ത്തി സ്വര്‍ണ്ണം മെഡല്‍ നേടിയതാണ് മീരാബായുടെ കരിയറിലെ നാഴിക കല്ല്.

Crimeonline

Recent Posts

കിം ജോങ് ഉന്‍ന് ആനന്ദത്തിനായി പ്ലഷര്‍ സ്‌ക്വാഡിലേക്ക് ഒരു വർഷം 25 കന്യകകളായ പെണ്‍കുട്ടികളെ വേണം

കിം ജോങ് ഉന്‍ തന്റെ ആനന്ദത്തിനായുള്ള പ്ലഷര്‍ സ്‌ക്വാഡിലേക്ക് ഓരോ വര്‍ഷവും 25 കന്യകകളായ പെണ്‍കുട്ടികളെ തിരഞ്ഞെടുക്കാറുണ്ടെന്ന വെളിപ്പെടുത്തൽ പുറത്ത്.…

7 hours ago

പിണറായി ഉല്ലാസയാത്രയിൽ,15 ലക്ഷം ജീവിതങ്ങളോട് നെറികേട്

സംസ്ഥാന മുഖ്യമന്ത്രി പിണറായി പിണറായി വിജയൻ കുടുംബസമേതം സർക്കാർ പരിപാടികളൊക്കെ റദ്ദാക്കി ഉല്ലാസ യാത്രയിലാണ്. ഇൻഡോനേഷ്യ, സിംഗപ്പുർ, യു എ…

7 hours ago

‘സഹായിക്കാതെ സർക്കാർ’, ഡോക്ടർമാർ വയറ്റിൽ കത്രിക വെച്ച് ദുരിതത്തിലാക്കിയ ഹർഷിന തുടർചികിത്സക്ക് ജനത്തിന് മുൻപിൽ കൈനീട്ടും

കോഴിക്കോട് . ശസ്ത്രക്രിയക്കിടെ വയറ്റിൽ ഡോക്ടർമാർ കത്രിക മറന്നു വെച്ച സംഭവത്തോടെ ജീവിതം തന്നെ വഴി മുട്ടിയ കോഴിക്കോട് പന്തീരങ്കാവ്…

11 hours ago

മുഖ്യമന്ത്രിയുടെ യാത്ര ചെലവ് നിങ്ങളല്ലല്ലോ വഹിക്കുന്നത്? അറിഞ്ഞില്ലെങ്കിൽ കഴിവുകേട് – ഇ പി ജയരാജൻ

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച ചോദ്യങ്ങൾക്ക് മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് എൽ ഡി എഫ് കൺവീനർ ഇ പി…

11 hours ago

മാസപ്പടി രഹസ്യരേഖകള്‍ ഷോൺ ജോർജിന്റെ കൈയ്യിൽ, സിഎംആര്‍എല്‍ ഹർജിയിൽ 30ന് വാദം കേൾക്കും

ന്യൂഡൽഹി. മാസപ്പടി കേസിൽ സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്ന ഹര്‍ജിയിൽ ഡൽഹി ഹൈക്കോടതി വിശദമായ വാദം കേൾക്കും.…

12 hours ago

അരവിന്ദ് കെജ്രിവാളിനു ഇടക്കാല ജാമ്യം കിട്ടിയാലും മുഖ്യമന്ത്രിയുടെ ചുമതലകൾ വഹിക്കാനാവില്ല – സുപ്രീം കോടതി

ന്യൂ ഡൽഹി . മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു ഇടക്കാല ജാമ്യം അനുവദിച്ചാലും മുഖ്യമന്ത്രിയുടെ…

14 hours ago