Crime,

സി പി എമ്മിന്റെ ബോംബ് നിർമ്മാണവും, സ്ഫോടനവും എൻ ഐ എ അന്വേഷിക്കുന്നതിനെ CPM ഭയപ്പെടുന്നു

പാനൂരിൽ സിപിഎം പ്രവർത്തകരുടെ ബോംബ് നിർമ്മാണവും, ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടി ഒരാൾ കൊല്ലപ്പെട്ടതും എൻ ഐ എ അന്വേഷിക്കണം എന്ന ആവശ്യം കേരളത്തിൽ ശക്തമാവുക യാണ്. വടകരയിലെ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംഭവം എൻ ഐ എ അന്വേഷിക്കണം എന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. യു ഡി എഫ് കൺവീനർ എം എം ഹസ്സനും കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടു കഴിഞ്ഞു.

പാനൂര്‍ സ്‌ഫോടന കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും വടകര ലോകസഭ മണ്ഡലം സ്ഥാനാര്‍ഥിയുമായ ഷാഫി പറമ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ബോംബ് നിര്‍മാണം സിപിഎം നേതാക്കളുടെ അറിവോടെയെന്നെന്നും നിസാര വകുപ്പുകള്‍ ചേര്‍ത്താണ് നിലവില്‍ പൊലീസ് കേസെടുത്തിട്ടു ള്ളതെന്ന വസ്തുതയും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഷാഫി പറമ്പിൽ ഉന്നയിച്ചിട്ടുണ്ട്.

പാനൂര്‍ ബോംബ് സ്‌ഫോടനം എല്‍ഡിഎഫിനെതിരെ വാടകരയിൽ യു ഡി എഫിന്റെ ശക്തമായ തെരഞ്ഞെടുപ്പ് ആയുധമായി മാറ്റിയിരിക്കെയാണ് എൻ ഐ എ അന്വേഷണമെന്ന് ആവശ്യം ശക്തമായിരിക്കുന്നത്. ടിപി ചന്ദ്രശേഖര്‍ വധക്കേസ് പ്രധാന വിഷയമാകുന്ന വടകരയില്‍ ടിപിയുടെ ഭാര്യയും എംഎല്‍എയുമായ രമയെ മുന്നില്‍ നിര്‍ത്തി സമാധാന റാലിയും ഷാഫി പറമ്പില്‍ ഇതിനിടെ നടത്തി.

നിസാര സംഭവമായി പാനൂരിലെ സി പി എമ്മിന്റെ ബോംബ് നിർമ്മാണത്തെ കാണാനാവില്ല. പോലീസ് അന്വേഷണത്തിൽ കൂടുതൽ സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിയ സംഭവത്തിൽ ഭീകരതയുടെ മുഖമാണ് ബോംബ് സ്പോടനത്തിലൂടെ പാനൂരിൽ കേരളം കണ്ടിരിക്കുന്നത്. ഇത് ഭീകരപ്രവർത്തനം തന്നെയാണ്. എൻ ഐ എ അന്വേഷിക്കേണ്ട പച്ചയായ ഭീകരതയാണ് നടന്നിരിക്കുന്നത്. പിണറായിയുടെ ഭരണത്തിൽ സി പി എം ലക്ഷ്യമിട്ട ആ ഭീകര മുഖമെന്തെന്നത് പിണറായിയുടെ പോലീസ് ഒരു കാരണവശാലും കണ്ടെത്താനും കൂട്ടാക്കില്ല. ഇക്കാര്യത്തിൽ എൻ ഐ എ അന്വേഷണം തന്നെയാണ് നടക്കേണ്ടത്.

എൻ ഐ എ അന്വേഷണം യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു തുടങ്ങിയതോടെ, ‘ഇത്ര ചെറിയ സംഭവത്തിനു എന്തിനാണ് എൻ ഐ എ അന്വേഷണം’ എന്ന ചോദ്യവുമായി സാമൂഹ്യ മാധ്യങ്ങളിൽ സി പി എം സൈബർ പോരാളികൾ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. സി പി എം എൻ ഐ എ അന്വേഷണത്തെ സത്യത്തിൽ ഭയപ്പെടുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. പാനൂർ സംഭവത്തിൽ ഒട്ടേറെ കാര്യങ്ങൾ പുറത്ത് വരാനുണ്ട്. ബോംബുകൾ ഉണ്ടാക്കിയത് സി പി എം – ഡി വൈ എഫ് ഐ ക്കാരാണെന്നു ഉറപ്പായിരിക്കെ, ഇവർക്ക് പിന്നിൽ ആരൊക്കെ എന്നതാണ് മുഖ്യമായും അറിയേണ്ടത്?

ബോംബ് ഉണ്ടാക്കാനുള്ള സാധന സാമഗ്രികൾ വാങ്ങാൻ ആരാണ് പണം മുടക്കിയത്. ആര് പറഞ്ഞിട്ടാണ് ഇവർ ബോംബുകൾ ഉണ്ടാക്കിയത്? ഇവർക്ക് പിന്നിൽ പ്രവർത്തിച്ചവർ അറസ്റ്റ് ചെയ്യപെട്ടാൽ മാത്രമേ എന്തിനു വേണ്ടിയായിരുന്നു ബോംബുകൾ എന്നതും ? ആരെയാണ് ബോംബുകൾ നിർമ്മിക്കാൻ ഏർപ്പാട് ചെയ്തവർ കൊലചെയ്യാൻ ലക്‌ഷ്യം വെച്ചിരുന്നത് എന്ന കാര്യവും വ്യക്തമാവുകയുള്ളൂ. വ്യവസായികാടിസ്ഥാനത്തിലുള്ള ബോംബ് നിർമ്മാണമാണ് പാനൂരിൽ നടന്നിരിക്കുന്നത്. ഭീകരപ്രവർത്തനമാണിത്. ഭീകരത അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയയായ എൻ ഐ എ അന്വേഷിക്കേണ്ട ഗുരുതര സംഭവമാണിത്.

കേരളത്തിൽ എന്ത് സംഭവങ്ങൾ നടന്നാലും നുണകൾ കൊണ്ട് പ്രരോധിച്ചു രക്ഷക്ക് ശ്രമിക്കുന്ന സി പി എം പ്രത്യേകിച്ച് പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ പിണറായിയുടെ പോലീസ് കുറ്റവാളികളെ രക്ഷിക്കാൻ മാത്രമേ ശ്രമിക്കൂ. അത് തന്നെയാണ് പാനൂർ സ്ഫോടനത്തിൽ സി പി എം പ്രവർത്തകൻ കൊല്ലപ്പെട്ട ശേഷം പോലും നടന്ന് വരുന്നത്. കേസുമായി ബന്ധപെട്ടു പിടികൂടപ്പെട്ടവർ ഒന്നടങ്കം സി പി എം പ്രവർത്തകരും അനുഭാവികളുമാണ്. സി പി എം പ്രാദേശിക നേതാവിന്റെ മകനും ഇതിൽ പങ്കാളിയാണ്. എന്നിട്ടും സി പി എമ്മിന് സംഭവത്തിൽ പങ്കില്ലെന്ന് ആണയിട്ടു കളവു പറഞ്ഞു കൊണ്ടിരിക്കുകയാണ് സി പി എം. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും കെ കെ ഷൈലജയുമൊക്കെ ഇക്കാര്യത്തിൽ ജനത്തെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണ്.

സ്ഫോടനം നടന്ന സ്ഥലത്ത് ദിവസങ്ങളായി ബോംബ് നിർമാണം നടന്നുവരികയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരുന്ന വിവരം. തുരുമ്പിച്ച ആണി, കുപ്പിച്ചില്ല്, മെറ്റൽ ചീളുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ബോംബുകൾ നിർമ്മിച്ചിരുന്നത്. സമീപത്തെ മതിലിലും കുറ്റിക്കാട്ടി ലും ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ ഉണ്ടായിരുന്നത്. സംഭവത്തിൽ പ്രതികളെല്ലാം അറസ്റ്റിലായെന്നു പറയുമ്പോൾ പ്രതികളെ ജാമ്യത്തിലെടുക്കാനുള്ള ശ്രമങ്ങളാണ് പാർട്ടിയുമായി ബന്ധപ്പെട്ട അഭിഭാഷകർ നടത്തി വരുന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 5 നു പുലര്‍ച്ചെ രാത്രി ഒരു മണിയോടെയാ യിരുന്നു പാനൂരിൽ സ്‌ഫോടനം ഉണ്ടാവുന്നത്. പാനൂര്‍ കൈവേലി ക്കല്‍ മുളിയാത്തോട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരാളുടെ രണ്ടു കൈപ്പത്തികളും അറ്റ് പോവുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരുകയാണ്.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

3 mins ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

1 hour ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

2 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

12 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

13 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

14 hours ago