Kerala

ശോഭ വിളിച്ചു നേതാക്കൾ BJP യിലേക്ക്, അന്തംവിട്ട് പിണറായി

രാഷ്ട്രീയം ഒരു ചൂതാട്ടം തന്നെയാണ്. അങ്ങനെയൊക്കെ അല്ലെന്ന് പറഞ്ഞു സ്ഥാപിക്കാൻ ശ്രമിച്ചാലും പഴയകാല രാഷ്ട്രീയമല്ല പ്പോഴത്തേത്. ഒരു ഗെയിം chagermode ഏതു നിമിഷവും എവിടെയും പ്രതീക്ഷിക്കാം. തീരെ പ്രതീക്ഷിക്കാത്ത നേതാക്കളാകും gamechanger ആകുന്നത് തന്നെ. കേട്ടാൽ ഞെട്ടുന്ന ആരും തീരെ പ്രതീക്ഷിക്കാത്ത മനുഷ്യർ കൂടുവിട്ട് കൂടു മാറുന്നു. കുടുംബാസൂത്രണ പാർട്ടിയെന്ന് കളിയാക്കിയ BJP എന്ന പാർട്ടി രാജ്യം ഭരിക്കുന്ന കാലത്താണ് ഇപ്പോൾ നാം ജീവിക്കുന്നത്.

അവർക്ക് കേരളത്തിൽ ഉണ്ടായിരുന്ന അക്കൗണ്ട് പൂട്ടിയ കാലഘട്ടമാ യിരുന്നു കഴിഞ്ഞു പോയത്. ഇത്തവണ അവർക്ക് തിരിച്ചു പിടിക്കണം എന്നത് അവരുടെ അജണ്ടയാണ്. അതിനു അവർ നടത്തിയ കളികളിൽ ചിലതാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എപി ജയരാജൻ എന്ന പിണറായിയോളം തലപ്പൊക്കമുള്ള നേതാവിനെ അവർ BJP യിലേക്ക് ചാക്കിട്ട് വലിച്ചു എന്നതും അതിൽ എപി യുടെ ഡീലുകളിൽ ചിലത് പാളിയതുകൊണ്ട് എപി പോയില്ല എന്നതാണ് സത്യം. ഇത് പുറത്തു വന്നതുകൊണ്ട് അവർ അതിനി തുടരില്ല എന്ന് കരുതുന്നുണ്ടോ?

ഇതിപ്പോൾ BJP യിലേക്ക് എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഇപ്പോൾ ഇത്രയേറെ ചർച്ച വിഷയമാക്കുന്നത്. കാരണം BJP വർഗീയ പാർട്ടി ആണെന്ന് പറഞ്ഞു പ്രതി വച്ചിരിക്കുന്നത് കൊണ്ടാണ്. പക്ഷെ BJP മൂന്നാമതും രാജ്യം ഭരിക്കുമെന്ന് ഈ ഒരൊറ്റ എണ്ണം ചോദിച്ചിട്ടില്ല. മാത്രമല്ല ബിജെപി യും മാറി. എല്ലാവരെയും ഉൾക്കൊള്ളാൻ തുടങ്ങി. ഇല്ലാതെ അവർക്ക് മുന്നോട്ടു പോകാനാകില്ല എന്ന് മനസിലായി. അതുകൊണ്ടു തന്നെയാണ് നേതാക്കൾ ആ പാർട്ടിയിലേക്ക് പോകാൻ തുടങ്ങുന്നതും. അതുകൊണ്ടാണ് ശോഭ സുരേന്ദ്രൻ പറഞ്ഞ കാര്യം വളരെ സീരിയസ് ആയി എടുക്കേണ്ടി വരുന്നത്. എൽ ഡി എഫ് കൺവീനർ മാത്രമല്ല കേരളത്തിലെ ഏഴോളം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. സ്വന്തം പ്രസ്ഥാനത്തിനേക്കാളും ശരിയെന്ന് തിരിച്ചറിയുന്നത് കൊണ്ടാണ് പലരും ബിജെപിയിലെത്തുന്നതെന്നും അവർ‌ പറഞ്ഞു.

പിണറായി വിജയനും കൂട്ടരും കൊലക്കത്തി താഴെ വയ്‌ക്കാൻ തയ്യാറായത് ചങ്കുറപ്പുള്ള നേതാവ് ആഭ്യന്തരമന്ത്രി ആയതിനാലാണ്. രാജ്യത്തിന്റെ ഭരണ തലപ്പത്ത് അമിത് ഷാ ഉള്ളതുകൊണ്ടാണ് ഇടതുപക്ഷം ഇതിന് തയ്യാറായത്. ആ ബോധ്യം അവർക്കും ഉണ്ടായിട്ടുണ്ടെന്നും ശോഭ പറഞ്ഞു. പാലക്കാട് ആലത്തൂരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അവർ.

ഒരുപാട് ആളുകളെ ബലിദാനികളാക്കേണ്ടി വന്ന മണ്ണാണ് കണ്ണൂർ. കേരളത്തിലാകമാനം അത് സംഭവിച്ചിട്ടുണ്ട്. ഭീകരവാദികളുടെ പിറകിൽ നിന്ന് കൊണ്ട് അവരുടെ സഹായത്തോടെ ആലപ്പുഴയിലെ നന്ദു, രൺജിത് ശ്രീനിവാസൻ തുടങ്ങി നിരവധി പേരെയാണ് കൊലപ്പെടുത്തിയത്. ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽഡിഎഫിന്റെ കൊടിക്കൊപ്പം പിഡിപിയുടെ കൊടിയും ഉണ്ടായിരുന്നുവെന്നും ശോഭ ആരോപിച്ചു. ഇന്നലെയാണ് ഇപി ജയരാജൻ ബിജെപിയിലേക്ക് വരാനായി ചർ‌ച്ച നടത്തിയിരുന്നുവെന്ന വൻ വെളിപ്പെടുത്തൽ ശോഭ സുരേന്ദ്രൻ നടത്തിയത്. തെളിവു​കൾ ഉൾപ്പടെയായിരുന്നു വെളിപ്പെടുത്തൽ. ശോഭയുടെ ആരോപണങ്ങൾ ഇപി ജയരാജനും സമ്മതിച്ചിരുന്നു.

പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നും ഒരാൾ വീട്ടിൽ വരുമ്പോൾ ഇറങ്ങിപ്പോകാൻ പറയാൻ കഴിയില്ലാലോ എന്നുമാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. EP ഈ പറഞ്ഞ ന്യായീകരണമെല്ലാം ഇനിയുള്ള രാഷ്ട്രീയ കേരളത്തിൽ വിലപ്പോകാത്തതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം ഇടതു കൺവീനർ ഇപി ജയരാജന് ഏറ്റെടുക്കേണ്ടി വരും. ദല്ലാൾ നന്ദകുമാറുമായി പ്രകാശ് ജാവ്‌ദേക്കറിനെ കണ്ടതാണ് ഇതിന് കാരണം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ ഈ വിഷയം സിപിഎമ്മിന് വലിയ തിരിച്ചടിയാണ്.

ഈ വിവാദം എല്ലാ അർത്ഥത്തിലും പ്രതിരോധിക്കാൻ പോലും കഴിയാത്ത സാഹചര്യം സിപിഎമ്മിനുണ്ടായി. ഇതുകൊണ്ടാണ് വോട്ട് ചെയ്ത ശേഷം ഇപിയെ പരസ്യമായി മുഖ്യമന്ത്രി തള്ളി പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും അതൃപ്തനാണ്. ഇപിയ്‌ക്കെതിരെ അതിശക്തമായ പാർട്ടി നടപടിക്കും സാധ്യതയുണ്ട്. EP യെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തന്നെ ഇത് വഴിവയ്ക്കും. അങ്ങനെ വന്നാൽ EP ചേക്കേറാൻ ബിജെപിയല്ലാതെ മറ്റൊരു പാർട്ടി ഇല്ല.അതുകൊണ്ടു തന്നെ രാഷ്ട്രീയ കോലാഹലം ഒതുങ്ങി കഴിഞ്ഞാൽ EP bjp യിലേക്ക് തന്നെ മാറും. അങ്ങനെ വന്നാൽ മഹാരാഷ്ട്ര ഗവർണർ സ്ഥാനം EP യെ കാത്തിരിക്കുന്നുണ്ട്.

crime-administrator

Recent Posts

ഗണേശാ പൊതു ജനത്തെ വലക്കരുത്, ഡ്രെെവിംഗ് ടെസ്റ്റിനായി 1.30 കോടിരൂപ ഫീസടച്ച് 9.45 ലക്ഷം പേർ കാത്തിരിക്കുന്നു

'ഗണേശാ' നിങ്ങൾ ഒരു ജന ദ്രോഹ മന്ത്രിയായി മാറുകയാണ്. ഒരു മന്ത്രി എന്ന നിലയിൽ നിങ്ങൾ പരമ അബദ്ധമാണ്. തികഞ്ഞ…

4 mins ago

മെമ്മറി കാർഡിൽ മോഷണക്കുറ്റം ഇല്ല, മേയർക്കും MLAക്കുമെതിരെ മോഷണ കുറ്റം ചുമത്താതെ രക്ഷിച്ച് പോലീസ്

തിരുവനന്തപുരം . കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനുള്ളിലെ സിസിടിവിക്യാമറകളുടെ മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ഒപ്പം…

4 hours ago

ഡ്രൈവിംഗ് ടെസ്റ്റ് അഞ്ചാം ദിവസവും മുടങ്ങി, ജനത്തെ പെരുവഴിയിലാക്കി മന്ത്രി ഗണേശൻ വിദേശ ടൂറിലാണ്

കോഴിക്കോട് . ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ മോട്ടോർ വാഹന ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷന്റെ സമരം അഞ്ചാം ദിവസത്തേയ്ക്ക് കടന്നു. സംസ്ഥാനത്തെ…

5 hours ago

സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ എക്സ്പ്രസ്

ന്യൂഡൽഹി . യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാന യാത്രക്കാരെ വലച്ച് സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിട്ടു എയർ ഇന്ത്യ എക്സ്പ്രസ്. അപ്രതീക്ഷിത…

7 hours ago

‘പാർശഫലങ്ങൾ മരണം’, കോവിഡ് വാക്സിൻ പിൻവലിച്ച് ലോകത്തെ ഞെട്ടിച്ച് അസ്ട്രസെനെക്ക

ന്യൂ ഡൽഹി . ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയുമായി ചേർന്ന് വികസിപ്പിച്ച കോവിഡ്-19 നുള്ള വാക്‌സിൻ ടിടിഎസ് മൂലമുള്ള മരണത്തിനും ഗുരുതരമായ പരിക്കിനും…

20 hours ago

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വാഷിങ്ടണ്‍ . ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി യോഹന്നാന്‍) മൊത്രാപ്പൊലീത്ത അന്തരിച്ചു. 74 വയസായിരുന്നു.…

21 hours ago