Crime,

എം എം വർഗീസ് അറസ്റ്റിലേക്ക്, ഇ ഡിയോട് ചാടി തുള്ളി കടിച്ചു കീറി, വേണമെങ്കില്‍ അറസ്റ്റ് ചെയ്‌തോ…

തൃശ്ശൂര്‍ . കരുവന്നൂര്‍ സി പി എം നടത്തിയ തട്ടിപ്പു കേസില്‍ ഇനി ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ലെന്നും, വേണമെങ്കില്‍ അറസ്റ്റ് ചെയ്‌തോട്ടെ എന്ന നിലപാടിൽ എം എം വര്‍ഗീസ്. കണക്കുകള്‍ ഇനി ഒന്നും കൊടുക്കാനില്ല. ഇന്ന് ഹാജരാകാന്‍ ഇ ഡി നിര്‍ദേശിച്ചിരുന്നു. ഇന്ന് മേയ് ദിനമായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. പറഞ്ഞ കാര്യങ്ങള്‍ക്കപ്പുറം മറ്റൊന്നും പറയാനില്ല. ഇനി വേണമെങ്കില്‍ അറസ്റ്റ് ചെയ്‌തോട്ടെ എന്നാണ് എം.എം. വര്‍ഗീസിന്റെ നിലപാട്.

ഉദ്യോഗസ്ഥരോട് കയര്‍ക്കുന്ന സമീപനമാണ് വര്‍ഗീസ് സ്വീകരിച്ചത്. നിങ്ങള്‍ തുടര്‍ച്ചയായി വിളിച്ച് ബുദ്ധിമുട്ടിക്കുകയാണ്. ഇനി വരാനാകില്ലെന്നും ഇ ഡി ഉദ്യോഗസ്ഥരോട് തന്നെയാണ് വര്‍ഗീസ് പറഞ്ഞിരിക്കുന്നത്. ഹാജരായില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഇതോടെ വര്‍ഗീസിനോട് നേരിൽ പറഞ്ഞിട്ടുണ്ട്.

അന്വേഷണവുമായി വര്‍ഗീസ് സഹകരിക്കുന്നില്ലെന്നാണ് ഇക്കാര്യത്തിൽ ഇ ഡി വ്യക്തമാക്കുന്നത്. ജില്ലയിലെ സിപിഎമ്മിന്റെ ആസ്തി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും വര്‍ഗീസ് തയാറായിട്ടില്ല. ജില്ലാ കമ്മിറ്റിയുടെ സ്വത്ത് വിവരങ്ങള്‍ പോലും പൂര്‍ണമായും നൽകുന്നില്ല. രഹസ്യ അക്കൗണ്ടുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കും നിഷേധ രൂപത്തിലുള്ള മറുപടിയാണ് വര്‍ഗീസ് കഴിഞ്ഞ ദിവസം നല്കിയത്. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച ഹാജരാകാന്‍ വര്‍ഗീസിനോട് ഇ ഡി ആവശ്യപ്പെടുന്നത്.

അതേ സമയം പാര്‍ട്ടിയുടെ രഹസ്യ അക്കൗണ്ടുകളും സ്വത്ത് വിവരങ്ങളും കൈമാറാന്‍ കഴിയാത്തതുകൊണ്ടാണ് ഹാജരാകാന്‍ മടിക്കുന്നതെന്നാണ് ഇ ഡി ഇക്കാര്യത്തിൽ സംശയിക്കുന്നത്. കണക്കുകള്‍ ഹാജരാക്കേണ്ടി വന്നാല്‍ അത് പുതിയ നിയമക്കുരുക്കുകളിലേക്ക് വഴിതെളിക്കും. അതിന്റെ ഭയം കൊണ്ടാണ് അന്വേഷണവുമായി വര്‍ഗീസ് സഹകരിക്കാത്തത്. സിപിഎം സംസ്ഥാന നേതൃത്വവും അന്വേഷണവുമായി സഹകരിക്കേണ്ടെന്ന നിലപാടാണ് വര്‍ഗീനെ അറിയിച്ചിരിക്കുന്നത്.

crime-administrator

Recent Posts

ബംഗളൂരുവിലെ ലഹരിമരുന്നു പാര്‍ട്ടിയില്‍ നടി ഹേമയും പങ്കെടുത്തു

ബംഗളൂരു . ബംഗളൂരുവിലെ ലഹരിമരുന്നു പാര്‍ട്ടിയില്‍ നടി ഹേമ പങ്കെടുത്തിരുന്നെന്നു സ്ഥിരീകരിച്ച് പൊലീസ്. റേവ് പാര്‍ട്ടിയില്‍ പൊലീസ് റെയ്ഡ് നടത്തിയ…

14 mins ago

ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെ.സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

കൊച്ചി . സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ കുറ്റവിമുക്തനാക്കി…

5 hours ago

പിണറായിയുടെ വിദേശ യാത്ര സ്വന്തം ചെലവിലെന്ന് സർക്കാർ

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര സ്വന്തം ചെലവിലെന്ന് സംസ്ഥാന സർക്കാർ. യാത്രക്കായി സർക്കാർ ഖജനാവിൽ നിന്നും…

6 hours ago

ബ്ലൂ കോർണർ നോട്ടിസ് ഫലം കണ്ടിട്ടില്ല, രാഹുൽ പി. ഗോപാലിനെതിരെ റെഡ് കോർണർ നോട്ടിസ്

കോഴിക്കോട് . പോലീസിനെ കബളിപ്പിച്ച് ജർമനിയിലേക്ക് കടന്ന പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി. ഗോപാലിനെ കണ്ടെത്താനായി റെഡ്…

6 hours ago

കിഡ്‌നി കച്ചവടം 50 ലക്ഷത്തിന്, ഇരക്ക് 7 ലക്ഷം, 25 ലക്ഷം സാബിത്തിന്റെ കമ്മീഷൻ

കൊച്ചി . അന്താരാഷ്ട്ര അവയവക്കച്ചവടത്തിലെ പ്രധാനി ഇറാനിൽ സ്ഥിരതാമസകാരനായ കൊച്ചി സ്വദേശിഎന്ന് വിവരം. ഇയാളെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടികൾ തുടങ്ങി.…

7 hours ago

ഇസ്രായേൽ യുദ്ധക്കുറ്റം ചെയ്തുവോ? നാവ് തുറക്കാതെ ഇറാൻ

ഹെലികോപ്റ്റർ അപകടത്തിൽ ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെടുമ്പോൾ ഇറാൻ ഏറ്റവുമധികം നേരിടുന്നത് രാഷ്ട്രീയപരമായ വെല്ലുവിളി. ഇറാൻ ജുഡീഷ്യറിയിലും മതനേതൃത്വത്തിലും…

8 hours ago