Categories: KeralaNews

ശിവശങ്കറിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി നാളെ; സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ശിവശങ്കറും സ്വപ്‌നയും വിദേശ യാത്രകള്‍ നടത്തിയതില്‍ ഗൂഢ ലക്ഷ്യമെന്ന് കസ്റ്റംസ്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. ദുബായില്‍ നിന്നും തിരുവന്തപുരം എയര്‍പ്പോര്‍ട്ടിലേക്ക് സ്വര്‍ണ്ണം കടത്തിയതിനാണ് ശിവശങ്കറിനെതിരെയുള്ള കേസ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നാളെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്.

എന്നാല്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിര്‍ത്തു. സ്വപ്‌നയ്‌ക്കൊപ്പം ഏഴ് പ്രാവശ്യം ശിവശങ്കര്‍ വിദേശത്തേക്ക് പോയെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ ശിവശങ്കറിന്റെ യാത്രകളില്‍ സംശയം തോന്നിയ കസ്റ്റംസിന്റെ ഏഴു പ്രാവശ്യം ഒരു രാജ്യത്തേക്ക് മാത്രമായി എന്തിനാണ് പോയതെന്ന് ചോദിച്ചു. മാത്രമല്ല 2015 മുതല്‍ രോഗബാധിതനാണ് എന്ന രേഖ ശിവശങ്കര്‍ ഹാജര്‍ ആക്കിയിരുന്നു. എന്നാല്‍ രോഗബാധിതനായ ഒരാള്‍ എങ്ങനെ ഇത്രയും വിദേശ യാത്രകള്‍ നടത്തിയെന്നതും ശിവശങ്കര്‍ രോഗിയാണെന്നത് ജാമ്യം ലഭിക്കുന്നതിന് വേണ്ടി പറയുന്ന കള്ളമാണെന്നും ഇവര്‍ നടത്തിയ യാത്രകള്‍ക്ക് പിന്നില്‍ ഒരര ഗൂഢ ലക്ഷ്യമുണ്ടെന്നും ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇത് എന്തിന് ചെയ്തുവെന്നും കസ്റ്റംസ് ചോദിച്ചു.

ശിവശങ്കറിന് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്യും. വിദേശത്തേക്ക് ഡോളര്‍ കടത്തിയതിലും ശിവശങ്കറിന് പങ്കുണ്ടെന്ന് കസ്റ്റംസ് വ്‌യക്തമാക്കി. എന്നാല്‍ ശിവശങ്കറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചോദിക്കുന്നത് എന്ത് കുറ്റമാണ് ശിവശങ്കര്‍ ചെയ്തതെന്ന് എത്ര തന്നെ ചോദിച്ചിട്ടും കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നില്ലെന്നും കോടതിയെ അറിയിച്ചു.

മറ്റുള്ളവര്‍ ചെയ്ത കുറ്റങ്ങല്‍ മാത്രമാണ് കസ്റ്റംസ് പറയുന്നതെന്നും മറ്റ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കസ്റ്റംസ് ശിവശങ്കറിനെ പ്രതിയാക്കിയിരിക്കുന്നത്. ശിവശങ്കര്‍ ഒഴികെ മറ്റ് എല്ലാ പ്രതികള്‍ക്കും കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിച്ചതായും കസ്റ്റംസ് വ്യക്തമാക്കി. തുടര്‍ന്ന് ശിവശങ്കറിന്റെ ഏറ്റവും പുതിയ മൊഴിയുടെ പകര്‍പ്പ് ഹാജരാക്കാന്‍ കോടതി കസ്റ്റംസിനോട് നിര്‍ദേശിച്ചു. കസ്റ്റംസ് ആക്ട് 108 അനുസരിച്ചുള്ള മൊഴിയുടെ പകര്‍പ്പാണ് ഹാജരാക്കേണ്ടിയിരുന്നത്.

Summary : Shivshankar’s bail plea to be heard tomorrow

Crimeonline

Recent Posts

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

1 hour ago

ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി, കേസെടുത്ത് പോലീസ്, ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയത് നിയമ വിരുദ്ധം

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി…

2 hours ago

ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ വഴിക്കല്ല, APP അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം, ഗവർണറെ കണ്ട് മാതാപിതാക്കൾ

തിരുവനന്തപുരം . പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണര്‍ ആരിഫ്…

2 hours ago

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക് മാത്രം, മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കരുത് – ഹൈക്കോടതി

കൊച്ചി . ഓഡിറ്റോറിയം ഉൾപ്പടെയുള്ള സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് ഇനി വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിന്റെ ദേവാലയങ്ങളാണ്…

3 hours ago

‘നവ വധുവിനെ രാഹുൽ സ്വീകരിച്ചത് തന്നെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച്’

കോഴിക്കോട് . പന്തീരാങ്കാവിൽ കൂടുതൽ സ്ത്രീധനത്തിനായി നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ പോലീസ് സ്ത്രീധനപീഡനക്കുറ്റം…

4 hours ago

‘ടൂർ കഴിഞ്ഞു’, അടിച്ച് പൊളിച്ച് മുഖ്യമന്ത്രിയും കുടുംബവും മടങ്ങി എത്തി

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനം കഴിഞ്ഞു തലസ്ഥാനത്ത് മടങ്ങി എത്തി. ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ്…

5 hours ago