Crime,

കാരക്കോണം മെഡിക്കൽ കോളേജ് കോഴക്കേസില്‍ ബിഷപ്പ് ധർമരാജ് റസാലത്തെയെ ഇ ഡി പ്രതിയാക്കും

കൊച്ചി . തിരുവനന്തപുരം കാരക്കോണം മെഡിക്കൽ കോളേജ് കോഴക്കേസില്‍ ബിഷപ്പ് ധർമരാജ് റസാലത്തെയെ ഇ ഡി പ്രതിയാക്കും. ബിഷപ്പ് ധർമരാജ് റസാലത്തെയെ കേസ് അന്വേഷണത്തിൽ ക്രൈം ബ്രാഞ്ച് രക്ഷിക്കുകയായിരുന്നു. പ്രതിപ്പട്ടികയിലുണ്ടായിരുന്ന ബിഷപ്പ് ധർമരാജ് റസാലത്തെ ഒഴിവാക്കിയാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ കുറ്റ പത്രം പോലും നൽകിയിരുന്നത്.

കോഴക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിന്റെ ഇഡി അന്വേഷണം അവസാനഘട്ടത്തിലേക്ക് എത്തി. മെഡിക്കല്‍ കോളേജ് ഡയറക്റ്റര്‍ ഡോ. ബെനറ്റ് എബ്രഹാം, സിഎസ്ഐ സഭാ സെക്രട്ടറി ടി.ടി. പ്രവീണ്‍ എന്നിവരെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നേരത്തേ ഇരുവരെയും പലതവണ ചോദ്യം ചെയ്തിരുന്നു. മെഡിക്കല്‍ പ്രവേശനത്തിനായി കോഴവാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചതടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം നടന്നു വരുന്നത്.

സഭ മുന്‍ മോഡറേറ്റര്‍ ധര്‍മരാജ് റസാലത്തെയും ഇ‍ഡി പലതവണ ചോദ്യം ചെയ്തു. ബിഷപ്പിന്‍റെ ആസ്ഥാനത്തും കാരക്കോണം മെഡിക്കൽ കോളേജ്ജിലും ബെന്നറ്റ് എബ്രഹാമിന്‍റെ വീട്ടിലടക്കം ഇഡി റെയ്ഡ് നടത്തി. വ്യാജ വൗച്ചറിലൂടെ സഭാ സ്ഥാപനങ്ങളിൽ ബിഷപ്പും കൂട്ടരും പണം തിരിമറി നടത്തിയെന്നാണ് മുഖ്യ ആരോപണം. നേരത്തേ ബിഷപ്പിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദാക്കുകയാണ് ഉണ്ടായത്.

മെഡിക്കൽ സീറ്റിനായി തലവരിപ്പണം വാങ്ങിയ ശേഷം അഡ്മിഷൻ നൽകിയില്ലെന്നായിരുന്നു പരാതി. കാരക്കോണം മെഡിക്കല്‍ കോളേജിലെ കോഴ വിവാദത്തിന്റെ അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി രൂക്ഷമായി വിമർശിക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. സി എസ് ഐ സഭാ അദ്ധ്യക്ഷന്‍ ധര്‍മരാജ് റസാലം, കോളേജ് ഡയറക്ടര്‍ ഡോ. ബെനറ്റ് എബ്രഹാം, കണ്‍ട്രോളര്‍ ധര്‍മ്മരാജ് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താതിരുന്നതിനായിരുന്നു വിമര്‍ശനം.

വന്‍സ്രാവുകള്‍ക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ല എന്ന് വരെ കോടതി ചോദിച്ചിരുന്നു. പ്രധാനപ്രതികള്‍ക്കെതിരെ അന്വേഷണമില്ലാത്തത് ആശ്ചര്യപ്പെടുത്തുവെന്നു പറഞ്ഞ കോടതി ജീവനക്കാര്‍ക്ക് പിന്നാലെ മാത്രമാണ് ക്രൈംബ്രാഞ്ചെന്നു പരിഹസിക്കുകയും ചെയ്തിരുന്നു. സി എസ് ഐ സഭയുടെ കീഴിലുള്ള മെഡിക്കല്‍ കോളേജായ കാരക്കോണം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോളേജ് അധികൃതര്‍ നാല് പേരില്‍ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്ന കേസ് ആണ് ക്രൈം ബ്രാഞ്ച് അന്വേഷിച്ചത്. കോളേജിന്റെ ഡയറക്ടറായിരുന്ന ഡോ.ബെനറ്റ് എബ്രഹാമാണ് കേസിലെ മുഖ്യപ്രതി. അന്നത്തെ മെഡിക്കല്‍ കോളേജ് കണ്‍ട്രോളര്‍ ഡോ. പി തങ്കരാജന്‍, മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. പി മധുസൂദനന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

സിഎസ്‌ഐ സഭയില്‍ വലിയ പൊട്ടിത്തെറികളുണ്ടാക്കിയ സീറ്റ് ഇടപാടിൽ 24 പേരാണ് കാരക്കോണം മെഡിക്കല്‍ കോളേജിനെതിരെ ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷനെ സമീപിച്ചിരുന്നത്. സീറ്റിനായി മുൻകൂറായി10 ലക്ഷം മുതല്‍ 50 ലക്ഷം വരെ കൈപ്പറ്റിയെന്നാണ് പരാതി. ബിഷപ്പ് അടക്കമുള്ളവരുടെ ഉറപ്പിന്മേലാണ് പണം നല്‍കിയതെന്നായിരുന്നു പരാതി. ഈ തുക തിരിച്ചുവാങ്ങി തരണമെന്നായിരുന്നു ആവശ്യം. 2016 മുതല്‍ മുന്‍കൂറായി സീറ്റിന് പണം വാങ്ങുന്നുണ്ടെന്നും ഇത് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തിയതായും തെളിവെടുപ്പില്‍ നേരത്തെ ബിഷപ്പ് അടക്കമുള്ളവര്‍ സമ്മതിച്ചിരുന്നു. പരാതിക്കാര്‍ക്ക് 12 തവണകളായി തുക മടക്കി നല്‍കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും തുടർന്ന് അത് ഉണ്ടായില്ല.. കോഴ ഇടപാടിലെ കള്ളപ്പണ ഇടപാടാണ് ഇ ഡി ഇപ്പോൾ അന്വേഷിക്കുന്നത്.

crime-administrator

Recent Posts

സിപിഎം നേതാക്കൾക്ക് നേരെ കാസർകോട് സ്‌ഫോടക വസ്തു എറിഞ്ഞ് CPM പ്രവർത്തകൻ

കാസർകോട് . സിപിഎം നേതാക്കൾക്ക് നേരെ കാസർകോട് സ്‌ഫോടക വസ്തു എറിഞ്ഞ് സിപിഎം പ്രവർത്തകൻ. കാഞ്ഞങ്ങാട് ഗൃഹസന്ദർശനത്തിനെത്തിയ നേതാക്കൾക്ക് നേരെ…

52 mins ago

പിണറായിയുടെ മടിയിൽ കനമുണ്ട്..,! ഉല്ലാസ യാത്രയിൽ അടി മുടി ദുരൂഹത! VIDEO NEWS STORY

കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിനോദയാത്ര ഉയർത്തിയ വിവാദം കെട്ടടങ്ങുന്നില്ല. ലോകസഭാ തെരഞ്ഞെടുപ്പ് നടക്കവേ പിണറായി വിജയൻ കുടുംബ സമേതം…

2 hours ago

രാജ്യാന്തര അവയവക്കടത്ത് മാഫിയയുടെ തീവ്രവാദ ബന്ധം പരിശോധിക്കും, കേസ് എൻഐഎ ഏറ്റെടുത്തേക്കും

കൊച്ചി . രാജ്യാന്തര അവയവക്കടത്ത് കേസ് എൻ ഇ എ ഏറ്റെടുക്കുമെന്നു വിവരം. സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസിന് രാജ്യാന്തര…

2 hours ago

ബംഗളൂരുവിലെ ലഹരിമരുന്നു പാര്‍ട്ടിയില്‍ നടി ഹേമയും പങ്കെടുത്തു

ബംഗളൂരു . ബംഗളൂരുവിലെ ലഹരിമരുന്നു പാര്‍ട്ടിയില്‍ നടി ഹേമ പങ്കെടുത്തിരുന്നെന്നു സ്ഥിരീകരിച്ച് പൊലീസ്. റേവ് പാര്‍ട്ടിയില്‍ പൊലീസ് റെയ്ഡ് നടത്തിയ…

3 hours ago

ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെ.സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

കൊച്ചി . സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ കുറ്റവിമുക്തനാക്കി…

8 hours ago

പിണറായിയുടെ വിദേശ യാത്ര സ്വന്തം ചെലവിലെന്ന് സർക്കാർ

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര സ്വന്തം ചെലവിലെന്ന് സംസ്ഥാന സർക്കാർ. യാത്രക്കായി സർക്കാർ ഖജനാവിൽ നിന്നും…

8 hours ago