Kerala

കേരളത്തിൽ അങ്കത്തട്ടിൽ മുസ്‌ലിം ന്യൂനപക്ഷ രാഷ്‌ട്രീയം, ഊതിക്കാച്ചി തിളപ്പിച്ച് പിണറായി

എസ്.ഡി.പി.ഐയുടെ പരസ്യപിന്തുണാ പ്രഖ്യാപനത്തില്‍ ഇടതുമുന്നണിയും യു.ഡി.എഫും ഒരു പോലെ വെട്ടിലായിരിക്കെ, ജീവൻ മരണ പോരാട്ടത്തിനായി മുസ്‌ലിം ന്യൂനപക്ഷ രാഷ്‌ട്രീയക്കളിക്കിറങ്ങിയിരിക്കുകയാണ് പിണറായി. മുസ്‌ലിം ന്യൂനപക്ഷ രാഷ്‌ട്രീയം ആണ് ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലിപ്പോൾ തിളച്ച് മറിയുന്നത്.

പൗരത്വ നിയമം, റിയാസ് മൗലവി വധക്കേസ് വിധി, എസ്ഡിപിഐയുടെ യുഡിഎഫ് പിന്തുണയുമൊക്കെ ന്യൂനപക്ഷ വോട്ട് ബാങ്കിനെ സ്വീധീനിക്കാവുന്ന വിഷയങ്ങളാക്കി എൽഡിഎഫും യുഡിഎഫും ഇളക്കിമറിച്ച് പ്രചാരണം പൊടി പൊടിക്കുകയാണെന്ന് വേണം പറയാൻ. എന്നാലും എൽഡിഎഫും യുഡിഎഫും പരസ്പരം ബിജെപി ഒത്തുകളി എന്ന ആരോപണം തുടർന്നുകൊണ്ടേ ഇരിക്കുന്നുമുണ്ട്.

മതതീവ്രവാദ സംഘടന എന്ന് വിശേഷിപ്പിച്ചുകൊണ്ടിരുന്ന PFI യുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണ ദേശീയതലത്തില്‍ തന്നെ തിരിച്ചടിയാകുമോയെന്ന ആശങ്ക കോണ്‍ഗ്രസിനുള്ളിൽ ശക്തമാകുമ്പോള്‍, സംസ്ഥാനത്ത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായതുപോലുള്ള മുസ്ലീംന്യൂനപക്ഷ ഏകീകരണത്തിന് ഇത് വഴിവയ്ക്കുമോയെന്ന സംശയത്തിൽ പിണറായിയും ഇടതുമുന്നണിയും ഭയപ്പെടുകയാണ്.

പൗരത്വഭേദഗതി നിയമം ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടി മുസ്ലീം വോട്ടുകള്‍ അനുകൂലമാക്കാനുള്ള പ്രചാരണതന്ത്രമാണ് സി.പി.എം ആവിഷ്‌കരിച്ചി രുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബീഫ് വിഷയം ഉയര്‍ത്തി നടത്തിയ പ്രചാരണത്തിന് തുല്യമായ നീക്കമാണ് ഇക്കുറി പൗരഭ്വഭേദഗതിയുമായി ബന്ധപ്പെട്ട് സി.പി.എമ്മും ഇടതുമുന്നണിയും നടത്തി വരുന്നത്. ഇതിലൂടെ കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും ഒരുപോലെ വെട്ടിലാക്കാമെന്നവർ കണക്ക് കൂട്ടുമ്പോൾ കരുവന്നൂർ ഉൾപ്പടെയുള്ള അഴിമതിയുടെ കൂത്തരങ്ങായ ഭരണ കഷ്ടകാലങ്ങൾ പിണറായിക്കും സി പി എമ്മിന്റെയും തലക്ക് മേൽ ഭയപ്പാടിന്റെ കാർമേഘങ്ങളായി ഇരുണ്ടു മൂടുകയാണ്‌.

എസ്.ഡി.പി.ഐ യു.ഡി.എഫിന് പരസ്യപിന്തുണയുമായി രംഗത്തുവന്നത് ഇടത് മുന്നണിക്കാകെ ഭയമുണ്ടാക്കിയിട്ടുണ്ട്. SDPI യുടെ പരസ്യപിന്തുണ തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ തന്നെയാണ് എൽ ഡി എഫ് ഇപ്പോൾ. പൊതുവേ മുസ്ലീംവിഭാഗങ്ങള്‍ക്കിടയിലെ തീവ്രനിലപാടുള്ള സംഘടനയായ എസ്.ഡി.പി.ഐ തന്നെ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ മറ്റുവിഭാഗങ്ങള്‍ തങ്ങളുടെ പ്രചാരണത്തെ വിലമതിക്കില്ലെന്നു സി.പി.എമ്മിനു നന്നായി മനസ്സിലായിക്കഴിഞ്ഞു.

മുസ്ലീ-ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഫലമായിരിക്കും ഇക്കുറിയും ഇടത് മുന്നണിക്ക് കേരളത്തിൽ ഉണ്ടാവുക. അതേസമയം, എസ്.ഡി.പി.ഐയുടെ പിന്തുണ ഗുണം ചെയ്യുമെന്ന് വിലയിരുത്തലുണ്ടെങ്കിലും അത് ചില തിരിച്ചടികള്‍ക്ക് കാരണമായേക്കുമെന്ന ഭയം കോണ്‍ഗ്രസ് കേന്ദ്രങ്ങളിൽ ഉണ്ട്. മിക്കവാറും എല്ലാ മണ്ഡലങ്ങളിലും നല്ലൊരു വോട്ടുഷെയര്‍ എസ്.ഡി.പി.ഐക്കുണ്ട്. 5000നും 50000 നും ഇടയ്ക്ക് വോട്ടുകള്‍ പല മണ്ഡലങ്ങളിലായുണ്ട്. വളരെ ശക്തമായ മത്സരം നടക്കുന്നിടത്ത് SDPI വോട്ടുകൾ ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.

എന്നാലും മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിലപാടുകളും പ്രസ്താവനകളും തിരിച്ചടിയാകുമോയെന്ന ആശങ്ക പല നേതാക്കൾക്കും ഉണ്ട്. തങ്ങളുടെ പ്രവര്‍ത്തകരെ അതിക്രൂരമായി കൊലചെയ്തവരുടെ വോട്ടുകള്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നുവെന്ന പ്രചാരണവും ഇടതുകേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നതും കോൺഗ്രസിനെ ഭയപ്പെടുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ വോട്ടുകള്‍ വേണ്ടെന്ന് പരസ്യമായി പറയാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് കോൺഗ്രെസ്സിനുള്ളത്. മാത്രമല്ല, എസ്.ഡി.പി.ഐയുടെ പരസ്യപിന്തുണ കാരണം പരമ്പരാഗതമായി ലഭിച്ചിരുന്ന ഭൂരിപക്ഷവോട്ടുകളിൽ മാറ്റി മറിച്ചിലുകൾ ഉണ്ടാകുമെന്ന ഭീതിയും സംശയവും ഉണ്ട്.

പരസ്യപിന്തുണ ദേശീയതലത്തില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനുണ്ട്. വയനാട്ടില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ നിന്നും ലീഗിന്റെ പതാക പോലും ഒഴിവാക്കിയത് ദേശീയതലത്തില്‍ മറ്റുതരത്തിലുള്ള പ്രചാരണത്തിന് തടയിടാനായിരുന്നു. ഇതിനിടെയാണ് എസ്.ഡി.പി.ഐയുടെ പരസ്യപിന്തുണ എത്തുന്നത്. ഇത് ബി.ജെ.പി ദേശീയതലത്തില്‍ വലിയ ആയുധമാക്കുമോ എന്നും കോണ്‍ഗ്രസ് നേതാകൾ ഭയപ്പെടുന്നു. അതേസമയം, എസ്.ഡി.പി.ഐ, യു ഡി എഫിന് പ്രഖ്യാപിച്ച പരസ്യപിന്തുണയില്‍ ആഹ്‌ളാദിക്കുകയാണ് എന്‍.ഡി.എ. ഇതിലൂടെ ഭൂരിപക്ഷവോട്ടുകള്‍ കൂടുതലായി തങ്ങള്‍ക്ക് അനുകൂലമാക്കാ നാവുമെന്ന കണക്ക് കൂട്ടലിലാണ് എൻ ഡി എ .

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

3 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

4 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

5 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

15 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

16 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

17 hours ago