Categories: KeralaNews

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവ്: കോടികളുടെ കള്ളപ്പണം പ്രമുഖര്‍ ഗള്‍ഫിലേക്ക് കടത്തി

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഡിപ്ലോമാറ്റിക് ബാഗ് വഴിയാണ് കോടികളുടെ കള്ളപ്പണം ഗള്‍ഫിലേക്ക് കടത്തിയിട്ടുള്ളത്. സ്വപ്‌നയും സരിത്തുമാണ് ഇത് സംബന്ധിച്ച് കസ്റ്റംസിന് മുന്‍പാകെ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. പല പ്രമുഖരും ഈ വലയത്തിലുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നത്. യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ജയഘോഷിനേയും ഡ്രൈവര്‍ സിദ്ദിക്കിനേയും നിലവില്‍ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.

സ്വര്‍ണക്കടത്തിനൊപ്പം തന്നെ വിദേശത്തേക്കുള്ള ഡോളര്‍ കടത്തും കസ്റ്റംസ് വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. പല പ്രമുഖരുടേയും പണം ഡിപ്ലോമാറ്റിക്ക് ചാനല്‍ വഴി വിദേശത്തേക്കെത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്‌നയുടേയും സരിത്തിന്റേയും മൊഴി പുറത്തുവന്നാല്‍ ഇവരുടെ ജീവന് ഭീഷണിയാകുമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചത്.

യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനേയും ഡ്രൈവര്‍ സിദ്ദിക്കിനേയും ഇന്ന് രാവിലെ ആറു മണിയോടെയാണ് കസ്റ്റംസ് അവരുടെ വീടുകളില്‍ നിന്ന് കസ്റ്റംസ് വാഹനത്തില്‍ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യല്‍ ആരഭിച്ചത്. ജയഘോഷ് നേരത്തെ ആത്മഹത്യ ശ്രമം നടത്തിയിരുന്നു. വളരെ നിര്‍ണായകമായ ചോദ്യം ചെയ്യലാണിതെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.

Summary : Gold smuggling Crores of black money smuggled into Gulf

Crimeonline

Recent Posts

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

13 mins ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

26 mins ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

51 mins ago

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

3 hours ago

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

5 hours ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

5 hours ago