Categories: KeralaNews

ജനിതക മാറ്റം വന്ന വൈറസ് ഇന്ത്യയിലും;സംസ്ഥാനത്ത് അതി ജാഗ്രതാ നിര്‍ദ്ദേശം.

ബ്രിട്ടനില്‍ പുതിയതായി കണ്ടത്തിയ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് ഇന്ത്യയിലും എത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലെത്തിയിട്ടുള്ള 6 പേരില്‍ ആണ് നിലവില്‍ ജനിതകമാറ്റം സംഭവിച്ചിട്ടുള്ള കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ പുതിയ തരം കോവിഡ് വൈറസ് ഇതുവരെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ അറിയിച്ചു.

പുതിയ ജനികതമാറ്റം സംഭവിച്ച വൈറസ് ബ്രിട്ടനില്‍നില്‍ നി്ന്നും ലോകത്തിന്റെ മറ്റു കോണുകളിലേക്ക് കൂടി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ്അവബോധം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലും നിലവില്‍ ബ്രിട്ടനില്‍ നിന്നും എത്തിയിട്ടുള്ള ആളുകളില്‍ വൈറസ് ബാധ ഉള്ളതായാണ് കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇതുവരെയായിട്ടും പുതിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്താല്‍ കൂടിയും പുതിയ വൈറസിനെ ഭയക്കേണ്ടതില്ലെന്നും പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താലും നമുക്ക് അതിനെ നേരിടാന്‍ സാധിക്കും. വൈകുന്നേരത്തോടെ ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

വിദേശത്തു നിന്നും എത്തുന്നവര്‍ക്ക് കര്‍ശ്ശന നിരീക്ഷണം ഏര്‍പ്പെടുത്തും. ജനങ്ങള്‍ കരുതലും ജാഗ്രതയും തുടരണം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സംസ്ഥാനത്ത് വേണ്ട കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഷെലജ ടീച്ചര്‍ അറിയിച്ചു.

ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ ആറ് പേര്‍ക്ക് ജനിതകമാറ്റം സംബവിച്ച കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ പ്രത്യേകം സജ്ജീകരിച്ച മുറിയിലേക്ക് മാറ്റി നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്.

ബെംഗളുരുവിലെ നിംഹാന്‍സില്‍ ചികിത്സയിലുള്ള മൂന്ന് പേര്‍ക്കും, ഹൈദരാബാദ് സിസിഎംബിയില്‍ ചികിത്സയിലുള്ള രണ്ട് പേര്‍ക്കും, പൂനെ എന്‍ഐവിയില്‍ ചികിത്സയിലുള്ള ഒരാള്‍ക്കുമാണ് പുതിയ വകഭേദമുള്ള വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവില്‍ നമ്മള്‍ സ്വീകരിച്ചുവരുന്ന മാര്‍ഗ്ഗങ്ങള്‍ തന്നെ പിന്തുടരേണ്ടത് അത്യാവശ്യമാണ്. കൈകള്‍ സോപ്പിട്ട് കഴുകുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസ് ചെയ്യുക തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അതിവേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന ഈ വൈറസ് ബാധയെ തുടര്‍ന്ന് പല യൂറോപ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട.

Summary : Genetically modified virus in India too; Extreme caution advised in the state.

Crimeonline

Recent Posts

ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി, കേസെടുത്ത് പോലീസ്, ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയത് നിയമ വിരുദ്ധം

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി…

20 mins ago

ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ വഴിക്കല്ല, APP അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം, ഗവർണറെ കണ്ട് മാതാപിതാക്കൾ

തിരുവനന്തപുരം . പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണര്‍ ആരിഫ്…

55 mins ago

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക് മാത്രം, മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കരുത് – ഹൈക്കോടതി

കൊച്ചി . ഓഡിറ്റോറിയം ഉൾപ്പടെയുള്ള സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് ഇനി വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിന്റെ ദേവാലയങ്ങളാണ്…

1 hour ago

‘നവ വധുവിനെ രാഹുൽ സ്വീകരിച്ചത് തന്നെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച്’

കോഴിക്കോട് . പന്തീരാങ്കാവിൽ കൂടുതൽ സ്ത്രീധനത്തിനായി നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ പോലീസ് സ്ത്രീധനപീഡനക്കുറ്റം…

3 hours ago

‘ടൂർ കഴിഞ്ഞു’, അടിച്ച് പൊളിച്ച് മുഖ്യമന്ത്രിയും കുടുംബവും മടങ്ങി എത്തി

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനം കഴിഞ്ഞു തലസ്ഥാനത്ത് മടങ്ങി എത്തി. ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ്…

3 hours ago

കേജിരിവാളിനെയും AAP പാർട്ടിയെയും ഡൽഹി മദ്യനയ അഴിമതി കേസിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളാക്കി

ന്യൂഡൽഹി . ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെയും ആംആദ്മി…

15 hours ago