India

‘മകന് വോട്ട് നൽകണ്ട, അനുഗ്രഹം നൽകണം’ അന്റണിയോട് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്

പത്തനംതിട്ട . പത്തനം തിട്ടയിൽ അനിൽ ആന്റണിക്ക് എ കെ ആന്റണിയുടെ വോട്ട് വേണ്ടെന്നും, എന്നാൽ ഒരു മകൻ എന്ന നിലയിൽ അനിലിനെ അനുഗ്രഹിക്കണമെന്നും എ കെ അന്റണിയോട് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. അനിൽ ആന്‍റണി ജയിക്കില്ലെന്ന എ.കെ.ആന്‍റണിയുടെ പ്രസ്താവന അത്ഭുതപ്പെ ടുത്തിയെന്ന് പറഞ്ഞ രാജ്നാഥ് സിംഗ്, ആന്‍റണിയുടെ മകനാണ് അനിൽ എന്നും, അങ്ങയുടെ അനുഗ്രഹം അനിലിന് ഉണ്ടാകുമെന്ന് താൻ കരുതുന്നതായും അദ്ദേഹം പറഞ്ഞു.

മുതിർന്ന നേതാവായ അദ്ദേഹത്തോട് എനിക്ക് ബഹുമാനം ഉണ്ട്. പ്രതിരോധ മന്ത്രിയായിരുന്ന ആന്‍റണിയുടെ സത്യസന്ധതയിൽ ഒരു സംശയവും ഇല്ല. മാൻ ഓഫ് പ്രിൻസിപ്പിൾസ് ആണ് ആന്‍റണി. പാർട്ടിയുടെ സമ്മർദം കാരണമാകാം മകൻ തോൽക്കുമെന്ന് ആന്‍റണി പറഞ്ഞത്. പക്ഷേ ആന്‍റണിയോട് താൻ പറയുന്നു, ആന്‍റണിയുടെ മകനാണ് അനിൽ. അങ്ങയുടെ അനുഗ്രഹം അനിലിന് ഉണ്ടാകുമെന്ന് താൻ കരുതുന്നു. ആന്‍റണി ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും രാജിനാഥ് സിംഗ് പറഞ്ഞു.

ബിജെപിയിൽ അനിലിന് വലിയ ഭാവിയുണ്ട്. മകന് വോട്ട് നൽകണ്ട, അനുഗ്രഹം നൽകണം. കേരളത്തിൽ എൻഡിഎ രണ്ടക്കം കടക്കും. പത്തു വർഷത്തിനിടെ ഒരു അഴിമതി ആരോപണം പോലും ബിജെപി സർക്കാർ നേരിട്ടിട്ടില്ല.അനിൽ ആന്‍റണിയുടെ പിതാവിനു നേരെ ഒരു അഴിമതി ആരോപണവും ഉയർന്നിട്ടില്ല. എന്നാൽ കോൺഗ്രസിന്‍റെ മറ്റ് ഒരു പാട് മന്ത്രിമാർ അഴിമതി കേസുകളിൽ ജയിലിൽ പോയിട്ടുണ്ട്. ഭാരതത്തിന്‍റെ ചന്ദ്രയാൻ ദൗത്യം വിജയിച്ചു. എന്നാൽ കോൺഗ്രസിന്‍റെ രാഹുൽയാൻ ദൗത്യം കഴിഞ്ഞ ഇരുപത് വർഷമായിട്ടും എങ്ങും എത്തിയിട്ടില്ലെന്നും രാജ്നാഥ് സിംഗ് പരിഹസിക്കുകയുണ്ടായി.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

48 mins ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

12 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

13 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

13 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

24 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago