Crime,

സിദ്ധാർത്ഥന്റെ മരണം സംബന്ധിച്ച കേസിൽ സിബിഐയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ പിണറായി പോലീസ് നൽകിയില്ല? സൗകര്യങ്ങൾ ഉറപ്പാക്കാൻ ഹൈക്കോടതി

കൊച്ചി . പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥൻ മരണപ്പെട്ട അന്വേഷണം CBI തുടങ്ങിയിട്ട് പോലും പിണറായിയുടെ രാഷ്ട്രീയക്കളി ഇക്കാര്യത്തിൽ തീരുന്നില്ല. കേസന്വേഷണത്തിന്റെ തുടക്കം മുതൽ SFI യെ രക്ഷിക്കാൻ പിണറായിയും സി പി എമ്മും ശ്രമം നടത്തിവന്ന കേസിൽ സിബിഐയ്ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതിക്ക് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടേണ്ട സ്ഥിതിയാണ് വന്നിരിക്കുന്നത്.

സിബിഐയ്ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും ഹൈക്കോടതി സിംഗിൾ ബ‌ഞ്ച് നിർദ്ദേശം നൽകേണ്ടി വന്നു. കേസിൽ അന്വേഷണം തുടങ്ങിയതായും ഡല്‍ഹി യൂണിറ്റ് കേസ് അന്വഷിക്കുന്നതിനാൽ പൊലീസ് സഹായം വേണ്ടിവരുമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐ രേഖാമൂലം ആവശ്യപ്പെട്ടാൽ എല്ലാ സഹായവും നൽകണമെന്ന് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ആണ് പറഞ്ഞിരിക്കുന്നത്.

അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിൽ, സിബിഐ അന്വേഷണം വൈകുന്നതിനെതിരായ സിദ്ധാർത്ഥന്‍റെ അച്ഛൻ ജയപ്രകാശ് നൽകിയ ഹർജി ഹൈക്കോടതി ഇതോടെ തീർപ്പാക്കി. അതേസമയം സിദ്ധാർത്ഥന്‍റെ മരണത്തിൽ കേസ് ഏറ്റെടുത്ത് മൂന്നാം നാൾ സി ബി ഐ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചിരുന്നു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് സി ബി ഐ സിദ്ധാർഥൻ കേസിലെ എഫ് ഐ ആ‌ർ സമർപ്പിച്ചിരിക്കുന്നത്. കൽപ്പറ്റ കോടതിലല്ല. ആകെ 21 പ്രതികളെ ഉൾപ്പെടുത്തിയാണ് CBI എഫ് ഐ ആർ ഇട്ടിരിക്കുന്നത്.

നേരത്തെ കേസ് അന്വേഷിച്ച കൽപ്പറ്റ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള പൊലീസ് 20 പേരെയാണ് കേസിൽ പ്രതി ചേർത്തിരുന്നത്. ഇവർക്ക് പുറമെ ഒരാൾ കൂടി സിബിഐ ഇപ്പോൾ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികളെ പ്രതി ചേർക്കുമെന്ന് സിബിഐ പറഞ്ഞിരുന്നു. ഇപ്പോൾ പ്രതി ചേർത്ത ആളുടെ പേര് CBI പരാമർശിച്ചിട്ടില്ല. കൊലപാതകം അടക്കമുള്ള വകുപ്പുകൾ ഇപ്പോൾ CBI ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ കേസന്വേഷണത്തിന്‍റെ പുരോഗതി അനുസരിച്ചാകും വകുപ്പുകൾ കൂട്ടിച്ചേർക്കുക. സിബിഐ ഡല്‍ഹി സ്പെഷ്യൽ യൂണിറ്റ് 2 ആണ് കേസ് അന്വേഷിച്ചു വരുന്നത്.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

4 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

5 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

6 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

16 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

17 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

18 hours ago