India

അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയുമടക്കം10 ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാതെ വിജയം

തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ അരുണാചല്‍ പ്രദേശില്‍ പത്ത് സീറ്റുകളില്‍ ബിജെപിക്ക് വിജയം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം പൂര്‍ത്തിയായതോടെ മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗന മേയും മറ്റ് എട്ട് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. നേരത്തെ എതിരില്ലാത്തതിനാൽ 6 സ്ഥാനാർത്ഥികൾ ആണ് വിജയം ഉറപ്പിച്ചിരുന്നത്.

മുഖ്യമന്ത്രി പേമ ഖണ്ഡു മാത്രമാണ് തവാങ് ജില്ലയിലെ മുക്തോ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. ഉപമുഖ്യമന്ത്രി ചൗനാ മേന്‍ ചൗക്കാം മണ്ഡലത്തിലാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശനിയാഴ്ച തന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയായിരുന്നു. തുടർന്ന് ചൗനാ മേനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ആറ് അസംബ്ലി മണ്ഡലങ്ങളിൽ ഓരോ സ്ഥാനാർത്ഥി മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മറ്റ് നാല് മണ്ഡലങ്ങളിൽ രണ്ട് സ്ഥാനാർത്ഥികൾ വീതമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നത്.

ബുധനാഴ്ചയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 60 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചിരുന്നു. നാലിടത്ത് പ്രതിപക്ഷ സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പവന്‍ കുമാര്‍ സെയിന്‍ പറഞ്ഞു.

‘ഞങ്ങൾ എതിരില്ലാതെ 10 സീറ്റുകൾ സ്വന്തമാക്കി. വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പുതന്നെ ഇത് ഒരു വലിയ വിജയം. ഇത് ഞങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ വൻ പിന്തുണയാണ് കാണിക്കുന്നത്. ഞങ്ങൾ തുടരണമെന്ന് ജനം ആഗ്രഹിക്കുന്നു, ഞങ്ങളുടെ സർക്കാർ രൂപീകരണം ഉറപ്പായി. രണ്ട് ലോക്‌സഭാ സീറ്റുകളിലും വൻ ഭൂരിപക്ഷത്തിൽ ഞങ്ങൾ വിജയിക്കും’ – മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

4 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

15 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

16 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

17 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago