Crime,

ഒരു നിരപരാധിയുടെ കൂടി ചോര കണ്ട് പിണറായി, നാണമില്ലേ, ഇറങ്ങിപൊക്കൂടെ? ഇനിയും ജനത്തെ നരകച്ചുഴിയിൽ എറിയാതെ..

ദി​​വ​​സ​​വും നി​​ര​​പ​​രാ​​ധി​​ക​​ളു​​ടെ ചോ​​ര വീ​​ഴു​​ന്ന ഈ സം​​സ്ഥാ​​ന​​ത്ത് ഒരു സ​​ർ​​ക്കാ​​ർ ഉണ്ടോ? ഒരു ഭരണ സംവിധാനം ഉണ്ടോ? ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ ഇറങ്ങി പൊയ്ക്കൂടേ? കമ്മ്യൂണസത്തിന്റെ ഊതിക്കാച്ചിയ വീമ്പ് നിരത്തി, കസേരകളിൽ ചക്കരക്കുടമോഹികളായി പിടിച്ചു തൂങ്ങി കിടക്കുന്നത് എന്തിനു വേണ്ടിയാണ്?. നിങ്ങളുടെ അരമനകൾ കൊഴുപ്പികാനായി മാത്രമോ? ലവലേശ നാണമില്ലേ Mr പിണറായി? രാഷ്ട്രീയത്തിന്റെ പൊള്ളത്തര ന്യായങ്ങൾ നിരത്തി ജനത്തെ പറ്റിച്ചു കൊണ്ടേയിരിക്കുന്നത് എന്തിന് ? ഇനിയും എത്രകാലം ജനം ഇത് സഹിക്കണം?

പിണറായി സർക്കാരിന്റെ കഴിവുകേടും, പിടിപ്പുകേടും മൂലം ഓരോ ദിവസവും നിരപരാധികളുടെ ചോരവീഴുകയാണ് ഈ മണ്ണിലെന്നു ഓർക്കണം. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാമെന്ന വാഗ്ദാനം നൽകിയാണ് ആ കസേരകളിൽ കയറി പൃഷ്ഠം ഉറപ്പിച്ചതെന്നും മറക്കരുത്. ജീ​വി​ക്കാ​നു​ള്ള കൊ​തി​കൊ​ണ്ട് ജ​നം തെ​രു​വി​ലി​റ​ങ്ങി സ​മ​രം ചെ​യ്യേ​ണ്ടി​വ​രു​ന്ന സ്ഥി​തിയാണിന്നു ജനത്തിന്. മു​ള്ളി​പ്പേ​ടി​പ്പി​ക്കു​ന്ന മ​ര​പ്പ​ട്ടി​യെ​പ്പോ​ലെ​യ​ല്ല, മ​ല​യോ​ര​ങ്ങ​ളി​ലെ മ​നു​ഷ്യ​രു​ടെ പ്രാ​ണ​നെ​ടു​ക്കു​ന്ന മ​ദം പൊ​ട്ടി​യ ക്രൂ​ര​ജ​ന്തു​ക്ക​ൾ.

വന്യമൃഗങ്ങൾ ജനവാസ മേഖലകളിലിറങ്ങി ആളുകളെ ആക്രമിക്കുന്നതും ജീവൻ തന്നെ അപഹരിക്കുന്നതുമായ ഭീകരാവസ്ഥ സംസ്ഥാനത്തു തുടരുമ്പോൾ പത്ത് ലക്ഷം രൂപയുടെ കെട്ടും എടുത്ത് വെച്ച്, വനപ്രദേശങ്ങളോടു ചേർന്ന മേഖലകളിൽ താമസിക്കുന്നവരുടെ ജീവനുകൾ കൊണ്ട് പന്താടുകയാണ് പിണറായി സർക്കാർ. പതിനായിരക്കണക്കിനാളുകളുടെ നെഞ്ചിൽ തീകോരിയിടുന്ന സംഭവങ്ങളാണ് നിത്യേനയെന്നോണം കേരളത്തിൽ നടക്കുന്നത്.

കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുമ്പോഴും ഫലപ്രദമായ ഒരു പരിഹാര നടപടിയും സ്വീകരിക്കാൻ പിണറായി സർക്കാരിന് കഴിയുന്നില്ല. ഒരു സർക്കാരിന്റെ ഭരണ പരാജയമല്ലേ ഇത്? ജനത്തോടു കാട്ടുന്ന കൊടും ക്രൂരതയല്ലേ ഇത്. വന്യമൃഗങ്ങൾ മനുഷ്യജീവനുകൾ കൊന്നു കൊലവിളിച്ച് മടങ്ങുപോൾ ഓരോ ജീവനും 10 ലക്ഷം നൽകി ജനകീയ രോക്ഷത്തെ അടക്കുന്നതാണോ? ഒരു ഭരണ കൂടം ചെയ്യേണ്ടത്? ഈ നിലയ്ക്കു പോയാൽ വനങ്ങളോടു ചേർന്നുള്ള ഗ്രാമങ്ങളിൽ എങ്ങനെ ആളുകൾ ജീവിക്കും?

പത്തനംതിട്ട തുലാപ്പള്ളി പുളിയൻകുന്നുമലയിൽ ബിജു മാത്യു കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത് തിങ്കളാഴ്ചയാണ്. വലിയ ജനകീയ പ്രതിഷേധത്തിനാണു ആ ദുരന്തം കാരണമാക്കിയത്. ബിജുവിന്‍റെ കുടുംബത്തിനു പത്തു ലക്ഷം രൂപ കൈമാറാനും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു സർക്കാരിനോടു ശുപാർശ ചെയ്യാനും ജില്ലാ കലക്റ്ററും ജനപ്രതിനിധികളുമായി നാട്ടുകാർ നടത്തിയ ചർച്ചയിൽ ധാരണയായതിനെത്തുടർന്നാണ് ജനകീയ പ്രതിഷേധം അവസാനിക്കുന്നത്.

ബിജുവിന്‍റെ മക്കളിൽ ഒരാൾക്ക് കണമലയിലെ വനം വകുപ്പ് ഓഫിസിൽ താത്കാലിക ജോലി ഉടൻ നൽകുമെന്നും, സ്ഥിരം ജോലി നൽകണമെന്നു സർക്കാരിനോടു ശുപാർശ ചെയ്യും എന്നൊക്കെയാണ് പറഞ്ഞിരിക്കുന്നത്. “ആളെകൊല്ലി’ കാട്ടാനയെ വെടിവച്ചു കൊല്ലാനുള്ള ശുപാർശ ജില്ലാ ഭരണകൂടം വനം വകുപ്പിനു കൈമാറാക്കാനാണ് തീരുമാനിച്ചതെങ്കിലും, ആനയെ വെടിവച്ചു കൊല്ലാനുള്ള ശുപാർശ പ്രായോഗികമാവുമോയെന്നത് കണ്ടുതന്നെ അറിയേണ്ട കാര്യമാണ്. സമീപകാലത്ത് ഈ ആന നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്.

വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് വലിയ തോതിൽ വർധിച്ചു വരുകയാണ്. മലയോര മേഖലകളിൽ ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണെന്നാണ് പത്തനംതിട്ടയിലും പ്രതിഷേധത്തിനിറങ്ങിയ നാട്ടുകാർ ആരോപിച്ചത്. നേരത്തെ വയനാട്ടിലും ഇടുക്കിയിലും അടക്കം വന്യമൃഗ ശല്യം ഉണ്ടായ പ്രദേശങ്ങളിലെല്ലാം നാട്ടുകാരുടെ പരാതി വനം വകുപ്പ് ഉദ്യോഗസ്ഥരെ കുറിച്ച് തന്നെയായിരുന്നു. വന്യമൃഗങ്ങൾ കാടിറങ്ങുന്നതു തടയാനുള്ള യാതൊരു നടപടിയും ആത്മാർഥതയോടെ സർക്കാർ ചെയ്യുന്നില്ലെന്നതാണ് യാഥാർഥ്യം. വനം വകുപ്പിന്‍റെ പോരായ്മകൾ എന്തൊക്കെയെന്നു പരിശോധിച്ച് അതിനു പരിഹാരം കാണേണ്ട സർക്കാർ ആവട്ടെ ജനത്തെ ആവട്ടെ, പൊട്ടത്തരങ്ങളും രാഷ്ട്രീയ രക്ഷപെടലിനായി ന്യായ വാദങ്ങളും നിരത്തി കണ്ണിൽ പൊടിയിടുകയാണ്.

പത്തനംതിട്ടയിൽ ബിജു കൊല്ലപ്പെട്ട മേഖല തന്നെ നിരന്തരം വന്യമൃഗങ്ങളുടെ ശല്യം നേരിടുന്ന പ്രദേശമാണ്. കണമലയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചത് ഏതാണ്ട് ഒരു വർഷം മുൻപായിരുന്നു. വീട്ടിൽ പത്രം വായിച്ചുകൊണ്ടിരുന്ന തുണ്ടിയിൽ ചാക്കോച്ചൻ, റബർ തോട്ടത്തിൽ നിന്നിരുന്ന പ്ലാവിനാകുഴിയിൽ തോമസ് എന്നിവരാണ് അന്നു മരിച്ചത്. വനം വകുപ്പിനെതിരേ അന്നും കടുത്ത പ്രതിഷേധം ഉയർന്നു. പുലിയിറങ്ങി നിരവധി വീടുകളിലെ വളർത്തു മൃഗങ്ങളെ ആക്രമിക്കുമ്പോഴും, നിരവധി തവണ കാട്ടാനയുടെ ശല്യം ഉണ്ടായപ്പോഴുമൊക്കെ ജനങ്ങൾ പ്രതിഷേധിക്കുന്ന ചെയ്തത്.

വയനാട് – മലപ്പുറം അതിർത്തിയായ പരപ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ കാട്ടുനായ്ക്ക കോളനിയിലെ മിനി കൊല്ലപ്പെട്ടത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. ഏതാനും മാസങ്ങൾക്കിടെ വയനാട്ടിലും ഇടുക്കിയിലും വാഴച്ചാലിലും കാട്ടാനയുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടു. ഇടുക്കിയിൽ ചക്കക്കൊമ്പനും പടയപ്പയും ചിന്നക്കനാൽ, ദേവികുളം മേഖലയിലെ ജനങ്ങൾക്കിടയിൽ ഇറങ്ങുന്നത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു . കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടതും അടുത്തിടെയായിരുന്നു. മൂന്നാറിലെ ജനവാസ മേഖലയിൽ പുലിയിറങ്ങിയത് ഏതാനും ദിവസം മുൻപാണ്. കാട്ടാനക്കൂട്ടങ്ങളും കാട്ടുപന്നിയും കാട്ടുപോത്തും ജനവാസ മേഖലകളിൽ ഇറങ്ങുന്നതു പതിവായിരിക്കുകൈയാളാണ്. ഇതൊരു പ്രത്യേക സാഹചര്യമാണ് എന്നു മനസിലാക്കിയുള്ള പ്രവർത്തനങ്ങളാണ് അനിവാര്യമായിട്ടുള്ളത്.

എ​ത്ര മ​നു​ഷ്യ​ർ കൊ​ല്ല​പ്പെ​ട്ടാ​ലും ഇ​ങ്ങ​നെ നി​ഷ്ക്രി​യ​മാ​യി​രി​ക്കാ​ൻ കഴിയുന്ന ഭ​ര​ണാ​ധി​കാ​രി​ക​ൾ മ​റ്റെ​വി​ടെ​യെ​ങ്കി​ലു​മു​ണ്ടോ? വ​ന്യ​മൃ​ഗ​ങ്ങ​ളെ ത​ല്ലി​യോ​ടി​ക്കാ​ൻ ക​ഴി​വി​ല്ലാ​ത്ത​വ​ർ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ദാ​രു​ണാ​ന്ത്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ ത​ല്ലി​യോ​ടി​ക്കു​ന്ന കാ​ഴ്ച വരെ പിണറായി ഭരിക്കുന്ന കേരളം കണ്ടു. എ​ല്ലാം ശ​രി​യാ​കു​മെ​ന്നു ക​രു​തി​യവർക്കെല്ലാം തെ​റ്റി​പ്പോ​യി Mr പിണറായി. ഒ​ന്നും ശ​രി​യാ​കു​ന്നി​ല്ല. ഒന്നും നിങ്ങളാൽ ശരിയാവില്ലെന്നു ജനം മനസ്സിലാക്കിക്കഴിഞ്ഞു..

കഴിഞ്ഞ ദിവസം എൽ ഡി എഫിന് വേണ്ടി വോട്ടു ചോദിക്കാൻ ചെന്ന പഞ്ചായത്ത് മെമ്പറെ കഞ്ഞിക്കലം എടുത്തെറിഞ്ഞു പ്രതിഷേധിക്കുകയാണ് ചെയ്തത്. വന്യ ജീവികളുടെ ആക്രമണം നേരിടുന്ന മനുഷ്യ വാസ കേന്ദ്രങ്ങളിൽ എന്ത് പറഞ്ഞാണ് നിങ്ങൾ വോട്ട് ചോദിക്കുക? ചത്താൽ 10 ലക്ഷം നൽകാമെന്ന് പറയുമോ? പാ​ഴ്‌​വാ​ഗ്ദാ​ന​ങ്ങ​ളും 10 ല​ക്ഷ​ത്തി​ന്‍റെ ചെ​ക്കും കൊണ്ട് നഷ്ടമായ ഉറ്റവരുടെ ജീവൻ അവർക്ക് തിരികെ കിട്ടുമോ?

മ​നു​ഷ്യ​ൻ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ടു​ന്പോ​ൾ പത്ത് ലക്ഷം എന്ന നക്കാപ്പിച്ച എറിഞ്ഞു കൊടുത്ത് പ്രതിഷേധം അടക്കുന്ന നിങ്ങൾ ആണോ ഒരു ഭരണാധികാരി? നിങ്ങൾ ആണോ ഒരു കമ്മ്യുണിസ്റ്? നാണമില്ലേ ഇനിയും അങ്ങനെ പറഞ്ഞു നടക്കാൻ. കുറച്ചൊക്കെ ഉളുപ്പുവേണം
Mr പിണറായി വിജയൻ. നിങ്ങളുടെ ജീവനെപ്പോലെ തന്നെ മരണപ്പെടുന്നതും മനുഷ്യ ജീവനുകളാണ്. മ​ര​പ്പ​ട്ടി മുള്ളിയപ്പോൾ കരഞ്ഞ നിങ്ങളുടെ ആ ‘ഡബിൾ ചങ്ക്’ മനുഷ്യ ജീവനുകൾ ചിതറിത്തെറിച്ചു കൊണ്ടേയിരിക്കുമ്പോൾ എവിടെപ്പോയി.? ഇത്രയും കരിങ്കല്ലാനോ നിങ്ങളുടെ ആ ‘ഡബിൾ ചങ്ക്’.? മനസിലായി Mr പിണറായി വിജയൻ. നിങ്ങളുടെ വാഗ്‌ദങ്ങൾ പൊള്ളയാണ്. കല്ലുവെച്ച നുണകളാണ്. നിങ്ങൾ ശരിയാകുമെന്ന് പറഞ്ഞതൊന്നും ശരിയാവില്ല. വൈകിയാണെങ്കിലും ഒന്നും നിങ്ങളെ കൊണ്ട് ശരിയാക്കാനാവില്ലെന്നു ജനം തിരിച്ചറിഞ്ഞിരിക്കുകയാണ്.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

51 mins ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

2 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

3 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

13 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

14 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

15 hours ago