Categories: Exclusive

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഹസനം, സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് വി.ഡി സതീശന്‍

കേരളത്തിലെ ബാങ്കിംഗ് കുംഭകോണമായ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ്കരുവന്നൂരില്‍ നടന്നിരിക്കുന്നത്. 350 കോടിയുടെ തട്ടിപ്പാണ് നടന്നതെന്ന് പ്രാഥമികമായി തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ 1000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇവിടെ നടന്നിട്ടുണ്ട്. സിബിഐ പോലുള്ള ഏജന്‍സി അന്വേഷിക്കേണ്ട തട്ടിപ്പാണ് കരുവന്നൂരില്‍ നടന്നിരിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം പാര്‍ട്ടിതലത്തിലും സര്‍ക്കാര്‍ തലത്തിലും നടന്നിട്ടുണ്ട്. അതിനാല്‍ തന്നെ ക്രൈംബ്രാഞ്ചിനെ വിശ്വസിക്കാന്‍ പ്രയാസമുണ്ട്. മരം മുറി കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ച പോലെയിരിക്കും. പാര്‍ട്ടിയാണ് തട്ടിപ്പിലെ പ്രധാന ഘടകമെന്നും വി.ഡി സതീശന്‍ പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ഇടപെട്ട പീഡനക്കേസില്‍ സര്‍ക്കാറിന്റെ കാപട്യം മറനീക്കി പുറത്തുവന്നു. ഇതോടെ സര്‍ക്കാറിന്റെ കപട സ്ത്രീപക്ഷവാദമാണ് ചീറ്റിപ്പോയതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു

Crimeonline

Recent Posts

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

4 hours ago

ഖജനാവ് കാലി, ചില്ലിക്കാശ് തരില്ല, ഉല്ലാസ യാത്ര കഴിഞ്ഞു വന്ന പിണറായിയുടെയും ബാലഗോപാലന്റെയും പള്ളക്കടിച്ച് കേന്ദ്രം

ന്യൂ ഡൽഹി . കേരളം നേരിടുന്ന കടുത്ത ധനപ്രതിസന്ധി തീര്‍ക്കാന്‍ 9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന പിണറായി…

4 hours ago

ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി ചെയ്യുന്ന നാട്ടിൽ ഇതിലും ഭേദം സ്വയം ചികിൽസ അല്ലേ?

പത്തനംതിട്ട . 'ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുംഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി…

7 hours ago

കേജിരിവാളിന്റെ ആംആദ്മി പാര്‍ട്ടി പിളർപ്പിലേക്ക്, ഭിന്നത രൂക്ഷമായി ! സ്വാതിയെ തല്ലി ചവിട്ടിചതച്ചു, അഴിമതി തുടക്കാൻ ചൂലുമായി വന്ന കേജിരിവാൾ നിലം പൊത്തുകയാണ്

കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയിൽ ഭിന്നതകള്‍. അരവിന്ദ് കേജ്‌രിവാളടക്കമുള്ള നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലിലായതും സിക്ക് ഭീകരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും…

7 hours ago

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

17 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

17 hours ago