Crime,

MLA ബസില്‍ കയറിപ്പോള്‍ ‘സഖാവെ ഇരുന്നോളൂ’ എന്ന് പറഞ്ഞ് എഴുന്നേറ്റ് സീറ്റ് കൊടുത്ത് ഡ്രൈവർ, കണ്ടക്ടർ DYFI ക്കാരൻ, പറഞ്ഞതൊക്കെ കള്ളം, ഹർജി ഫയൽ ചെയ്ത് യദു

തിരുവനന്തപുരം . കെ എസ് ആർ ടി ബസ് ഇടത് സൈഡിലൂടെ ഓവർ ടേക്ക് ചെയ്ത് ബസ്സിന്‌ കുറുകെ സ്വകാര്യ കാർ നിർത്തി ഡ്രൈവറെ മേയർ ആര്യ രാജേന്ദ്രൻ പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറിയപ്പോള്‍ സീറ്റ് നല്‍കിയത് കണ്ടക്ടര്‍ സുബിനാണെന്ന വെളിപ്പെടുത്തലുമായി ഡ്രൈവര്‍ യദു. കണ്ടക്ടര്‍ ഇരുന്നത് മുന്‍ സീറ്റിലായിരുന്നു. പോലീസിനോട് പറഞ്ഞിരിക്കുന്നത് കളവാണ്. അയാൾ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് – യദു മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ ഹര്‍ജി നല്‍കിയ പിറകെയാണ് യദു ഇക്കാര്യം മാധ്യമങ്ങളോട് പറയുന്നത്.

മെമ്മറി കാര്‍ഡ് കാണാതായതില്‍ തനിക്ക് കണ്ടക്ടറെ സംശയമുണ്ടെന്നു പറഞ്ഞ യദുവിന്റെ വാക്കുകൾ ഇങ്ങനെ. ‘കണ്ടക്ടര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. അവന്‍ മുന്നിലാണ് ഇരുന്നത്. എംഎല്‍എ ബസില്‍ കയറിപ്പോള്‍ സഖാവെ ഇരുന്നോളൂ എന്ന് പറഞ്ഞ് സീറ്റില്‍ നിന്ന് എഴുന്നേറ്റ് കൊടുത്തു. എന്നിട്ട് പിറകിലാണ് ഇരുന്നതെന്ന് കള്ളം പറയുകയായിരുന്നു’ – യദു പറഞ്ഞു. കണ്ടക്ടര്‍ പാര്‍ട്ടിക്കാരനായതുകൊണ്ട് അദ്ദേഹത്തിന്റെ ഇടപെടല്‍ സംശയിക്കുന്നു. അവന് പാര്‍ട്ടി ഭാഗത്തുനിന്ന് സമ്മര്‍ദമുണ്ടായി എന്നാണ് കരുതുന്നത് – യദു പറഞ്ഞു.

നടി റോഷ്‌ന ആന്‍ റോയിയുടെ ആരോപണങ്ങളെക്കുറിച്ച് അത് തനിക്ക് അറിയില്ല എന്നാണ് യദു പറഞ്ഞത്. ‘നടി ആരോപിക്കുന്ന സംഭവങ്ങളൊന്നും തന്റെ ഓര്‍മയിലില്ല. അന്നേദിവസം വഴിക്കടവ് റൂട്ടിലായിരുന്നോ ജോലി ചെയ്തതെന്ന് കെഎസ്ആര്‍ടിസിയുടെ ഷെഡ്യൂള്‍ നോക്കണം. രണ്ടുവര്‍ഷമായി ജോലി ചെയ്യുന്ന തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉണ്ടായിട്ടില്ലെ’ന്നും യദു പറയുകയുണ്ടായി.

മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേര്‍ക്കെതിരെയാണ് തിരുവനന്തപുരം ജൂഡീഷ്യല്‍ കോടതിയില്‍ യദു വെള്ളിയാഴ്ച ഹര്‍ജി നല്‍കിയത്. കൃത്യനിര്‍വഹണം തടസപ്പെടുത്തൽ ആണ് മേയര്‍ക്കെതിരായ ഹരജിയില്‍ ഡ്രൈവര്‍ യദു ചൂണ്ടിക്കാട്ടുന്നത്. ബസില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് എംഎല്‍എക്കെതിരായ പരാതി. കോടതി മേല്‍നോട്ടത്തിലോ നിര്‍ദേശത്തിലോ അന്വേഷണം വേണമെന്നാണ് ഹരജിയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യം. ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. തിങ്കളാഴ്ച കോടതി പരിഗണിക്കും.

crime-administrator

Recent Posts

ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി, കേസെടുത്ത് പോലീസ്, ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയത് നിയമ വിരുദ്ധം

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി…

20 mins ago

ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ വഴിക്കല്ല, APP അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം, ഗവർണറെ കണ്ട് മാതാപിതാക്കൾ

തിരുവനന്തപുരം . പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണര്‍ ആരിഫ്…

55 mins ago

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക് മാത്രം, മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കരുത് – ഹൈക്കോടതി

കൊച്ചി . ഓഡിറ്റോറിയം ഉൾപ്പടെയുള്ള സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് ഇനി വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിന്റെ ദേവാലയങ്ങളാണ്…

1 hour ago

‘നവ വധുവിനെ രാഹുൽ സ്വീകരിച്ചത് തന്നെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച്’

കോഴിക്കോട് . പന്തീരാങ്കാവിൽ കൂടുതൽ സ്ത്രീധനത്തിനായി നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ പോലീസ് സ്ത്രീധനപീഡനക്കുറ്റം…

3 hours ago

‘ടൂർ കഴിഞ്ഞു’, അടിച്ച് പൊളിച്ച് മുഖ്യമന്ത്രിയും കുടുംബവും മടങ്ങി എത്തി

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനം കഴിഞ്ഞു തലസ്ഥാനത്ത് മടങ്ങി എത്തി. ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ്…

3 hours ago

കേജിരിവാളിനെയും AAP പാർട്ടിയെയും ഡൽഹി മദ്യനയ അഴിമതി കേസിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളാക്കി

ന്യൂഡൽഹി . ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെയും ആംആദ്മി…

15 hours ago