Crime,

ഒരു ഗുണ്ടയെപോലെ എം എൽ എ റിസർവേഷനിൽ വന്ന യാത്രക്കാരെ ഇറക്കി വിട്ടു

തിരുവനന്തപുരം . തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കെ എസ് ആർ ടി സി ബസ്സിന്‌ കുറുകെ നിർത്തി നടു റോഡിൽ നടത്തിയ അഭ്യാസ പ്രകടനങ്ങൾക്ക് ശേഷം ബസ്സ് യാത്രക്കാരെ ഭീഷണിപ്പെടുത്തി ഇറക്കി വിടുമ്പോൾ എം എൽ എ സച്ചിൻ ദേവ് ഒരു ഗുണ്ടയെപോലെ ആയിരുന്നെന്നാണ് യാത്രക്കാർ പറയുന്നത്.

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനു മുന്‍പിലാണ് മേയറുടെയും ഭര്‍ത്താവ് എം.എല്‍.എയുടെയും തിരുവനതപുരത്ത് കഴിഞ്ഞ ദിവസം അഭ്യാസ പ്രകടനം നടത്തിയത്. യഥാര്‍ത്ഥ സംഭവം ബസ്സ് യാത്രക്കാരായ 12 പേരാണ് നേരിൽ കാണുന്നത്. തൃശൂരില്‍ നിന്നും തിരുവനന്തപുരം വരെ റിസര്‍വേഷനില്‍ യാത്ര ചെയ്തവരാണവർ. സംഭവത്തോടെ കെ എസ് ആർ ടി സി റിസർവഷനിൽ വന്ന യാത്രക്കാരെ പെരുവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

ഈ യാത്രക്കാരോട് ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ കാര്യങ്ങള്‍ തിരക്കിയിരുന്നു. റിസര്‍വേഷന്‍ ചാര്‍ട്ട് കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും വാങ്ങി ഓരോ യാത്രക്കാരനെയും നേരിട്ട് വിളിച്ച് കാര്യം തിരക്കുകയാണ് ഗണേഷ് കുമാർ ചെയ്തതെങ്കിലും അതിന്റെ ഒരു ഗുണവും നിരപരാധിയായ ഡ്രൈവർക്ക് ഉണ്ടായില്ല. ഓരോ യാത്രക്കാരനും മന്ത്രിക്ക് നൽകിയത് ഒരേ മറുപടി ആയിരുന്നു. ‘മേയറും സംഘവും മൊട കാണിച്ചതാണ്.ഡ്രൈവറെ പ്രകോപിക്കുകയാണ് മേയര്‍ ചെയ്തത്’ എന്ന് തന്നെയായിരുന്നു. തങ്ങള്‍ ബുക്ക് ചെയ്ത് നടത്തിയ യാത്ര പൂര്‍ത്തിയാക്കാനായില്ല എന്ന പരാതിയും യാത്രക്കാർ പറഞ്ഞിട്ടുണ്ട്.

യാത്ര അവസാനിക്കാൻ കിലോമീറ്ററുകള്‍ മാത്രം ബാക്കിയായിരിക്കെ, തങ്ങളെ പെരുവഴിയില്‍ ഇറക്കി വിടുകയാണ് എം.എല്‍.എ സച്ചിന്‍ ദേവ് ചെയ്തതെന്നും യാത്രക്കാര്‍ പരാതിയായി പറയുന്നുണ്ട്. എം.എല്‍.എ ബസില്‍ കയറി വന്നാണ് യാത്രക്കാരെ ഇറക്കി വിട്ടത്. തുടര്‍ന്ന് കണ്ടക്ടര്‍ സീറ്റില്‍ ഇരുന്ന് കാലിന്‍മേല്‍ കാല് കയറ്റിവെച്ചാണ് ഉത്തരവിട്ടത്. എല്ലാവരും ബസില്‍ നിന്നിറങ്ങിപ്പോകണമെന്നും, ഈ ബസ് ഇനി അനങ്ങില്ലെന്നുമാണ് യാത്രക്കാരോട് പറഞ്ഞത്. എം,എല്‍.എയ്‌ക്ക് അപ്പോള്‍ ഒരു നാലംകിട ഗുണ്ടയുടെ ശരീര പ്രകൃതമായിരുന്നു ഉണ്ടായിരുന്നതെന്നും യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നുണ്ട്. റിസര്‍വേഷന്‍ ചെയ്ത് ആ ബസില്‍ യാത്ര ചെയ്ത ഒരു യാത്രക്കാരന്‍ പോലും ഡ്രൈവർക്കെതിരെ ഒരു വാക്കു പോലും പറയുന്നില്ല.

crime-administrator

Recent Posts

രാജ്യാന്തര അവയവക്കടത്ത് മാഫിയയുടെ തീവ്രവാദ ബന്ധം പരിശോധിക്കും, കേസ് എൻഐഎ ഏറ്റെടുത്തേക്കും

കൊച്ചി . രാജ്യാന്തര അവയവക്കടത്ത് കേസ് എൻ ഇ എ ഏറ്റെടുക്കുമെന്നു വിവരം. സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസിന് രാജ്യാന്തര…

8 mins ago

ബംഗളൂരുവിലെ ലഹരിമരുന്നു പാര്‍ട്ടിയില്‍ നടി ഹേമയും പങ്കെടുത്തു

ബംഗളൂരു . ബംഗളൂരുവിലെ ലഹരിമരുന്നു പാര്‍ട്ടിയില്‍ നടി ഹേമ പങ്കെടുത്തിരുന്നെന്നു സ്ഥിരീകരിച്ച് പൊലീസ്. റേവ് പാര്‍ട്ടിയില്‍ പൊലീസ് റെയ്ഡ് നടത്തിയ…

45 mins ago

ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെ.സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

കൊച്ചി . സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ കുറ്റവിമുക്തനാക്കി…

6 hours ago

പിണറായിയുടെ വിദേശ യാത്ര സ്വന്തം ചെലവിലെന്ന് സർക്കാർ

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര സ്വന്തം ചെലവിലെന്ന് സംസ്ഥാന സർക്കാർ. യാത്രക്കായി സർക്കാർ ഖജനാവിൽ നിന്നും…

6 hours ago

ബ്ലൂ കോർണർ നോട്ടിസ് ഫലം കണ്ടിട്ടില്ല, രാഹുൽ പി. ഗോപാലിനെതിരെ റെഡ് കോർണർ നോട്ടിസ്

കോഴിക്കോട് . പോലീസിനെ കബളിപ്പിച്ച് ജർമനിയിലേക്ക് കടന്ന പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി. ഗോപാലിനെ കണ്ടെത്താനായി റെഡ്…

7 hours ago

കിഡ്‌നി കച്ചവടം 50 ലക്ഷത്തിന്, ഇരക്ക് 7 ലക്ഷം, 25 ലക്ഷം സാബിത്തിന്റെ കമ്മീഷൻ

കൊച്ചി . അന്താരാഷ്ട്ര അവയവക്കച്ചവടത്തിലെ പ്രധാനി ഇറാനിൽ സ്ഥിരതാമസകാരനായ കൊച്ചി സ്വദേശിഎന്ന് വിവരം. ഇയാളെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടികൾ തുടങ്ങി.…

8 hours ago