Crime,

പിണറായിക്കും വീണക്കും കിട്ടിയത് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന് കാലം കരുതിവച്ച കാവ്യനീതി

തിരുവനന്തപുരം . അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതിവച്ച കാവ്യനീതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ക്കെതിരേയുള്ള എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. നീതിമാനായ ഉമ്മന്‍ ചാണ്ടിയെ 2016 ല്‍ അധികാരമേറ്റ അന്നുമുതല്‍ മരിക്കുന്നതുവരെ സംസ്ഥാന പോലീസിനെയും സിബിഐഎയും ഉപയോഗിച്ച് പിണറായി വിജയന്‍ വേട്ടയാടി. തുടര്‍ന്നാണ് അദ്ദേഹം രോഗാവസ്ഥയിലായി അകാല മരണം വരിക്കുന്നത്.

അദ്ദേഹത്തിന്‍റെ മക്കള്‍ക്കെതിരേ നട്ടാല്‍കുരുക്കാത്ത നുണകള്‍ ആണ് പ്രചരിപ്പിച്ചത്. പിതൃതുല്യനെന്ന് പറഞ്ഞ സ്ത്രീയെ ഉപയോഗിച്ച് അദ്ദേഹത്തിനെതിരേ ലൈംഗികാരോപണം വരെ ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരം ഡിജിപി രാജേഷ് ദിവാന്‍, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ അരിച്ചുപെറുക്കി. എന്നിട്ടും കുടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി വെള്ളക്കടലാസില്‍ പരാതി എഴുതിവാങ്ങി സിബിഐ അന്വേഷണത്തിനു വിടുന്നത്.

സോളാര്‍ കമ്മീഷന് പലതവണ കാലാവധി നീട്ടിക്കൊടുത്ത് ആ രീതിയിലും സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇത്രയും വ്യാപകമായ വേട്ടയാടല്‍ നടത്തിയിട്ടും ഉമ്മന്‍ ചാണ്ടി അഗ്നിശുദ്ധി വരുത്തി അതില്‍നിന്ന് പുറത്തുവരുകയും ജനഹൃദയങ്ങളില്‍ അമരത്വം നേടുകയും ചെയ്തു. ഇതിനെല്ലാം കണക്കുചോദിച്ച് കാലം കടന്നുവരുമെന്നും പിണറായിക്കുള്ള വടി വെട്ടാന്‍ പോയിരിക്കുന്നതേയുള്ളുവെന്നും ഹസന്‍ പറഞ്ഞിട്ടുണ്ട്.

കരിമണല്‍ കമ്പനിയില്‍നിന്ന് വിതരണം ചെയ്ത 135 കോടിയുടെ മാസപ്പടിയില്‍ നൂറുകോടിയോളം കൈപ്പറ്റിയത് പിവി എന്ന പിണറായി വിജയനാണ് എന്നാണ് ആദായനികുതി വകുപ്പിന്റെ ഇന്റരിംസെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയത്. അതിലേക്കുള്ള അന്വേഷമാണ് യഥാര്‍ത്ഥത്തില്‍ വരേണ്ടത്. അതിനു പകരം താരതമ്യേന ചെറിയ തുക കൈപ്പറ്റിയ മകളിലേക്ക് ഇഡി അന്വേഷണം കേന്ദ്രീകരിക്കുന്നതു തന്നെ സംശയാസ്പദമായി കാണണം. ഇതൊരു ഒത്തുതീര്‍പ്പിന്റെ ഭാഗമാണോയെന്ന് ആശങ്കയുണ്ട് – ഹസന്‍ പറഞ്ഞു.

ലാവ്‌ലിന്‍ കേസ്, സ്വര്‍ണക്കടത്തുകേസ്, ഡോളര്‍ കടത്തുകേസ് ലൈഫ് മിഷന്‍ കേസ്, കരുവന്നൂര്‍ ഇഡി കേസ്, മാസപ്പടി കേസ് എന്നിങ്ങനെ 7 കേസുകള്‍ക്കിടയിലും സുരക്ഷിതനായിരിക്കാന്‍ ഇന്ത്യയില്‍ പിണറായിക്കു മാത്രമേ കഴിയൂ. ഇതില്‍ ഏതെങ്കിലുമൊരു കേസ് ആത്മാര്‍ത്ഥമായി അന്വേഷിച്ചാല്‍ പിണറായി വിജയന്‍ അകത്തുപോകും. അതിനായി കാലം അതിനു കാത്തിരിക്കുകയാണ് – ഹസന്‍ പറഞ്ഞു.

crime-administrator

Recent Posts

സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ എക്സ്പ്രസ്

ന്യൂഡൽഹി . യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാന യാത്രക്കാരെ വലച്ച് സമരം ചെയ്ത ജീവനക്കാരെ പിരിച്ചുവിട്ടു എയർ ഇന്ത്യ എക്സ്പ്രസ്. അപ്രതീക്ഷിത…

40 mins ago

‘പാർശഫലങ്ങൾ മരണം’, കോവിഡ് വാക്സിൻ പിൻവലിച്ച് ലോകത്തെ ഞെട്ടിച്ച് അസ്ട്രസെനെക്ക

ന്യൂ ഡൽഹി . ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയുമായി ചേർന്ന് വികസിപ്പിച്ച കോവിഡ്-19 നുള്ള വാക്‌സിൻ ടിടിഎസ് മൂലമുള്ള മരണത്തിനും ഗുരുതരമായ പരിക്കിനും…

14 hours ago

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വാഷിങ്ടണ്‍ . ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി യോഹന്നാന്‍) മൊത്രാപ്പൊലീത്ത അന്തരിച്ചു. 74 വയസായിരുന്നു.…

15 hours ago

ലാവലിൻ കേസ് പരിഗണിച്ചില്ല, കേസ് ലിസ്റ്റ് ചെയ്യുന്നതിൽ ഉദ്യോഗസ്ഥ ഇടപെടലുകൾ ? ചരിത്രത്തിൽ നടക്കാത്ത സംഭവം

ന്യൂ ഡൽഹി . എസ് എൻ സി ലാവലിൻ കേസ് സുപ്രീം കോടതി ബുധനാഴ്ചയും പരിഗണിച്ചില്ല. ലാവലിൻ കേസിൽ അന്തിമവാദം…

16 hours ago

മോദി ഇ.ഡിയെ ഉപയോഗിക്കുന്ന പോലെ പിണറായി വിജിലന്‍സിനെ ഉപയോഗിക്കുന്നു – മാത്യു കുഴല്‍നാടന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ.ഡിയെ ഉപയോഗിക്കുന്നത് പോലെയാണ് പിണറായി വിജയൻ വിജിലന്‍സിനെ ഉപയോഗിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎൽഎ. തങ്ങൾക്കെതിരെ വിമർശനം…

19 hours ago

എസ്എസ്എല്‍സി പരീക്ഷക്ക് 99.69 ശതമാനം വിജയം

തിരുവനനന്തപുരം . ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. 2970…

19 hours ago