Categories: KeralaNews

ബജറ്റ് 2021; ജനപ്രിയ പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ

ഇടത് സർക്കാരിന്റെ ഭരണ കാലയളവിലെ അവസാന ബജറ്റ് അവതരണത്തിൽ റെക്കോഡിട്ട് ധനമന്ത്രി ടി. എം തോമസ് ഐസക്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റിന് ഇന്ന് നിയമസഭ സാക്ഷിയായി. 2021 ലെ ഈ ബജറ്റ് മൂന്ന് മണിക്കൂര്‍ പതിനെട്ട് മിനിട്ട് നീണ്ടുകൊണ്ടാണ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്.

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോഡ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കായിരുന്നു. 2016ലായിരുന്നുഉമ്മന്‍ചാണ്ടി ബജറ്റ് അവതരിപ്പിച്ചത്. അന്ന് ബജറ്റ് അവതരണം രണ്ട് മണിക്കൂര്‍ 54 മിനിട്ട് നീണ്ടു നിന്നു. 2013 ല്‍ കെ. എം മാണിയുടെ രണ്ട് മണിക്കൂര്‍ 50 മിനിട്ട് സമയമാണ് ഉമ്മന്‍ചാണ്ടി മറികടന്നത്.

സര്‍ക്കാറിന്റെ അഞ്ച് വര്‍ഷത്തെ ക്ഷേമപദ്ധതികള്‍ എണ്ണിപ്പറഞ്ഞും സാമ്ബത്തിക ഞെരുക്കത്തിനിടയാക്കിയ സാഹചര്യങ്ങള്‍ വിശദീകരിച്ചുമായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. പ്രസംഗത്തിന്റെ തുടക്കം മുതല്‍ത്തന്നെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കവിതകള്‍ സാന്ദർഭികമായി ഉദ്ധരിച്ചു എന്നതും ഇത്തവണത്തെ ബജറ്റിനെ ഏറെ ശ്രദ്ധേയമാക്കി.

കഴിഞ്ഞ അഞ്ച് വര്‍ഷം പൊതുവിദ്യാഭ്യാസമടക്കം സാമൂഹിക സുരക്ഷാ മേഖലയിലായിരുന്നു സര്‍ക്കാര്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയത്. ഇതിന്റെ ഫലം ഇന്ന് സംസ്ഥാനം അനുഭവിക്കുന്നുണ്ട്. ഇനി സർക്കാർ മുന്നോട്ടുവെക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു കുതിപ്പാണ്. ഇതിനായി നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്.

ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍

* 2021-22 ല്‍ ​എ​ട്ട് ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും.

* 15,000 കോ​ടി​യു​ടെ കി​ഫ്ബി പ​ദ്ധ​തി ന​ട​പ്പാ​ക്കും.

* ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് 1,000 കോ​ടി അ​ധി​കം ന​ല്‍​കും.

* 4,530 കി​ലോ​മീ​റ്റ​ര്‍ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം പൂ​ര്‍​ത്തി​യാ​ക്കും.

* എ​ട്ട് ല​ക്ഷം തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ പു​തി​യ​താ​യി സൃ​ഷ്ടി​ക്കും.

* സ്ത്രീ​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക തൊ​ഴി​ല്‍ പ​ദ്ധ​തി.

* കോ​വി​സ് സൃ​ഷ്ടി​ച്ച ധ​ന​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ വി​വി​ധ മേ​ഖ​ല​ക​ള്‍​ക്ക് വാ​യ്പ​ക​ള്‍ അ​ട​ക്കം പ​ദ്ധ​തി​ക​ള്‍.

* സ​ര്‍​ക്കാ​ര്‍ കോ​ള​ജു​ക​ളു​ടെ പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ന് 56 കോ​ടി.

* വീ​ടി​ന​ടു​ത്ത് ജോ​ലി പ​ദ്ധ​തി​ക്ക് 20 കോ​ടി.

* ജോ​ലി ന​ഷ്ട​പ്പെ​ട്ട പ്രൊ​ഫ​ഷ​ണ​ലു​ക​ള്‍​ക്ക് ജോ​ലി​ക്കാ​യി പ​ദ്ധ​തി.

* അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍​ക്ക് 1,000 കോ​ടി.

* കെ.​ഫോ​ണ്‍ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം ഫെ​ബ്രു​വ​രി​യി​ല്‍.

*അ​ഭ്യ​സ്ത​വി​ദ്യ​ര്‍​ക്ക് തൊ​ഴി​ലി​ന് ക​ര്‍​മ്മ​പ​ദ്ധ​തി

* സ്ത്രീ​ക​ള്‍​ക്ക് തൊ​ഴി​ലി​ന് പ്ര​ത്യേ​ക പ​ദ്ധ​തി

* തൊ​ഴി​ല്‍ അ​ന്വേ​ഷ​ക​ര്‍​ക്ക് കം​പ്യൂ​ട്ട​ര്‍ അ​ട​ക്കം വാ​യ്പ ന​ല്‍​കും

* തൊ​ഴി​ല​ന്വേ​ഷ​ക​രു​ടെ വി​വ​ര​ങ്ങ​ള്‍ ഡി​ജി​റ്റ​ല്‍ പ്ളാ​റ്റ്ഫോ​മി​ല്‍ ല​ഭ്യ​മാ​ക്കും

* അ​ഞ്ച് വ​ര്‍​ഷം കൊ​ണ്ട് 20 ല​ക്ഷം പേ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കും.

* ജൂ​ലാ​യ് മാ​സ​ത്തോ​ടെ കെ ​ഫോ​ണ്‍ പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കും, ഫെ​ബ്രു​വ​രി​യി​ല്‍ ആ​ദ്യ ഘ​ട്ടം

* തൊ​ഴി​ല്‍ വേ​ണ്ട​വ​ര്‍​ക്ക് അ​ടു​ത്ത​മാ​സം മു​ത​ല്‍ ഡി​ജി​റ്റ​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും

* ദു​ര്‍​ബ​ല വി​ഭാ​ഗ​ക്കാ​ര്‍​ക്ക് പ​കു​തി വി​ല​യ്ക്ക് ലാ​പ്ടോ​പ്പ് , സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ ലാ​പ്ടോ​പ്പ്

* ജോ​ലി ന​ഷ്ട​പ്പെ​ട്ട പ്രൊ​ഫ​ഷ​ണ​ലു​ക​ള്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കും

* സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ പു​തി​യ അ​ധ്യാ​പ​ക ത​സ്തി​ക സൃ​ഷ്ടി​ക്കും

* ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ പു​തി​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും

* പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ള്‍​ക്ക് കി​ഫ്ബി വ​ഴി 2000 കോ​ടി അ​നു​വ​ദി​ക്കും

* കോ​ള​ജു​ക​ള്‍​ക്ക് 1000 കോ​ടി

* പു​തി​യ കോ​ഴ്സ്ു​ക​ള്‍ അ​നു​വ​ദി​ക്കും

* ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് ആ​റി​ന പ​ദ്ധ​തി

* കോ​ള​ജു​ക​ളി​ല്‍ ഒ​ഴി​വു​ള്ള 800 ത​സ്തി​ക​ക​ള്‍ ഉ​ട​ന്‍ നി​ക​ത്തും

* കോ​ള​ജു​ക​ളി​ല്‍ 10 ശ​ത​മാ​നം സീ​റ്റ് വ​ര്‍​ധ​ന

* സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ 800 ത​സ്തി​ക​ക​ള്‍

* ആ​രോ​ഗ്യ ഗ​വേ​ഷ​ണ സ​ര്‍​വ​ക​ലാ​ശാ​ല​ക്ക് ഡോ. ​പ​ല്‍​പ്പു​വി​ന്‍റെ പേ​ര്

* സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ മി​ക​വി​ന്‍റെ 30 കേ​ന്ദ്ര​ങ്ങ​ള്‍

* ഗ​വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഫെ​ല്ലോ​ഷി​പ്പ്

* വ​രു​ന്ന അ​ധ്യ​യ​ന വ​ര്‍​ഷം 20000 കു​ട്ടി​ക​ള്‍​ക്ക് ഉ​ന്ന​ത പ​ഠ​ന സൗ​ക​ര്യം

* 2600 സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍ വ​രും

* സ്റ്റാ​ര്‍​ട്ടപ്പുക​ള്‍​ക്ക് 50 കോ​ടി

* തി​രു​വ​ന​ന്ത​പു​ര​ത്ത് മെ​ഡി​ക്ക​ല്‍ ഡി​വൈ​സ് പാ​ര്‍​ക്ക്

* കേ​ര​ള​ത്തി​ലെ മ​രു​ന്ന് ഉ​ല്‍​പ്പാ​ദ​നം 250 കോ​ടി​യാ​യി ഉ​യ​ര്‍​ത്തും

* കാ​ന്‍​സ​ര്‍ മ​രു​ന്നു​ക​ള്‍​ക്കു​ള്ള പ്ര​ത്യേ​ക പാ​ര്‍​ക്ക് ഈ ​വ​ര്‍​ഷം ത​റ​ക്ക​ല്ലി​ടും

* ടെ​ക്നോ​പാ​ര്‍​ക്കി​ന് 22 കോ​ടി, ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ന് 36 കോ​ടി, സൈ​ബ​ര്‍ പാ​ര്‍​ക്കി​ന് 12 കോ​ടി

* കേ​ര​ള ഇ​ന്ന​വേ​ഷ​ന്‍ ച​ല​ഞ്ചി​ന് 40 കോ​ടി

* കേ​ര​ള വി​നോ​ദ സ​ഞ്ചാ​ര തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ര്‍​ഡ് രൂ​പീ​ക​രി​ക്കും

* മൂന്ന് വ്യവസായ ഇടനാഴികള്‍ക്ക് തുടക്കമിടും; ഇതിനായി 5000 കോടി അനുവദിക്കും

* മൂ​ന്ന​ര​ല​ക്ഷം കു​ട്ടി​ക​ള്‍​ക്ക് പു​തു​താ​യി പ​ഠ​ന സൗ​ക​ര്യം

* കേ​ര​ള​ത്തി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് ആ​രു​ടെ​യും കു​ത്ത​ക​യാ​വി​ല്ല.

* വി​ഴി​ഞ്ഞം മു​ത​ല്‍ നാ​വാ​യി​ക്കു​ളം വ​രെ വ​ന്‍​കി​ട പ​ദ്ധ​തി​ക​ള്‍

* തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ന്‍ ബൃ​ഹ​ദ്പ​ദ്ധ​തി

* ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം 8000 ഏ​ക്ക​ര്‍ ഏ​റ്റെ​ടു​ക്കും

* തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ക്ഷേ​മ​നി​ധി രൂ​പീ​ക​രി​ക്കും

* അ​യ്യ​ന്‍​കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് നൂ​റ് കോ​ടി രൂ​പ അ​നു​വ​ദി​ക്കും. ശ​രാ​ശ​രി 75 ദി​വ​സം തൊ​ഴി​ല്‍ ന​ല്‍​കും

* ടൂ​റി​സം നി​ക്ഷേ​പ​ക​ര്‍​ക്ക് പ​ലി​ശ ഇ​ള​വോ​ടെ വാ​യ്പ

* ടൂ​റി​സം മാ​ര്‍​ക്ക​റ്റിം​ഗി​ന് 100 കോ​ടി

* ഏ​കോ​പി​ത പ്ര​വാ​സി പ​ദ്ധ​തി​ക്ക് നൂ​റ് കോ​ടി

* ചാ​ന്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗ് പു​ന​രാ​രം​ഭി​ക്കും

* പ്ര​വാ​സി ചി​ട്ടി ഊ​ര്‍​ജി​ത​മാ​ക്കും

* മ​ട​ങ്ങി​വ​രു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് നൈ​പു​ണ്യ പ​ദ്ധ​തി

* നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക്ക് 3000 രൂ​പ പെ​ന്‍​ഷ​ന്‍

* കാ​ര്‍​ഷി​ക വി​ക​സ​ന​ത്തി​ന് മൂ​ന്നി​ന ക​ര്‍​മ്മ​പ​ദ്ധ​തി

* കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ര​ണ്ട് ല​ക്ഷം തൊ​ഴി​ല​വ​സ​രം

* ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യ്ക്ക് 100 കോ​ടി

* ആ​ല​പ്പു​ഴ​യി​ല്‍ അ​ടു​ത്ത മാ​സം ഡി​ജി​റ്റ​ല്‍ ആ​യി ക​യ​ര്‍ വ്യാ​പാ​ര മേ​ള ന​ട​ത്തും

* കൈ​ത്ത​റി മേ​ഖ​ല​ക്ക് 52 കോ​ടി രൂ​പ വ​ക​യി​രു​ത്തും

* മ​ത്സ്യ സം​സ്ക​ര​ണ വി​പ​ണ​ന​ത്തി​നും മ​ത്സ്യ​കൃ​ഷി​ക്കും 66 കോ​ടി രൂ​പ

* എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ ക​യ​ര്‍ ക്രാ​ഫ്ട് സെ​ന്‍റ​റു​ക​ള്‍​ക്ക് നാ​ല് കോ​ടി

* അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​ന് 10 കോ​ടി

* ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ്വ​യം തൊ​ഴി​ല്‍ പ​ദ്ധ​തി​ക്ക് 6 കോ​ടി

* ഗാ​ര്‍​ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 5 കോ​ടി

* ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 2 കോ​ടി

* പ്രാ​യ​മാ​യ​വ​ര്‍​ക്ക് സ്വ​യം തൊ​ഴി​ലി​ന് പ​ദ്ധ​തി

* ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സ്വ​യം​തൊ​ഴി​ലി​ന് 6 കോ​ടി

* ക​ട​ല്‍​ഭി​ത്തി നി​ര്‍​മാ​ണ​ത്തി​ന് 150 കോ​ടി

* പട്ടിക ജാതി/പട്ടിക വിഭാഗത്തിന് ലൈഫ് മിഷന്‍ വഴി വീട് വയ്ക്കാന്‍ 2080 കോടി

* മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ സബ്സിഡി 60 കോടി

* ഭക്ഷ്യ സബ്സിഡിക്ക് 60 കോടി

* വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്താന്‍ കാരുണ്യ അറ്റ് ഹോം

* ബാം​ബു കോ​ര്‍​പ്പ​റേ​ഷ​ന് 5 കോ​ടി രൂ​പ അ​നു​വ​ദി​ക്കും

* ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും മ​റ്റ് പ​ദ്ധ​തി​ക​ള്‍​ക്കും 25 കോ​ടി രൂ​പ

* മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ല്‍ 10,000 വീ​ടു​ക​ള്‍ നി​ര്‍​മ്മി​ക്കും

* മു​ന്നോ​ക്ക​ക്കാ​രി​ലെ പി​ന്നോ​ക്ക​കാ​ര്‍​ക്ക് 31 കോ​ടി

* ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​റേ​റ്റി​ന് 100 കോ​ടി

* 5000 വ​യോ​ക്ല​ബ് രൂ​പീ​ക​രി​ക്കും

* ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം തു​ട​രും

* കി​റ്റി​ന് പു​റ​മെ 15 രൂ​പ നി​ര​ക്കി​ല്‍ 10 കി​ലോ അ​രി നൽകും.

Summary: Budget 2021; Popular Announcements

Crimeonline

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

6 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

8 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

9 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

9 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

9 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

10 hours ago