Kerala

സാമൂഹിക മാധ്യമങ്ങളിൽ അധികം വിലസേണ്ട, ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാർക്ക് സാമൂഹിക മാധ്യമ വിലക്ക് ഏർപ്പെടുത്തി ആരോ​ഗ്യ വകുപ്പ്

തിരുവനന്തപുരം . ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സാമൂഹിക മാധ്യമ വിലക്ക് ഏർപ്പെടുത്തി ആരോ​ഗ്യ വകുപ്പ്. പോസ്റ്റുകളോ യുട്യൂബ് ചാനലുകളോ പാടില്ല എന്നാണ് ആരോ​ഗ്യ വകുപ്പിന്റെ നിർദ്ദേശം. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോ​ഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ഈ മാസം 13 തീയതിയായിട്ടാണ് ആരോ​ഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്.

പെരുമാറ്റച്ചട്ടമനുസരിച്ച് സർക്കാർ ഉദ്യോ​ഗസ്ഥർ പോസ്റ്റുകളിടുന്ന തിനും സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്നതിനും അനുമതി തേടാറുണ്ട്. ഇത്തരത്തിൽ അനുമതി നൽകുമ്പോൾ ചട്ടലംഘനം സംഭവിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് എല്ലാത്തരം സാമൂഹിക മാധ്യമ ഇടപെടലുകൾക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ആരോ​ഗ്യ വകുപ്പിനു കീഴിലെ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് പോസ്റ്റുകളിടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്കേർപ്പെടുത്തി ഉത്തരവാകുന്നു എന്നാണ് ആരോഗ്യ വകുപ്പിറക്കിയ സർക്കുലറിൽ പറഞ്ഞിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടു ലഭിക്കുന്ന അപേക്ഷകൾ സ്ഥാപന തലത്തിലോ, ജില്ലാ തലത്തിലോ തന്നെ നിരസിക്കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്.

crime-administrator

Recent Posts

‘പാർശഫലങ്ങൾ മരണം’, കോവിഡ് വാക്സിൻ പിൻവലിച്ച് ലോകത്തെ ഞെട്ടിച്ച് അസ്ട്രസെനെക്ക

ന്യൂ ഡൽഹി . ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയുമായി ചേർന്ന് വികസിപ്പിച്ച കോവിഡ്-19 നുള്ള വാക്‌സിൻ ടിടിഎസ് മൂലമുള്ള മരണത്തിനും ഗുരുതരമായ പരിക്കിനും…

1 hour ago

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വാഷിങ്ടണ്‍ . ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി യോഹന്നാന്‍) മൊത്രാപ്പൊലീത്ത അന്തരിച്ചു. 74 വയസായിരുന്നു.…

2 hours ago

ലാവലിൻ കേസ് പരിഗണിച്ചില്ല, കേസ് ലിസ്റ്റ് ചെയ്യുന്നതിൽ ഉദ്യോഗസ്ഥ ഇടപെടലുകൾ ? ചരിത്രത്തിൽ നടക്കാത്ത സംഭവം

ന്യൂ ഡൽഹി . എസ് എൻ സി ലാവലിൻ കേസ് സുപ്രീം കോടതി ബുധനാഴ്ചയും പരിഗണിച്ചില്ല. ലാവലിൻ കേസിൽ അന്തിമവാദം…

3 hours ago

മോദി ഇ.ഡിയെ ഉപയോഗിക്കുന്ന പോലെ പിണറായി വിജിലന്‍സിനെ ഉപയോഗിക്കുന്നു – മാത്യു കുഴല്‍നാടന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ.ഡിയെ ഉപയോഗിക്കുന്നത് പോലെയാണ് പിണറായി വിജയൻ വിജിലന്‍സിനെ ഉപയോഗിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎൽഎ. തങ്ങൾക്കെതിരെ വിമർശനം…

6 hours ago

എസ്എസ്എല്‍സി പരീക്ഷക്ക് 99.69 ശതമാനം വിജയം

തിരുവനനന്തപുരം . ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. 2970…

6 hours ago

കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ, പിണറായി പക തീർത്തു

ഇടുക്കി . ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇടുക്കി വിജിലൻസ്…

9 hours ago