Crime,

സി പി എമ്മിന്റെ ഒരു കോടി കള്ളപ്പണം എംഎം വര്‍ഗീസിൽ നിന്ന് പിടിച്ചു

തൃശ്ശൂര്‍ . ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് പിന്‍വലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സി പി എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് എംജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ കൊണ്ട് വന്നതും കള്ളപ്പണം. പണത്തിന്റെ സ്രോതസ് കാണിക്കാന്‍ കഴിയാതെ വന്നതോടെ സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. തുക തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് എംജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ ഒരു കോടി രൂപയുമായി എത്തുകയായിരുന്നു.

വലിയ തുകയുമായി സി പി എം നേതാക്കളെത്തിയതിന് പിറകെ ബാങ്ക് അധികൃതര്‍ വിവരം ആദായ നികുതി വകുപ്പിനെ വിവരം അറിയിക്കുകയാണ് ഉണ്ടായത്. ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് എം.എം. വര്‍ഗീസ് പണവുമായി ബാങ്കിന്റെ എംജി റോഡ് ശാഖയില്‍ എത്തുന്നത്. ബാങ്ക് മാനേജര്‍ ആണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ പണത്തിന്റെ സ്രോതസ് കാണിക്കാന്‍ എം എം വര്‍ഗീസിനോടു ആവശ്യപ്പെട്ടു. എന്നാല്‍ കൃത്യമായ സ്രോതസ് കാണിക്കാന്‍ വര്‍ഗീസിനായില്ല. ഇതേ തുടര്‍ന്നാണ് പണം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. തുടര്‍ന്ന് വര്‍ഗീസിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം സി പി എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയെ വിട്ടയച്ചു.

ബാങ്ക് ഓഫ് ഇന്ത്യയിലെ പാര്‍ട്ടിയുടെ രഹസ്യ അക്കൗണ്ട് നേരത്തേ മരവിപ്പിച്ചിരുന്നു. അഞ്ച് കോടി രൂപ ഈ അക്കൗണ്ടിലുണ്ട്. കണക്ക് കാണിക്കാത്ത പണമാണ് അക്കൗണ്ടില്‍ ഉള്ളതെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അക്കൗണ്ട് മരവിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇതില്‍ നിന്ന് ഒരു കോടി രൂപ എം എം വര്‍ഗീസ് പിൻവലിക്കുകയാണ് ഉണ്ടായത്. ഇന്നലെ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ഒരു കോടി രൂപയുമായാണ് വര്‍ഗീസ് ബാങ്കില്‍ എത്തുകയാണ് ഉണ്ടായത്.

അക്കൗണ്ടിലുള്ള അഞ്ചു കോടി രൂപ നേരത്തേ മരവിപ്പിച്ചിട്ടുണ്ട്. ഈ അക്കൗണ്ട് സംബന്ധിച്ചോ പണത്തെക്കുറിച്ചോ തെരഞ്ഞെടുപ്പ് കമ്മിഷന് പാര്‍ട്ടി വിവരം നല്കിയിരുന്നില്ല എന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പണത്തിന്റെ സ്രോതസ് സംബന്ധിച്ച് വ്യക്തമായ ഒരു രേഖയും സിപിഎം നേതാവിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല.

crime-administrator

Recent Posts

സിസോദിയയുടെ ജാമ്യഹർജി തള്ളി, ജനാധിപത്യ മൂല്യങ്ങളെ വഞ്ചിച്ചെന്ന് കോടതി, AAPക്ക് തിരിച്ചടി

ന്യൂഡൽഹി . ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി തള്ളി.…

2 hours ago

ഡ്രൈവർ യദു അശ്ലീല ആഗ്യം കാണിച്ചോ? മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം . കെഎസ്ആർടിസി ബസ് സ്വകാര്യ വാഹനം കുരുക്ക് വെച്ച് തടഞ്ഞു മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എം എൽ…

2 hours ago

മേയറുടെയും തദ്ദേശ ഭരണ ജനപ്രതിനിധികളുടെയും ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാൻ ആലോചന, പെൻഷനും..

തിരുവനന്തപുരം . മേയറുടെയും തദ്ദേശ ഭരണ ജനപ്രതിനിധിക ളുടെയും ശമ്പളം വര്‍ദ്ധിപ്പിക്കാൻ ആലോചന. മുഖ്യമന്ത്രിയുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ദ്ധിപ്പിച്ചതിന് ശേഷം…

3 hours ago

ആരോഗ്യ രംഗം കുത്തഴിഞ്ഞു, വീണ്ടും ചികിത്സ പിഴവ്, മരിച്ച ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം വിട്ടു നല്‍കിയില്ല, കുഞ്ഞു ശവപ്പെട്ടിയുമായി തൈക്കാട് ആശുപത്രിയിൽ പ്രതിഷേധം

തിരുവനന്തപുരം . തൈക്കാട് ആശുപത്രിയില്‍ മൂന്നു ദിവസം മുന്‍പ് മരിച്ച ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം വിട്ടു നല്‍കാത്തതില്‍ കുഞ്ഞു ശവപ്പെട്ടിയുമായി പ്രതിഷേധം.…

3 hours ago

സിപിഎം നേതാക്കൾക്ക് നേരെ കാസർകോട് സ്‌ഫോടക വസ്തു എറിഞ്ഞ് CPM പ്രവർത്തകൻ

കാസർകോട് . സിപിഎം നേതാക്കൾക്ക് നേരെ കാസർകോട് സ്‌ഫോടക വസ്തു എറിഞ്ഞ് സിപിഎം പ്രവർത്തകൻ. കാഞ്ഞങ്ങാട് ഗൃഹസന്ദർശനത്തിനെത്തിയ നേതാക്കൾക്ക് നേരെ…

5 hours ago

പിണറായിയുടെ മടിയിൽ കനമുണ്ട്..,! ഉല്ലാസ യാത്രയിൽ അടി മുടി ദുരൂഹത! VIDEO NEWS STORY

കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിനോദയാത്ര ഉയർത്തിയ വിവാദം കെട്ടടങ്ങുന്നില്ല. ലോകസഭാ തെരഞ്ഞെടുപ്പ് നടക്കവേ പിണറായി വിജയൻ കുടുംബ സമേതം…

6 hours ago