Crime,

ബി ജെ പി നേതാക്കളെ വധിക്കാന്‍ സിദിഖ് കാപ്പന്‍ PFI ക്ക് നിര്‍ദേശം നല്‍കി

ന്യൂദല്‍ഹി . പോപ്പുലര്‍ ഫ്രണ്ട് 2020 സെപ്തംബറില്‍ മഞ്ചേരി ഗ്രീന്‍ വാലി അക്കാദമിയില്‍ സംഘടിപ്പിച്ച തീവ്രവാദ ക്യാംപില്‍ ബി ജെ പി നേതാക്കളെ വധിക്കാന്‍ സിദിഖ് കാപ്പന്‍ നിര്‍ദേശം നല്‍കിയതായി വെളിപ്പെടുത്തല്‍ പുറത്ത്. ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ ലക്‌നൗ ജയിലില്‍ കഴിയുന്ന പി എഫ് ഐ കമാന്‍ഡര്‍ കെ. പി.കമാല്‍, ഹിറ്റ് സ്‌ക്വാഡ് പരിശീലകരായ അന്‍ഷാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവരെ എന്‍ ഐ എ ചോദ്യം ചെയ്യുമ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.

പി എഫ് ഐയുടെ ഭീകര പരിശീലന ആസ്ഥാനമായിരുന്ന ഗ്രീന്‍ വാലി അക്കാദമി എന്‍ ഐ എ റെയ്ഡിനെ തുടര്‍ന്ന് അടച്ചു പൂട്ടിയിരുന്നു. വടക്കന്‍ ഡല്‍ഹി കലാപത്തില്‍ ഹിന്ദു വിഭാഗത്തിന്റെ തിരിച്ചടിക്കു നേതൃത്വം നല്‍കിയ ബിജെ പി നേതാക്കളായ കപില്‍ മിശ്ര, പര്‍വേഷ് വര്‍മ്മ എന്നിവരെ വധിക്കാനായിരുന്നു കാപ്പൻ അധ്വാനം ചെയ്തിരുന്നത്.

വടക്കന്‍ ഡല്‍ഹി കലാപത്തിന്റെ ആദ്യ ദിവസങ്ങളില്‍ പി എഫ് ഐ പ്ലാന്‍ ചെയ്തത് പ്രകാരം ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയായിരുന്നു ഇവരുടെ ലക്‌ഷ്യം. ഡല്‍ഹി പൊലീസ് പോലും മുസ്ലിങ്ങളുടെ ആസൂത്രിത ആക്രമണത്തില്‍ പകച്ചു നിന്ന സംഭവമായിരുന്നു ഇത്. ഹരിയാനയില്‍ നിന്ന് ജാട്ട്, ഗുജ്ജര്‍ സായുധ സംഘങ്ങളെ എത്തിച്ച് മുസ്ലിങ്ങളെ തുരത്താന്‍ നേതൃത്വം നല്‍കിയത് കപില്‍ മിശ്രയും പര്‍വേഷ് വര്‍മ്മയുമാണ്. ഡല്‍ഹി പൊലീസിനു കഴിയാത്തതാണ് ജാട്ട് ഗുജ്ജര്‍ സംഘങ്ങള്‍ നടപ്പാക്കുന്നത്.

പി എഫ് ഐ കലാപ പദ്ധതിയെ തിരിച്ചടിച്ചു തകര്‍ത്ത ബി ജെ പി നേതാക്കളെ വധിക്കാനുള്ള പദ്ധതി തയാറാക്കാന്‍ കാപ്പന്‍ ബദറുദ്ദീനും ഫിറോസ് ഖാനും നിര്‍ദേശം നല്‍കി. അതനുസരിച്ച് ഇരുവരും കാപ്പനൊപ്പം ഡല്‍ഹിയിലെത്തി എന്‍സിഎച്ച് ആര്‍ ഒ ഓഫിസില്‍ ഒരുമിച്ചു താമസിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ഹത്രാസ് കലാപത്തിനായി കാപ്പനും ക്യാംപസ് ഫ്രണ്ട് നേതാക്കളും ഒരു കാറിലും ബദറുദ്ദീനും ഫിറോസ് ഖാനും മറ്റൊരു കാറിലും യാത്ര തിരിക്കുന്നത്.

കാപ്പനും സംഘവും പിടിയിലായതറിഞ്ഞ ബദറുദ്ദീനും ഫിറോസ് ഖാനും ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു. അറസ്റ്റ് ഭയന്ന് പിന്നീടവർ കേരളത്തിലേക്ക് മുങ്ങി. നാലു മാസം കഴിഞ്ഞ് കാപ്പന്റെ അറസ്റ്റിനു പകരം വീട്ടാന്‍ യുപിയില്‍ സ്‌ഫോടനം നടത്താനുള്ള സ്‌ഫോടക വസ്തുക്കളും തോക്കുകളുമായി ലക്‌നൗവിലെത്തിയ ബദറുദ്ദീനും ഫിറോസ് ഖാനും യു പി ഭീകര വിരുദ്ധ സേനയുടെ പിടിയിലാവുകയായിരുന്നു.

രണ്ടു വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ കെ.പി. കമാലിനെയും യു പി പൊലീസ് തുടർന്ന് പിടികൂടിയിരുന്നു. ഇവരെ ലക്‌നൗ ജയിലില്‍ എന്‍ഐഎ ചോദ്യം ചെയ്തപ്പോഴാണ് മഞ്ചേരി ഗ്രീന്‍ വാലി ക്യാംപിലെ ഭീകരാക്രമണ ആസൂത്രണം പൂര്‍ണമായും വെളിപ്പെടുന്നത്. ബി ജെ പി നേതാക്കളെ വധിക്കാന്‍ സിദ്ദിഖ് കാപ്പന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി ബദറുദ്ദീനും ഫിറോസ് ഖാനും നേരത്തേ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ക്യാംപിന്റെ മുഖ്യ സംഘാടകനായ കെ.പി. കമാലിനെ കൂടി ചോദ്യം ചെയ്തപ്പോഴാണ് ആക്രമണ പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുന്നത്.

പി എഫ് ഐയുടെ തിങ്ക് ടാങ്ക് ആയ സിദ്ദിഖ് കാപ്പന്‍ ഹിറ്റ് സ്‌ക്വാഡുകള്‍ക്ക് ക്ലാസ് എടുത്തിരുന്നതായും അവര്‍ സമ്മതിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനെന്ന ഇളവില്‍ സുപ്രീം കോടതിയില്‍ നിന്നു ജാമ്യമെടുത്ത കാപ്പന്‍ പി എഫ് ഐ ടെറര്‍ ഗ്യാംഗ് അംഗമാണെന്ന യു പി പൊലീസിന്റെ കുറ്റപത്രം ശരിവയ്‌ക്കുന്ന വിവരങ്ങളാണ് കെ.പി. കമാലിനെ ചോദ്യം ചെയ്യുമ്പോൾ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്നത്. കാപ്പനു ജാമ്യം കിട്ടിയെങ്കിലും കമാലും ബദറുദ്ദീനും ഫിറോസ് ഖാനും ഇപ്പോഴും ലക്‌നൗ ജയിലിൽ തന്നെയാണ് ഉള്ളത്.

യുപി പൊലീസ് സിദ്ദിഖ് കാപ്പനെ ചോദ്യം ചെയ്യുകയും ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഹത്രാസ് കലാപ ഗൂഡാലോചനയില്‍ കമാല്‍, ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവരുടെ പങ്ക് വെളിപ്പെടുന്നത്. കാപ്പന്റെ മൊഴി പ്രകാരം യു പി പൊലീസ് അറസ്റ്റ് ചെയ്ത ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെറീഫിന് അടുത്തിടെ ജാമ്യം കിട്ടിയിരുന്നു. ഹത്രാസ് കലാപ പദ്ധതിക്കു ഖത്തറില്‍ നിന്നു പണമയച്ചത് റൗഫ് ഷെരീഫായിരുന്നു.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

6 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

8 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

9 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

10 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

10 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

10 hours ago