Crime,

100 കോടി കൈക്കൂലി: സി ബി ഐ യുടെ ചോദ്യങ്ങളോട് മുഖം തിരിച്ച് കവിത, ഇനി കസ്റ്റഡിയിൽ ചോദ്യം ചെയ്യും

ഡൽഹി മദ്യനയ കേസിൽ ആം ആദ്മിക്ക് 100 കോടി കൈക്കൂലി കൊടുത്ത കെസിആര്‍ കെ. ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ. കവിത തുടർച്ചയായി സി ബി ഐ യുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നു. ചോദ്യങ്ങളോട് മുഖം തിരിക്കുന്ന കവിതയെ സി ബി ഐ തുടർന്ന് മൂന്ന് ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനായി കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിൽ എടുത്തു.

ദല്‍ഹി ഹൈക്കോടതിയാണ് കവിതയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. സിബിഐ അഭിഭാഷകന്റെയും കെ. കവിതയുടെ അഭിഭാഷകന്റെയും വാദം കേട്ട ശേഷമാണ് ദല്‍ഹി റൗസ് അവന്യു കോടതി ജഡ്ജി കാവേരി ബവേജ മൂന്ന് ദിവസം കവിതയെ സിബിഐ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായത്.

ഏപ്രില്‍ 15ന് വീണ്ടും കെ കവിതയെ കോടതിയില്‍ സി ബി ഐ ഹാജരാക്കും. കവിത ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണെ ന്നും കൃത്യമായി ഉത്തരം നല്‍കുന്നില്ലെന്നും സിബിഐ വാദിച്ചു. നേരത്തെ പ്രത്യേക കോടതി തീഹാര്‍ ജയിലില്‍ കഴിയുകയായിരുന്ന കെ.കവിതയെ ജയിലില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ സിബിഐയ്‌ക്ക് അനുവാദം നല്‍കിയിരുന്നതാണ്.

കേസില്‍ കുറ്റവാളിയായ ബുചി ബാബുവിന്റെ ഫോണില്‍ നിന്നുള്ള വാട്സ് ആപ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ കെ.കവിതയെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഒരു ഭൂമിക്കച്ചവടുമായി ബന്ധപ്പെട്ട രേഖകളെ ക്കുറിച്ചും ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് ആം ആദ്മി പാര്‍ട്ടിക്ക് 100 കോടി രൂപ കെ. കവിത കൈക്കൂലിയായി നല്‍കിയത്. ഒരു പ്രത്യേക മദ്യലോബിക്ക് ദല്‍ഹിയിലെ മദ്യവിതരണാവ കാശത്തിന്റെ കുത്തക ലഭിക്കുന്ന തരത്തില്‍ ദല്‍ഹിയിലെ മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിന് വേണ്ടിയായിരുന്നു ഈ കൈക്കൂലി. ഇതേക്കുറിച്ചും സിബിഐ ചോദിക്കുകയുണ്ടായി.

ഞങ്ങളുടെ പക്കല്‍ വാട്സാപ് ചാറ്റുകളും കുറ്റവാളികളായവരുടെ മൊഴികളും മറ്റ് രേഖകളും ഉള്‍പ്പെടെ മതിയായ തെളിവുകള്‍ ഉണ്ട് – സിബിഐ അഭിഭാഷകന്‍ വാദിച്ചു. അതേ സമയം കവിതയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നായിരുന്നു കവിതയുടെ അഭിഭാഷകന്‍ നിതേഷ് റാണ വാദിച്ചത്. തീഹാര്‍ ജയിലില്‍ നിന്നും വ്യാഴാഴ്ചയാണ് സിബിഐ കെ. കവിതയെ അറസ്റ്റ് ചെയ്യുന്നത്. നേരത്തെ ഇഡി അറസ്റ്റിന് ശേഷം കെ. കവിത തീഹാര്‍ ജയിലിലായിരുന്നു. അവിടുത്തെ കാലാവധി തീര്‍ന്നയുടനെയാണ് സിബിഐയുടെ അറസ്റ്റ് ഉണ്ടാവുന്നത്. അതിന് ശേഷം വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി സി ബി ഐ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

3 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

13 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

14 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

15 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago