India

കെജ്‌രിവാളെന്തിന് ഇപ്പണി ചെയ്തു? ‘സ്വന്തം ചെയ്തികളുടെ ഫലമാണ് അനുഭവിക്കുന്നത്’ – അണ്ണാ ഹസാരെ

ന്യൂഡൽഹി. മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. താനും കെജ്‌രിവാളും മദ്യത്തിനെതിരെ ഒരുമിച്ച് ശബ്ദമുയർത്തിയവർ ആയിരുന്നെന്നും എന്നാൽ കെ‌ജ്രിവാൾ പിന്നീട് മദ്യത്തിനായി പ്രത്യേക നയം കൊണ്ടുവരുകയായിരുന്നെന്നും അണ്ണാ ഹസാരെ പറഞ്ഞു. സ്വന്തം ചെയ്തികളുടെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത് – ഹസാരെ പറഞ്ഞു.

ഡൽഹി സർക്കാരിന്‍റെ മദ്യനയത്തെ അണ്ണാ ഹസാരെ തുടക്കത്തിലേ വിമർശിച്ചിരുന്നു. മദ്യത്തേപ്പോലെ അധികാരവും മത്തുപിടിപ്പിക്കുമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിനെഴുതിയ കത്തിൽ ഹസാരെ പറഞ്ഞത്. ശക്തമായ ലേക്പാലോ അഴിമതി വിരുദ്ധ നിയമങ്ങളോ കൊണ്ടുവരുന്നതിന് പകരം ജനങ്ങൾക്കെതിരെ, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെയുള്ള നയമാണ് കെജ്‌രിവാൾ നടപ്പാക്കിയത്. മഹത്തായ സന്നദ്ധപ്രവർത്തനങ്ങളുടെ ഫലമായുണ്ടായ ഒരു പാർട്ടിക്ക് ചേർന്ന കാര്യങ്ങളല്ല എഎപിയിൽ നടക്കുന്നതെന്നും ഹസാരെ പറഞ്ഞിരുന്നു.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

45 mins ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

1 hour ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

2 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

3 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

5 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

6 hours ago