Kerala

രാജീവ് ചന്ദ്രശേഖറിന്‍റെയും ഇ.പി.യുടെയും സ്ഥാപനങ്ങൾ തമ്മിൽ ബിസിനസ് ബന്ധമുണ്ടായതിൽ പിന്നെ കേന്ദ്ര ഏജൻസികളുടെ പരിശോധനയുണ്ടായിട്ടില്ല – വി.ഡി. സതീശൻ

തിരുവനന്തപുരം . കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെയും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്‍റെയും സ്ഥാപനങ്ങൾ തമ്മിൽ ബിസിനസ് ബന്ധമുണ്ടായതിൽ പിന്നെ കേന്ദ്ര ഏജൻസികളുടെ പരിശോധനയുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വൈദേഹം റിസോർട്ടുമായി എൽഡിഎഫ് കൺവീനർ ജയരാജനും കുടുംബത്തിനും ബന്ധമുണ്ട്. ജയരാജൻ പറഞ്ഞത് റിസോർട്ടിന്‍റെ ഉപദേശകനാണെന്നാണ്. ജയരാജന്‍റെ കുടുംബാംഗങ്ങൾക്ക് റിസോർട്ടിൽ ഷെയർ ഉണ്ട്. നിരാമയയും വൈദേഹം റിസോർട്ടുമായി കരാറുണ്ട്.

ജയരാജന്‍റെ സ്ഥാപനത്തിൽ ഇഡിയുടേയും ഇൻകം ടാക്സിന്‍റയും പരിശോധന കഴിഞ്ഞപ്പോഴാണ് ബിസിനസ് ബന്ധം ആരംഭിച്ചത്.
ഇ.പി. ജയരാജൻ ബുദ്ധിപൂർവമാണ് രാജീവ് ചന്ദ്രശേഖറിന്‍റെ സ്ഥാപനവുമായി കരാർ ഉണ്ടാക്കിയത്. രാജീവ് ചന്ദ്രശേഖറിന്‍റെ സ്ഥാനപനത്തിൽ റെയ്ഡ് നടത്താൻ ഇഡിക്ക് മുട്ടു വിറയ്ക്കും. വൈദേകം റിസോർട്ടിന്‍റെ നടത്തിപ്പ് ചുമതല രാജീവിന്‍റെ നിരാമയയ്ക്കാണ്. നിരാമയ – വൈദേകം റിസോർട്ടെന്നാണ് ഇപ്പോൾ പേര്. രണ്ടിന്‍റെയും ഉദ്യോഗസ്ഥരുമായി ജയരാജന്‍റെ കുടുംബം നിൽക്കുന്ന ചിത്രമുണ്ട്. രാജീവും ജയരാജനും ഇക്കാര്യം നിഷേധിച്ചിട്ടില്ല – വി.ഡി. സതീശൻ പറഞ്ഞു.

പരസ്പരം കണ്ടിട്ടില്ലെന്നാണ് ഇരുവരും പറയുന്നത്. അവർ രണ്ടുപേരും കൂടിക്കാഴ്ച നടത്തിയെന്ന് ഞാൻ പറഞ്ഞിട്ടില്ല. രണ്ടുപേരുടെയും സ്ഥാപനങ്ങൾ തമ്മിൽ കരാർ ഉണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. കരാറിന്‍റെ ഭാഗമായാണ് ഇരു സ്ഥാപനങ്ങളും ബിജെപി – സിപിഎം എന്നതു പോലെ ഒന്നായത്. രണ്ടുപേർക്കും തന്‍റെ പ്രസ്താവനയോട് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാം. രേഖകൾ കോടതിയിൽ ഹാജരാക്കും – വി.ഡി. സതീശൻ പറഞ്ഞു.

ബിജെപി സ്ഥാനാർഥികൾ മികച്ചതാണെന്നും പലയിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് വരുമെന്നും ജയരാജനാണ് പറഞ്ഞത്. കെ. സുരേന്ദ്ര ൻ പോലും അങ്ങനെ പറഞ്ഞിട്ടില്ല. കരുവന്നൂരിലെ ഇഡി അന്വേഷണം എവിടെപ്പോയി? സിപിഎം നേതാക്കളെ ഇഡി വിരട്ടി നിർത്തിയി രിക്കുകയാണ്. സിപിഎമ്മും ബിജെപിയും ഒത്തുചേർന്നാലും തൃശൂരിൽ കോൺഗ്രസ് ജയിക്കും. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

3 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

11 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

11 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

12 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

12 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

12 hours ago