Crime,

കെ.എസ്.ഐ.ഡി.സി – മാസപ്പടി ബന്ധം അന്വേഷിക്കാതിരിക്കാൻ പിണറായി തന്നിഷ്ടത്തിനു തുലച്ചത് 82.5 ലക്ഷം

കൊച്ചി . താനും മകൾ വീണവിജയനുമായി ബന്ധപ്പെട്ട മാസപ്പടിക്കേസില്‍ എസ്.എഫ്.ഐ.ഒ. അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതിയില്‍ വാദിക്കാനെത്തിയ അഭിഭാഷകനു മുഖ്യമന്ത്രി പിണറായി വിജയൻ തന്നിഷ്ടത്തിനു ചിലവഴിച്ചത് 82.5 ലക്ഷം രൂപ. കെ.എസ്.ഐ.ഡി.സിക്കു നിയമോപദേശം നല്‍കാന്‍ സ്ഥിരം അഭിഭാഷകനുള്ളപ്പോഴാണ് വീണാ വിജയനുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാന്‍ പുറമേനിന്ന് ഇത്രയും തുക നല്‍കി അഡ്വ. സി.എസ്. വൈദ്യനാഥനെ കൊണ്ടുവന്നത്.

കഴിഞ്ഞ ജനുവരി 24, ഫെബ്രുവരി 7, 12 ദിവസങ്ങളിലെ മൂന്നു സിറ്റിങ്ങുകളുടെ പ്രതിഫലമാണ് കെ.എസ്.ഐ.ഡി.സി നല്‍കിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വെളിപ്പെടുത്തല്‍. 2022- 23 കാലയളവില്‍ ഇതേ വിഷയത്തിലെ നിയമോപദേശത്തിനു 4.05 ലക്ഷം രൂപ വേറെയും KSIDC ചെലവഴിച്ച് ധൂർത്ത് നടത്തി.

ഇതിനിടെ രാജ്യത്തെ ഏറ്റവും വലിയ കരിമണൽ കുഭകോണവുമായി ബന്ധപെട്ടു നടന്ന മാസപ്പടി ഇടപാടിൽ രണ്ടു തവണ സമന്‍സ് നല്കിയിട്ടും ഹാജരാകാതെ ഒഴിഞ്ഞുമാറി വന്നിരുന്ന സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ ഇ ഡി ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്ത് സുപ്രധാന രേഖകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്സാലോജി ക്കും ആലുവ സിഎംആര്‍എല്ലും തമ്മിലെ സാമ്പത്തിക ഇടപാടുകളി ലെ അന്വേഷണം ഇ ഡി ഇതോടെ കടുപ്പിച്ചിരിക്കുകയാണ്. മാസപ്പടിക്കേസില്‍ രണ്ടു തവണ സമന്‍സ് നല്കിയിട്ടും കര്‍ത്ത ഇ ഡിക്കു മുന്നില്‍ ഹാജരായിരുന്നില്ല. രണ്ടാമതു ലഭിച്ച സമന്‍സിനെതിരേയും കര്‍ത്ത കോടതിയെ സമീപിക്കുകയാണ് ഉണ്ടായത്. ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളും ചൂണ്ടിക്കാട്ടി കാട്ടി ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞു മാറി വരുകയായിരുന്നു കർത്ത.

എക്‌സാലോജികുമായുള്ള ഇടപാടിന്റെ പൂര്‍ണ രേഖകള്‍ സി.എം.ആര്‍.എല്‍. കൈമാറുന്നില്ലെന്ന് ഇ.ഡി. കോടതിയില്‍ അറിയിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളുടെ രേഖകളും കരാര്‍ രേഖകളുമാണ് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. പക്ഷേ, ചീഫ് ഫിനാന്‍സ് മാനേജര്‍ പി. സുരേഷ് കുമാര്‍ കരാര്‍രേഖ ഹാജരാക്കിയിരുന്നില്ല.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

5 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

6 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

7 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

10 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

10 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

11 hours ago