Crime,

‘സി എ എ വിരുദ്ധ ഡല്‍ഹി കലാപത്തിന് ഫണ്ടും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും നൽകിയത് കേരളത്തിലെ പി എഫ് ഐ ക്കാർ, സമരത്തെ പ്രോത്സാഹിപ്പിക്കാനും വിജയിപ്പിക്കാനും DYFI യും SFI യും?’

ന്യൂഡൽഹി . 2020 ഫെബ്രുവരിയില്‍ സി എ എ വിരുദ്ധ പ്രക്ഷോഭത്തിന്റെ മറവില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപം പോപ്പുലര്‍ ഫ്രണ്ടിന്റെ ഹമാസ് മോഡല്‍ പരീക്ഷണമായി രുന്നെന്ന് എന്‍ഐഎ. കലാപത്തിനായി ഫണ്ടും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സമാഹരിച്ചു നല്‍കിയത് കേരളത്തില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ട് സംഘമായിരുന്നെന്നാണ് കണ്ടെത്തൽ. സമരത്തെ പ്രോത്സാഹിപ്പിക്കാനും വിജയിപ്പിക്കാനും സി പി എമ്മിന്റെ യുവജന സംഘടനയായ ഡി വൈ എഫ് ഐ യുടെയും വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐയുടെയും സഹായവും ഉണ്ടായി. ഇക്കാര്യത്തിൽ കേരള ഹൗസിന്റെ ദുരുപയോഗം വരെ ഉണ്ടായെന്നാണ് സൂചന.

ഷഹീന്‍ ബാഗിലെ വാര്‍റൂമില്‍ കലാപ നീക്കങ്ങള്‍ നിയന്ത്രിച്ചത് കെ.പി. കമാലും സിദ്ദിഖ് കാപ്പനുമായിരുന്നെന്ന തെളിവുകള്‍ എൻ ഐ എക്ക് ലഭിച്ചു. പിഎഫ്‌ഐ ത്രിലോക് പുരി വാര്‍ഡ് ചെയര്‍മാന്‍ ഡാനിഷാണ് കേരളത്തിലെ നേതാക്കളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനായി ഡല്‍ഹി റിസര്‍വ് പൊലീസ് മുഴുവന്‍ സെന്‍ട്രല്‍ ഡല്‍ഹിയില്‍ വിന്യസിക്കപ്പെട്ടപ്പോഴാണ് പി എഫ് ഐ നിര്‍ദേശപ്രകാരം വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നത്. ആഴ്ചകള്‍ക്കു മുന്‍പേ ഇവിടെ കലാപത്തിനുള്ള തയാറെടുപ്പുകള്‍ നടന്നിരുന്നു.

മുസ്‌ലിം വീടുകളുടെ ടെറസുകളില്‍ പെട്രോള്‍ ബോംബുകള്‍ വര്‍ഷിക്കാനുള്ള ഹമാസ് മോഡല്‍ വന്‍ തെറ്റാടികള്‍ സജ്ജമാക്കുകയുണ്ടായി. ബിയര്‍ കുപ്പികളില്‍ പെട്രോള്‍ നിറച്ച് തുണിക്കഷണം കൊണ്ടടച്ചു പെട്രോള്‍ ബോംബാക്കി മാറ്റി. തെറ്റാടിയില്‍ നിന്നു തൊടുക്കും മുന്‍പ് തുണിയടപ്പില്‍ തീ കത്തിച്ചു വിടും. തീ ബോംബുകളായി ഇതു ഹിന്ദു വീടുകളിലേക്കും വാഹനങ്ങളിലേക്കും പതിക്കുകയായിരുന്നു.

പരിഭ്രാന്തരായി ഓടിയ ഹിന്ദുക്കളെ അരിഞ്ഞു വീഴ്‌ത്താന്‍ പി എഫ് ഐ ഹിറ്റ് സ്‌ക്വാഡുകളും തയാറായി നിന്നിരുന്നു. നൂറോളം ഹിന്ദുക്കള്‍ക്കാണ് കലാപത്തില്‍ ജീവഹാനി ഉണ്ടാവുന്നത്. പെട്രോള്‍ ബോംബ് നിര്‍മിക്കാനും തൊടുത്തു വിടാനും ഡല്‍ഹിയിലെ പി എഫ് ഐ അക്രമി സംഘങ്ങള്‍ക്കു പരിശീലനം നല്‍കിയത് മലയാളികളായ ബദറുദ്ദീനും ഫിറോസ് ഖാനുമായിരുന്നു. ഇവര്‍ രണ്ടു പേരും സിദ്ദിഖ് കാപ്പനൊപ്പമാണ് താമസിച്ചു വന്നിരുന്നത്.

സിദിഖ് കാപ്പന്‍ അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഡല്‍ഹിയിലെ പോപ്പുലര്‍ ഫ്രണ്ടുകാരുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ ഫോണ്‍ രേഖകള്‍ യു പി പൊലീസ് ഹത്രാസ് കേസ് കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരുന്നതാണ്. ദല്‍ഹിയിലെ പിഎഫ്‌ഐ നേതാക്കളായ മുഹമ്മദ് ഫൈസല്‍, സജീദി ബിന്‍ സയ്യിദ്, മുഹമ്മദ് ഇലിയാസ്, അതികുര്‍ റഹ്മാന്‍, മസൂദ് എന്നിവരുമായി കാപ്പന്‍ നിരന്തരം ഫോണിലൂടെ കലാപ വിവരങ്ങള്‍ ശേഖരിച്ചു വന്നിരുന്നു. ഇക്കാര്യങ്ങള്‍ അപ്പപ്പോള്‍ തന്നെ പി എഫ് ഐ ഉന്നത നേതാക്കളായ പി.കോയ, ഒ.എം.എ സലാം, അനീസ് അഹമ്മദ് തുടങ്ങിയവരെ അറിയികുറുകയും ഉണ്ടായി.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കലാപ ഭൂമി സന്ദര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ പൊലീസ് നടപടികളും ഹിന്ദു വിഭാഗത്തിന്റെ പ്രത്യാക്രമണവുമാണ് പി എഫ് ഐയുടെ കണക്കുകൂട്ടലുകൾ തകർക്കുന്നത്. തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിന്നു മുസ്ലിങ്ങളുടെ കൂട്ടപ്പലായനം നടക്കുകയായിരുന്നു. കലാപത്തിലെ ഫണ്ട് ഒഴുക്കിനെ കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോള്‍ കെ.പി. കമാലും കാപ്പനും പരിഭ്രാന്തരായിയിരിക്കുകയാണ്. ഇക്കാര്യം അറിയിച്ച് കാപ്പന്‍ പിഎഫ്‌ഐ നേതാക്കള്‍ക്ക് അയച്ച വാട്‌സാപ് സന്ദേശങ്ങള്‍ ഫോണിന്റെ ലാബ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ദല്‍ഹി കലാപ കേസുകളില്‍ ഉള്‍പ്പെട്ട ക്രിമിനലുകൾക്ക് നിയമ സഹായം നല്‍കാനും പിഎഫ്‌ഐ കാപ്പനെ ചുമതലപ്പെടുത്തി രംഗത്തിറക്കി. ഇതിനായി പി എഫ് ഐയുടെ പോഷക സംഘടനയായ എന്‍സിഎച്ച്ആര്‍ഒയുടെ കോ ഓര്‍ഡിനേറ്ററായി കാപ്പനെ നിയമിക്കുകയായിരുന്നു. നിയമ സഹായം കൊടുക്കാന്‍ നിയോഗിക്കപ്പെട്ട കാപ്പന്‍ ഹത്രാസ് കേസില്‍ പ്രതിയായതോടെ പി എഫ് ഐയുടെ സ്ഥിരം വക്കീലായ കപില്‍ സിബല്‍ ഉള്‍പ്പെടെ കോടതിയിലെത്തുന്ന സാഹചര്യം ഉണ്ടാവുന്നതും ഇതോടെയായിരുന്നു.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

9 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

11 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

12 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

12 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

13 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

13 hours ago