Crime,

ഗവർണർ ആണ് വിറപ്പിച്ചത്, പിണറായി പതുങ്ങി മാളത്തിൽ ഒളിച്ചു

സിദ്ധാർത്ഥന്റെ മരണം കേരളത്തെ ഉലച്ചു കളഞ്ഞ സംഭവമാണ്. എത്രയൊക്കെ ഉലച്ചു കളഞ്ഞാലും അത് ബാധിക്കുന്നത് ആ കുടുംബത്തെ തന്നെയാണ്. അതിന്റെ വേദന എന്നും ആ അച്ഛനും അമ്മയ്ക്കും ഉണ്ടാകും. അവർ ആ നെരിപ്പോടിൽ നീറിപ്പുകഞ്ഞുകൊണ്ടിരിക്കും. എന്തായാലും മുഖ്യമന്ത്രി കാണിച്ചത് ശുദ്ധ തെണ്ടിത്തരം ആണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആ മരണത്തെ മുക്കിക്കളയാൻ കാണിച്ച വ്യഗ്രത അപാരം. അതിനുള്ള മറുപടി ആണത്തത്തോടെ കൊടുത്തത് ഗവർണർ തന്നെയാണ്. അത് നിസ്സംശയം പറയാം.

കോൺഗ്രസ്സും bjp യും ഇത് പൊക്കിക്കൊണ്ട് വരാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അതിൽ തികച്ചും രാഷ്ട്രീയ ലാക്ക് ഇല്ലേ എന്ന് ചോദിച്ചാൽ മൗനമായിരിക്കും ഉത്തരം. എങ്കിലും ഒരു പരിധി വരെ ആ അച്ഛനും അമ്മയ്ക്കും ഇവരുടെ നിരന്തരമായ ഇടപെടൽ ഉപകാരപ്രദമായിട്ടുണ്ട്. ആരുടേയും മനസ്സിൽ നിന്നും രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു ഏതു വിഷയവും മറക്കുന്ന മലയാളി സിദ്ധാർത്ഥൻ അവൻ അനുഭവിച്ച വേദനകളെ മറന്നില്ല. അവനു നീതി കിട്ടണമെന്ന് ഒരുമിച്ച് ആഗ്രഹിച്ചു. ഗവർണറും അതിനെ നീതി പൂർവം കണ്ടു. എന്നാൽ പ്രതിപക്ഷം ഇത് വെറുതെ വിട്ടു കളയാനും ഉദ്ദേശിക്കുന്നില്ല.

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർഥ്ന്റെ മരണം സിബിഐക്ക് വിട്ട ശേഷം രേഖകള്‍ കൈമാറാതെയുള്ള ഗുരുതര അനാസ്ഥ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. വീഴ്ചയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് തന്നെ എന്ന നിലയിൽ വിഷയം സജീവമാക്കും. ഉദ്യോഗസ്ഥരെ പഴിച്ചു ആഭ്യന്തര വകുപ്പിന് ഒഴിഞ്ഞു മാറാൻ ആകില്ലെന്നാണ് പ്രതിപക്ഷ വിമർശനം. അക്രമ രാഷ്ട്രീയം വ്യാപകമായി പ്രചാരണ ആയുധമാക്കാനാണ് തീരുമാനം.

അതേസമയം സിദ്ധാർത്ഥിൻ്റെ മരണത്തിലെ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള രേഖകൾ ഇന്ന് കേന്ദ്ര സർക്കാരിന് നേരിട്ട് കൈമാറും. വിജ്ഞാപനം കൈമാറാത്തത് വിവാദമായതോടെ നേരിട്ട് രേഖകൾ കൈമാറാൻ ഡിവൈഎസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചിരുന്നു.

ഇന്നലെ രേഖകളുമായി ദില്ലിയിലെത്തിയ സ്പെഷ്യൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് ഇന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിനും സിബിഐ ഡയറക്ടറേറ്റിലും രേഖകൾ കൈമാറും. ഇന്നലെ ഇ മെയിൽ മുഖേനയും വിജ്ഞാപനം കൈമാറിയിരുന്നു. വിജ്ഞാപനം ഇറങ്ങി 17 ദിവസത്തിന് ശേഷമാണ് രേഖകൾ സിബിഐക്ക് കൈമാറിയത്. വിജ്ഞാപനം കൈമാറുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.

സിബിഐക്ക് അന്വേഷണം വിട്ടുകൊണ്ട് മാര്‍ച്ച് ഒമ്പതിന് ഇറക്കിയ വിജ്ഞാപനം 16ന് കേന്ദ്രത്തിന് കൈമാറിയെന്നായിരുന്നു ഇന്നലെ വരെയുള്ള സർക്കാറിന്‍റെ വിശദീകരണം. പക്ഷെ വിജ്ഞാപനം 16ന് നൽകിയത് കേന്ദ്രത്തിനായിരുന്നില്ലെന്നും മറിച്ച് കൊച്ചിയിലെ സിബിഐ യൂണിറ്റിന് മാത്രമായിരുന്നുവെന്നുമുള്ള വിവരമാണ് ഒടുവിൽ പുറത്തുവരുന്നത്. വിജ്ഞാപനത്തിന് ഒപ്പം കൈമാറേണ്ട പ്രൊഫോമ റിപ്പോർട്ടും നൽകിയത് ഇന്ന് മാത്രം. എഫ്ഐആറിന്‍റെ പരിഭാഷയും കേസിന്‍റെ നാൾ വഴികളുമടങ്ങിയ പ്രൊഫോമ റിപ്പോർട്ട് കൂടി കിട്ടിയാലേ സിബിഐക്ക് അന്വേഷണത്തിൽ നിലപാട് എടുക്കാനാകു.

ഡിവൈഎസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി രേഖകൾ കൃത്യമായി കേന്ദ്രത്തിന് എത്തിക്കേണ്ട സ്ഥാനത്താണ് ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥർ രേഖകൾ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിച്ചത്. എന്തായാലും ഈ പ്രശ്നങ്ങൾ എന്തൊക്കെ ആയാലും സിദ്ധാർത്ഥന് നീതി ലഭിക്കണം എന്നത് മാത്രമാണ് പ്രാർത്ഥന. ആ അച്ഛന്റെയും അമ്മയുടെയും കണ്ണുനീരിനു ഫലം കാണണം. എല്ലാ അച്ഛനമ്മമാരും കുട്ടികളെ കലാലയങ്ങളിലെക്ക് അയയ്ക്കുന്നത് അവരുടെ ജീവിതം ഭദ്രമാക്കാൻ വേണ്ടിയാണ്. അവരുടെ പഠനവും അതിലൂടെ അവർ ഉയരങ്ങളിൽ എത്തുന്നതും കാണാനാണ്. അവിടങ്ങളിലേക്ക് പാർട്ടിയെ അഴിഞ്ഞാടാൻ വിടുന്നവർ ഇല്ലാതെയാക്കുന്നത് ഓരോരോ കുടുംബത്തിന്റെയും പ്രതീക്ഷകളാണ്. സർഗാത്മകത എന്നത് കഞ്ചാവും സ്റ്റാമ്പും വച്ചുണ്ടാക്കി എടുക്കുന്നതല്ല, ക്രിമിനലിസം അല്ല. അത് മനസിലാക്കേണ്ടത് പാർട്ടിയുടെ ചട്ടുകങ്ങളാണ്, നിന്ന് കൊടുക്കുന്ന വിദ്യാർത്ഥികളാണ്.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

16 mins ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

59 mins ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

2 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

2 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

5 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

5 hours ago