Crime,

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി, ഇ ഡി കസ്റ്റ‍ഡി നീട്ടി

ന്യൂഡൽഹി . വിചാരണ കോടതിയില്‍ ഇഡിയുമായി നടന്ന വാക്പോരിന് ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. മദ്യനയ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന്‍റെ ഇഡി കസ്റ്റ‍ഡി വീണ്ടും നാല് ദിവസത്തേക്ക് നീട്ടി കോടതി ഉത്തരവായി. ഏപ്രില്‍ ഒന്ന് വരേക്കാണ് ഇനി കസ്റ്റഡി കാലാവധി. ഇഡി കസ്റ്റഡി കാലാവധി വ്യാഴാഴ്ച തീര്‍ന്ന സാഹചര്യത്തിലാണ് ഡൽഹി റൗസ് അവന്യൂ കോടതിയില്‍ കെജ്രിവാളിനെ ഹാജരാക്കുന്നത്. കോടതിമുറിയില്‍ നടന്നത് ചൂടൻ വാഗ്വാദങ്ങളായി രുന്നു. കെജ്രിവാളും ഇഡിയും തമ്മിയായിരുന്നു വാദങ്ങൾ നടന്നത്.

അഭിഭാഷകനെ മറികടന്ന് ഇഡിയോട് കെജ്രിവാള്‍ നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. കെജ്രിവാള്‍ രൂക്ഷഭാഷയില്‍ ഇഡിയെ കുറ്റപ്പെടുത്തുകയും ഉണ്ടായി. ഇതോടെ കെജ്രിവാള്‍ കോടതി മുറിയില്‍ ഷോ നടത്തുകയാണെന്ന് ഇഡിയും കുറ്റപ്പെടുത്തുക യുണ്ടായി. തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കെജ്രിവാൾ കോടതിയെ അറിയിച്ചു. കോടതി ഇതിന് അനുവാദം നല്‍കി. പറയാനുള്ളത് ആദ്യം എഴുതിനല്‍കാൻ കോടതി പറഞ്ഞെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്ന് കെജ്രിവാള്‍ തുടർന്ന് അറിയിച്ചു .

എല്ലാ അംഗീകാരവും നേടിയാണ് നയം നടപ്പാക്കിയതെന്നും സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല എന്നുമായിരുന്നു കേജിരിവാളിന്റെ വാദം. സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി നടപടി – കെജ്രിവാള്‍ കോടതിയില്‍ പറഞ്ഞു. 200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണി മുഴക്കി, നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും കെജ്രിവാള്‍ ചോദിച്ചു. അഭിഭാഷകനെ മറികടന്ന് കെജ്രിവാള്‍ തന്നെ നേരിട്ട് സംസാരിക്കാൻ തുടങ്ങിയതോടെ ഇഡി ഇടഞ്ഞു. കെജ്രിവാള്‍ ഷോ കാണിക്കുകയാ ണെന്നും മുഖ്യമന്ത്രി ആയതിനാല്‍ അല്ല, അഴിമതി നടത്തിയതിനാ ലാണ് അറസ്റ്റ് ചെയ്തതെന്നും ഇ‍ഡി കോടതിയില്‍ പറഞ്ഞു.

crime-administrator

Recent Posts

മെമ്മറി കാർഡിൽ മോഷണക്കുറ്റം ഇല്ല, മേയർക്കും MLAക്കുമെതിരെ മോഷണ കുറ്റം ചുമത്താതെ രക്ഷിച്ച് പോലീസ്

തിരുവനന്തപുരം . കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനുള്ളിലെ സിസിടിവിക്യാമറകളുടെ മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ഒപ്പം…

3 hours ago

ഡ്രൈവിംഗ് ടെസ്റ്റ് അഞ്ചാം ദിവസവും മുടങ്ങി, ജനത്തെ പെരുവഴിയിലാക്കി മന്ത്രി ഗണേശൻ വിദേശ ടൂറിലാണ്

കോഴിക്കോട് . ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ മോട്ടോർ വാഹന ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷന്റെ സമരം അഞ്ചാം ദിവസത്തേയ്ക്ക് കടന്നു. സംസ്ഥാനത്തെ…

3 hours ago

സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ എക്സ്പ്രസ്

ന്യൂഡൽഹി . യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാന യാത്രക്കാരെ വലച്ച് സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിട്ടു എയർ ഇന്ത്യ എക്സ്പ്രസ്. അപ്രതീക്ഷിത…

6 hours ago

‘പാർശഫലങ്ങൾ മരണം’, കോവിഡ് വാക്സിൻ പിൻവലിച്ച് ലോകത്തെ ഞെട്ടിച്ച് അസ്ട്രസെനെക്ക

ന്യൂ ഡൽഹി . ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയുമായി ചേർന്ന് വികസിപ്പിച്ച കോവിഡ്-19 നുള്ള വാക്‌സിൻ ടിടിഎസ് മൂലമുള്ള മരണത്തിനും ഗുരുതരമായ പരിക്കിനും…

19 hours ago

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വാഷിങ്ടണ്‍ . ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി യോഹന്നാന്‍) മൊത്രാപ്പൊലീത്ത അന്തരിച്ചു. 74 വയസായിരുന്നു.…

19 hours ago

ലാവലിൻ കേസ് പരിഗണിച്ചില്ല, കേസ് ലിസ്റ്റ് ചെയ്യുന്നതിൽ ഉദ്യോഗസ്ഥ ഇടപെടലുകൾ ? ചരിത്രത്തിൽ നടക്കാത്ത സംഭവം

ന്യൂ ഡൽഹി . എസ് എൻ സി ലാവലിൻ കേസ് സുപ്രീം കോടതി ബുധനാഴ്ചയും പരിഗണിച്ചില്ല. ലാവലിൻ കേസിൽ അന്തിമവാദം…

21 hours ago