News

എസ് രാജേന്ദ്രന് രണ്ടു മനസ്, ബി ജെ പി പ്രവേശന വാർത്തകൾ നിഷേധിച്ചു

ഇടുക്കി . രണ്ടു മനസുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ എസ് രാജേന്ദ്രൻ. ബിജെപിയിലേക്ക് പോകുന്നുവെന്ന വാർത്തകൾ നിഷേധിച്ച രാജേന്ദ്രൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തിയതിന് പിറകെയാണ് ബി ജെ പി പ്രവേശന വാർത്തകൾ നിഷേധിച്ചിരിക്കുന്നത്.

സിപിഎമ്മുമായി പ്രശ്‌നങ്ങളുണ്ടെന്ന് തുറന്നു പറയുന്ന രാജേന്ദ്രൻ ബിജെപിയിലേക്ക് ക്ഷണമുണ്ടെന്ന് കാര്യവും പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിക്കും. പ്രശ്‌നങ്ങൾ നേതാക്കളുമായി ചർച്ച ചെയ്‌തത് പരിഹരിക്കും വരെ സജീവമായി പരിപാടികളിൽ പങ്കെടുക്കില്ല – എസ് രാജേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രകാശ് ജാവദേക്കറിനെ കണ്ടതോടെ അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം ഏതാണ്ട് ഉറപ്പിച്ച മട്ടായിരുന്നു.

പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്‌ച വെറും സൗഹൃദ സന്ദർശനം മാത്രമാണെന്നായിരുന്നു രാജേന്ദ്രന്റെ വിശദീകരണം. അദ്ദേഹവുമായി പണ്ട് മുതലേ വ്യക്തിപരമായ ബന്ധമുണ്ട്. ബന്ധുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യമാണ് കാണാനുള്ള കാര്യം. വ്യക്തിപരമായ കാര്യങ്ങളാണ് ഒരു മണിക്കൂറോളം നീണ്ട ചർച്ചയിൽ സംസാരിച്ചത് – എസ് രാജേന്ദ്രൻ പറഞ്ഞു.

ഇടുക്കിയിലെ സിപിഎമ്മിന്റെ പ്രധാന നേതാക്കളിൽ ഒരാളായ രാജേന്ദ്രൻ കഴിഞ്ഞ കുറച്ച് കാലമായി പാർട്ടിയുമായി അത്ര നല്ല ബന്ധത്തിൽ അല്ല. ഒന്നര വർഷത്തിലേറെയായി പാർട്ടി പരിപാടികളിൽ നിന്ന് അദ്ദേഹം വിട്ടു നിൽക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം നടന്ന പാർട്ടി കൺവെൻഷനിൽ പങ്കെടുത്തെങ്കിലും പ്രസംഗിക്കാൻ പാർട്ടി അനുവാദം നൽകിയിരുന്നില്ല. ഇതിൽ രാജേന്ദ്രൻ അതൃപ്‌തനായിരുന്നു. ഇടുക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം വട്ടവും ജോയ്‌സ് ജോർജ് തന്നെയാണ് ഇടത് മുന്നണിക്ക് വേണ്ടി മത്സരിക്കുന്നത്. 2014ൽ ഇവിടെ ജയിച്ചു കയറിയ ജോയ്‌സിന് പക്ഷേ കഴിഞ്ഞ തവണ ഡീൻ കുര്യാക്കോസിനു മുന്നിൽ പരാജയം സമ്മതിക്കേണ്ടി വന്നിരുന്നു. ഇക്കുറി വന്യമൃഗ ശല്യം ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങൾ ചർച്ചയാവുന്ന തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഉറച്ച് പ്രവർത്തിക്കുന്ന സിപിഎമ്മിന് രാജേന്ദ്രന്റെ നിലപാട് ഏറെ തലവേദന ഉണ്ടാക്കിയിരുന്നു.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

3 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

4 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

4 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

5 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

8 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

8 hours ago