Categories: Business

റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം: ഓഹരി വിപണി കുതിച്ചുയരുന്നു, പലിശനിരക്കില്‍ മാറ്റമില്ല.

പുതുക്കിയ വായ്പ നയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല. റിപോ നിരക്ക് 4 % ആയി തന്നെ തുടരാന്‍ മോണിറ്ററി പോളിസി കമ്മിറ്റിയില്‍ ഐക്യകണേ്ഠന തീരുമാനമായെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫസിലിറ്റി (എംഎസ്‌എഫ്) നിരക്കും ബാങ്ക് റേറ്റും 4.25% ആയി തുടരും. റിവേഴ്‌സ് റിപോ നിരക്ക് 3.35% ആയും തുടരും. പണപ്പെരപ്പം വരും നാളുകളിലും ഉയര്‍ന്നുനില്‍ക്കുമെങ്കിലും കാര്‍ഷിക വിളകളിലെ നേട്ടം ശൈത്യകാലത്ത് ചെറിയ ആശ്വാസത്തിന് ഇടനല്‍കിയേക്കും.

2021ല്‍ പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ചാ നിരക്ക് മൈനസ് 7.5% ആണ്. ഈ സാമ്ബത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ച 0.1% ആയിരിക്കുമെന്നാണ് ആര്‍.ബി.ഐയുടെ പ്രതീക്ഷ. നാലാം പാദത്തില്‍ ഇത് 0.7 ശതമാനത്തില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു.കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും വായ്പനയത്തില്‍ മാറ്റം വരുത്തേണ്ട എന്ന തീരുമാനത്തിലാണ് ആര്‍.ബി.ഐ. ആര്‍.ബി.ഐ വായ്പ നയം പ്രഖ്യാപിച്ചതിനു പിന്നാലെ ഓഹരി വിപണിയിലും മുന്നേറ്റമുണ്ടായി. സെന്‍സെക്‌സ് 313.55 പോയിന്റ് ഉയര്‍ന്ന് 44,946,20ലെത്തി. നിഫ്റ്റി 0.31% ഉയര്‍ന്ന് 13,174.65ലാണ് വ്യാപാരം തുടരുന്നത്.

Summary : Reserve Bank of India (RBI) lending policy

Crimeonline

Recent Posts

LDF കണ്‍വീനർ സ്ഥാനം തെറിക്കും, ഇപി ജയരാജനെ പുകച്ച് പുറത്ത് ചാടിക്കും, CPM സെക്രട്ടേറിയറ്റിൽ തീരുമാനം?

തിരുവനന്തപുരം . LDF കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട ബിജെപി പ്രവേശന വിവാദത്തിൽ പാർട്ടിയും മുന്നണിയും…

10 mins ago

‘കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ’, ഇ പിയുടെ കൂടിക്കാഴ്ച പിണറായിയുടെ അറിവോടെ – വി ഡി സതീശൻ

തിരുവനന്തപുരം . ഇ.പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശ പ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ്…

1 hour ago

ശോഭാ സുരേന്ദ്രന് നേരെ വധശ്രമമോ? ഇൻജക്ഷൻ കുത്തി വെച്ച്.. അവശനിലയിൽ അമൃതാ ആശുപത്രിയിൽ…

തനിക്ക് നേരെ നടന്ന വധശ്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ശോഭാ സുരേന്ദ്രൻ. പല തവണ പോലീസിന്റെ ലാത്തിചാർജിനും ക്രൂര മർദ്ദനത്തിനും ഇരയാകേണ്ടി…

2 hours ago

E P വെറും പൊട്ടനല്ല, എല്ലാം ഏറ്റു പറഞ്ഞു, ഗോവിന്ദന്റെ പണി ഏറ്റു, E P പടിയിറങ്ങുമ്പോൾ പിണറായി ജയിലിലേക്ക് ..

ഇ പി ജയരാജനെതിരെ സിപിഎം നേതൃത്വം മുഖം കടുപ്പിക്കുമ്പോൾ ഉള്ളറകളിൽ പുതിയ കളികൾക്കൊരുങ്ങുകയാണ് ചിലർ. പിണറായിയുടെ അതൃപ്തി ഇ പി…

2 hours ago

E P ക്ക് പകരക്കാരൻ റെഡി, AK ബാലൻ LDF കൺവീനർ? ഊറിച്ചിരിച്ച് ഗോവിന്ദൻ

ഇ പി ജയരാജൻ അവസാനം സിപിഎമ്മിൽ നിന്നും ക്‌ളീൻ ഔട്ട് ആവുന്നു. നേതൃത്വം ഒന്നാകെ ഇ പി ക്കെതിരെ തിരിഞ്ഞതോടെ…

3 hours ago

A K ആന്റണി BJP യിലേക്കോ? കോൺഗ്രസിനെ ഞെട്ടിച്ച് ഇക്കണോമിക് ടൈംസ്

മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയും ബിജെപിയിൽ ചേർന്നോ? ആന്റണിയെ ബിജെപിക്കാരനാക്കി ഇക്കണോമിക് ടൈംസിന്റെ പോസ്റ്റ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ,…

3 hours ago