Crime,

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും, കേസ് ഇതുവരെ 30 തവണ ലിസ്റ്റ് ചെയ്തെങ്കിലും ഒന്നും സംഭവിച്ചില്ല

ന്യൂഡല്‍ഹി . എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന കേസ്, ഫെബ്രുവരി ആറിനാണ് അവസാനമായി പരിഗണിക്കുന്നത്. ലാവലിൻ കേസ് ഇതുവരെ 30 തവണ ലിസ്റ്റ് ചെയ്തെങ്കിലും ഒന്നും സംഭവിച്ചില്ല. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ‌ ദിപാങ്കർ ദത്ത, ഉജ്വൽ ഭുയാൻ എന്നിവരാണ് മറ്റ് അം​ഗങ്ങൾ.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ്ജ വകുപ്പ്‌ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയാണ് പരിഗണിക്കുന്നത്.

വിചാരണ നേരിടണമെന്ന് കോടതി വിധിച്ച വൈദ്യുതിബോർഡ് മുൻ സാന്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ അയ്യർ എന്നിവരുടെ ഇളവ് തേടിയുള്ള ഹർജിയും ഇതോടൊപ്പം പരിഗണിക്കും.

crime-administrator

Recent Posts

പുനഃപരിശോധിക്കേണ്ടതില്ല, വിധിയിൽ പിഴവില്ല, ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രനടപടി ശരിവച്ചതിനെതിരെ ഉള്ള ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി . ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ 2019ലെ നടപടി ശരിവച്ചതിനെ…

45 mins ago

സന്തോഷ് ജോർജ് കുളങ്ങരയെ ‘നമ്പരുതെന്ന്’ നടൻ വിനായകൻ

കൊച്ചി . സന്തോഷ് ജോർജ് കുളങ്ങരയെ നമ്പരുതെന്ന് നടൻ വിനായകൻ. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് നടൻ വിനായകൻ ഇങ്ങനെ…

1 hour ago

സിസോദിയയുടെ ജാമ്യഹർജി തള്ളി, ജനാധിപത്യ മൂല്യങ്ങളെ വഞ്ചിച്ചെന്ന് കോടതി, AAPക്ക് തിരിച്ചടി

ന്യൂഡൽഹി . ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി തള്ളി.…

8 hours ago

ഡ്രൈവർ യദു അശ്ലീല ആഗ്യം കാണിച്ചോ? മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം . കെഎസ്ആർടിസി ബസ് സ്വകാര്യ വാഹനം കുരുക്ക് വെച്ച് തടഞ്ഞു മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എം എൽ…

8 hours ago

മേയറുടെയും തദ്ദേശ ഭരണ ജനപ്രതിനിധികളുടെയും ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാൻ ആലോചന, പെൻഷനും..

തിരുവനന്തപുരം . മേയറുടെയും തദ്ദേശ ഭരണ ജനപ്രതിനിധിക ളുടെയും ശമ്പളം വര്‍ദ്ധിപ്പിക്കാൻ ആലോചന. മുഖ്യമന്ത്രിയുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ദ്ധിപ്പിച്ചതിന് ശേഷം…

9 hours ago

ആരോഗ്യ രംഗം കുത്തഴിഞ്ഞു, വീണ്ടും ചികിത്സ പിഴവ്, മരിച്ച ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം വിട്ടു നല്‍കിയില്ല, കുഞ്ഞു ശവപ്പെട്ടിയുമായി തൈക്കാട് ആശുപത്രിയിൽ പ്രതിഷേധം

തിരുവനന്തപുരം . തൈക്കാട് ആശുപത്രിയില്‍ മൂന്നു ദിവസം മുന്‍പ് മരിച്ച ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം വിട്ടു നല്‍കാത്തതില്‍ കുഞ്ഞു ശവപ്പെട്ടിയുമായി പ്രതിഷേധം.…

9 hours ago