Categories: ExclusiveKeralaNews

സിബിഐ വീണ്ടും സമയം ചോദിച്ചു. 22-ാം തവണയും മാറ്റി: ലാവലിന്‍ കേസ് ജനവരി ഏഴിലേക്ക് അന്തിമ വാദം നടക്കും

ലാവലിന്‍ കേസ് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ നല്‍കാന്‍ വീണ്ടും സാവകാശം ആവശ്യപ്പെട്ട് സിബിഐ. അതേസമയം തുടര്‍ച്ചയായി കേസ് മാറ്റി വയ്ക്കുന്നതില്‍ ജസ്റ്റിസ് യു.യു ലളിത് അദ്യക്ഷനായ ബഞ്ച് അതൃപ്തി അറിയിച്ചു. 22 തവണയാണ് സിബിഐയുടേയും പ്രതികളുടേയും ആവശ്യപ്രകാരം കേസ് മാറ്റിയത് വന്‍ വിവാദമായിരുന്നു.

ജനുവരി ഏഴിനകം രേഖകള്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. സെഷന്‍സ് കോടതിയും ഹൈക്കോടതിയും ഒരേ തീരുമാനമെടുത്ത കേസില്‍ ശക്തമായ വാദങ്ങളുമായി വരണമെന്നാണ് സിബിഐയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ലാവലിന്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ക്രൈം ആണ് എസ്എന്‍സി ലാവലില്‍ അഴിമതികേസ് പുറത്തു കൊണ്ടുവന്നത്.

ലാവലിന്‍ കേസ് വെള്ളിയാഴ്ച പരിഗണനയ്ക്ക് എടുത്തപ്പോള്‍ തന്നെ വാദം ഉന്നയിക്കാന്‍ തയ്യാര്‍ ആണെന്ന് സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ വിശദമായി വാദം കേള്‍ക്കേണ്ട കേസ് ആണിതെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

കേസില്‍ സി ബി ഐ ചില അധിക രേഖകള്‍ ഫയല്‍ ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് ഇതുവരെയും ഫയല്‍ ചെയ്തിട്ടില്ലെന്ന് കസ്തൂരിരംഗ അയ്യര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത് കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് രേഖകള്‍ ഫയല്‍ ചെയ്യുകയാണെങ്കില്‍ ഏഴ് ദിവസത്തിനു ള്ളില്‍ ഫയല്‍ ചെയ്യാന്‍ കോടതി സി ബി ഐയോട് നിര്‍ദേശിച്ചു.

സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കസ്തൂരി രംഗ ഐയ്യര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്തും, രാകേന്ത് ബസന്തും, വിഎം സുധീരനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ദേവത്ത് കാമത്തും എംആര്‍ രമേശ് ബാബുവും ഹാജരായി.

ഒക്ടോബര്‍ എട്ടിനു കേസ് പരിഗണിച്ചപ്പോള്‍, കേസിനെക്കുറിച്ച് ഒരു കുറിപ്പും വിവിധ ഹര്‍ജികളുമായി ബന്ധപ്പെട്ട രേഖകളും കോടതിക്കു നല്‍കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞിരുന്നു. രേഖകള്‍ സമാഹരിച്ചു നല്‍കാനാണ് സിബിഐ സാവകാശം ആവശ്യപ്പെട്ടത്. കേസ് 2017 ഒക്ടോബര്‍ 27നാണ് സുപ്രീം കോടതി ആദ്യം പരിഗണിച്ചത്. അതിനുശേഷം പല കാരണങ്ങളാല്‍ 22 തവണ മാറ്റിവച്ചു. വെള്ളിയാഴ്ച വീണ്ടും മാറ്റേണ്ടിവന്നു.

2017 ഓഗസ്റ്റ് 23ന് ആണു മുഖ്യമന്ത്രി പിണറായി വിജയനെയും മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ഊര്‍ജ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെയും കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഇതിനെതിരെയാണ് സിബിഐ അപ്പീല്‍ നല്‍കിയത്.

കേസില്‍ പിണറായിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് അപ്പീലില്‍ പറയുന്നു. വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയന്‍ അറിയാതെ ലാവ്‌ലിന്‍ ഇടപാടു നടക്കില്ലെന്ന് അപ്പീലില്‍ സിബിഐ ചൂണ്ടിക്കാട്ടി. മന്ത്രിതലത്തില്‍ രാഷ്ട്രീയമായ തീരുമാനമെടുക്കാതെ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരമൊരു വിഷയത്തില്‍ നടപടിയെടുക്കാനാവില്ല.

സംസ്ഥാനത്തിനു 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ അഴിമതിക്കേസാണിത്. വിചാരണയ്ക്കു മുന്‍പേ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ശരിയല്ല. വസ്തുതകളും തെളിവുകളും കൃത്യമായി പരിശോധിക്കാതെയാണു ഹൈക്കോടതി വിധിയെന്നും അപ്പീലില്‍ പറയുന്നു.

കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫിസര്‍ കെ.ജി.രാജശേഖരന്‍ നായര്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തങ്ങളെ മാത്രം വിചാരണ ചെയ്യുന്നതിനെതിരെ കസ്തൂരിരംഗ അയ്യരും ആര്‍ ശിവദാസനും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.

Summary : CBI Again Request Supreme court to postpone SNC Lavalin Case

Crimeonline

Recent Posts

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

3 hours ago

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

3 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

5 hours ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

5 hours ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

6 hours ago