എം.എ യൂസഫലിക്കെതിരെ ക്രൈം നന്ദകുമാർ കോടതിയിൽ.

നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്ണക്കള്ളക്കടത്തിൽ യൂസഫലിയുടെ ബന്ധം പരാമർശിച്ചു കൊണ്ട്  ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാർ തന്റെ ഓൺലൈൻ ചാനലിലൂടെ പുറത്ത് വിട്ട വാർത്ത വിവാദമാകുന്നു.


നയതന്ത്ര ബാഗേജിലൂടെ സ്വര്ണക്കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്നാ സുരേഷ് തന്റെ ജാമ്യഹർജിയിൽ കസ്റ്റംസിന് അയച്ച കത്തിൽ സ്വർണം തിരിച്ചയയ്ക്കാൻ പറയുന്നത് കെയർ ഓഫ് എം എ യൂസഫലി എന്ന വിലാസത്തിലാണ്. എന്നാൽ ഏഴാം മാസം ഈ ഹർജി ഫയൽ ചെയ്ത ശേഷം അഞ്ചു മാസങ്ങൾ പിന്നിട്ട ശേഷവും ഇതുവരെ ഈ കേസിൽ യുസഫ് ആലിയെ ചോദ്യം ചെയ്യുകയോ വിശദമായ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല.  ഈ വിവരം ക്രൈം ചീഫ് എഡിറ്റർ നന്ദകുമാർ തന്റെ ക്രൈം ഓൺലൈൻ എന്ന ചാനെലിലൂടെ പുറത്തു വിട്ടിരുന്നു.

നന്ദകുമാറിന്റെ ആരോപണം സംപ്രേഷണം ചെയ്ത മറുനാടൻ മലയാളി യുട്യൂബ് ചാനലിനെതിരെയും കർമ്മ ന്യൂസ് നെതിരെയും യൂസഫ് അലി  100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ ക്രൈം നന്ദകുമാറിന് വക്കീൽ നോട്ടീസ് ഇത് വരെ ലഭിച്ചിട്ടില്ല. ഒരുപക്ഷെ നവീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരിക്കുന്ന കോഴിക്കോട് ഓഫീസിൽ എത്തിയിരിക്കാം അതിനാൽകിട്ടാതെ വന്നതുമാവാം എന്ന് നന്ദകുമാർ പറയുന്നു. എന്നിരുന്നാലും കോടതിയിൽ സ്വപ്ന സമർപ്പിച്ച രേഖകളിൽ പരാമർശിച്ചിരിക്കുന്ന പേര് യുസഫ് അലിയുടേത് തന്നെയാണ് എന്നതിൽ തർക്കമില്ല .

അദ്ദേഹത്തിന്റെ  ലുലു ഗ്രൂപ്പ് ജീവനക്കാരനായ സ്വരാജ് നൽകിയ ഫേസ് ബുക്ക് പോസ്റ്റിൽ നന്ദകുമാറിന്റെ ആരോപണത്തെ എതിർക്കുന്നുണ്ടെങ്കിലും സ്വപ്നയുടെ കത്തിൽ കെയർ ഓഫ് യൂസഫ് അലി എന്ന് പരാമർശിച്ചിരിക്കുന്ന ഫഹാസ് അഷ്‌റഫ് എന്നയാൾ യൂസഫ് അലിയുടെ സഹോദര പുത്രനാണെന്ന് വ്യക്തമാകുന്നുണ്ട്.

എന്നാൽ ഇത്രയും വ്യക്തമായ ഒരു രേഖ ലഭിച്ചിട്ടും കസ്റ്റംസ് അന്വേഷണം നടത്താത്തതിനാലാണ് ക്രൈം നന്ദകുമാർ ഇപ്പോൾ എറണാകുളം എസിജെഎം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. 2020 ഡിസംബർ മാസം 15 – ) o തീയതിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
 സ്വര്ണക്കള്ളക്കടത്തു കേസിൽ പ്രതിയായ സ്വപ്ന ഹൈ കോടതിയിൽ സമർപ്പിച്ച മുൻ‌കൂർ ജാമ്യഅപേക്ഷയിൽ അഞ്ചാം പാരഗ്രാഫിൽ പറഞ്ഞിരിക്കുന്നത് പ്രകാരം തിരുവനന്തപുരത്തു നയതന്ത്ര ബാഗേജ് വഴി എത്തിയ സ്വർണം ഫഹാസ് അഷ്‌റഫ് കെയർ ഓഫ് യൂസഫലി എന്ന വിലാസത്തിലാണ് തിരിച്ചയക്കാൻ പറയുന്നത്.


സ്വാഭാവികമായും ഈ രേഖ വ്യാജമാണെങ്കിൽ യൂസഫലി സ്വപ്നയ്ക്കെതിരെ കേസ് ഫയൽ ചെയ്യേണ്ടതാണ് . എന്നാൽ ഇവിടെ അങ്ങനെ ഉണ്ടായില്ല എന്ന് മാത്രമല്ല ഈ  വാർത്ത പ്രസിദ്ധീകരിച്ച മറുനാടൻ മലയാളിക്കും കർമ്മ ന്യൂസിനും ക്രൈം ചീഫ് എഡിറ്റർക്കും എതിരെയാണ് യൂസഫ് അലി തിരിഞ്ഞത്.


അതോടെ ക്രൈം നന്ദകുമാർ എസിജെഎം കോടതിയിൽ ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ഹർജി ഫയൽ ചെയ്തു. ഈ അന്താരാഷ്ട്ര ഹവാല ഇടപാടുമായി യൂസഫ് അലിക്ക് ബന്ധമുണ്ടോ ? സ്വപ്ന ഫയൽ ചെയ്ത രേഖകളിൽ vaasthavamundo എന്നിവയാണ് അന്വേഷണവിധേയമാക്കേണ്ടത്.  ഈ രേഖകൾ സത്യസന്ധമാണെങ്കിൽ യൂസഫലിക്ക് ഈ കേസിൽ നിന്നും രക്ഷപെടാനാവുമെന്നു കരുതുന്നില്ല.

പിണറായിയുടെയും കുടുംബത്തിന്റെയും വിദേശ യാത്രകളിൽ യുസഫ് അലി ആണ് കൂടെ നിൽക്കുന്നതെന്ന് ഇതിനോടകം എല്ലാവര്ക്കും അറിയാവുന്നതാണ്. കോടതി ഇവിടെ സ്വപ്നയും ഇവർക്ക് സഹായത്തിനെത്തുന്നു എന്നും പറയപ്പെടുന്നു . ഈ അവസരത്തിൽ സ്വപ്ന , യൂസഫലി , പിണറായി ബന്ധത്തിന്റെ കൂടുതൽ കഥകൾ അന്വേഷണത്തിൽ പുറത്തു വന്നേക്കാം.

കസ്റ്റംസിന്റെ അന്വേഷണം തൃപ്തികരമല്ല എന്ന് മനസ്സിലാക്കിയതോടെ എസിജെഎം കോടതി മജിസ്‌ട്രേറ്റ് ഈ കേസ് മോണിറ്റർ ചെയ്തിരിക്കുകയാണ്. അതായത് കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാവും ഇനി കേസിന്റെ അന്വേഷണം പൂർത്തിയാവുക. ഓരോ മൂന്നു മാസം കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയെ ഉദ്യോഗസ്ഥർ ധരിപ്പിക്കേണ്ടതുണ്ട്.

ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ അറിഞ്ഞ കാര്യങ്ങൾ  കോടതിയെ അറിയിച്ചത് തന്റെ കടമയാണെന്ന് ക്രൈം നന്ദകുമാർ പറയുന്നു . അടുത്ത വാദം ജനുവരി 12 നു വെച്ചിരിക്കുന്നു .

Summary : Crime Nandakumar in court against MA Yousafali.

Crimeonline

Recent Posts

ചില കോൺഗ്രസ് നേതാക്കൾക്ക് പണത്തോട് ആർത്തി, തെരഞ്ഞെടുപ്പ് പ്രവർത്തങ്ങളിൽ വീഴ്ച ഉണ്ടായി – കെ മുരളീധരൻ

തൃശ്ശൂർ . ചില കോൺഗ്രസ് നേതാക്കൾക്ക് പണത്തോട് ആർത്തിയെന്ന് കെപിസിസി യോഗത്തിൽ തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ.…

2 hours ago

ടി.ജി.നന്ദകുമാർ ചോദ്യം ചെയ്യലിന് ഹാജരാകണം, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാളിന് പൊലീസിന്റെ നോട്ടിസ്

ആലപ്പുഴ . ടി.ജി.നന്ദകുമാറിന് ആലപ്പുഴ പുന്നപ്ര പൊലീസിന്റെ നോട്ടിസ്. ലോക സഭ തെരഞ്ഞെടുപ്പ് സമയത്ത് സ്ത്രീത്വത്തെ അപമാനിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നും…

3 hours ago

എംഎൽഎ സച്ചിൻ ദേവിനെ രക്ഷിക്കാൻ കണ്ടക്‌ടറുടെ മൊഴി

തിരുവനന്തപുരം . കെ എസ് ആർ ടി ബസ് ഇടത് സൈഡിലൂടെ ഓവർ ടേക്ക് ചെയ്ത് ബസ്സിന്‌ കുറുകെ സ്വകാര്യ…

4 hours ago

താനൂർ കസ്റ്റഡി മരണക്കേസിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു

മലപ്പുറം . താനൂർ കസ്റ്റഡി മരണക്കേസിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി താനൂർ സീനിയര്‍…

4 hours ago

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാർ കൊല: മൂന്നു ഇന്ത്യക്കാർ അറസ്റ്റിലായി

ന്യൂ ഡൽഹി . ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെട്ടുവെന്ന സംശയത്തില്‍ മൂന്ന് ഇന്ത്യക്കാരെ കനേഡിയന്‍ പോലീസ്…

4 hours ago