Kerala

രാധാകൃഷ്ണന് ആലത്തൂരിൽ പണികൊടുത്ത് പിണറായി, പെങ്ങളൂട്ടി പാർലമെന്റിലേക്ക്, പഞ്ഞിക്കിട്ട് വി ഡി സതീശൻ

മന്ത്രി കെ. രാധാകൃഷ്ണനെ അവസാനിപ്പിക്കാനാണ് പിണറായി വിജയൻ ആലത്തൂരിൽ സ്ഥാനാർത്ഥിയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് ചേലക്കരയിൽ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

എന്തിനാണ് മന്ത്രിയെ സിപിഎം തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത് എന്നറിയില്ലെന്ന് സതീശൻ പറഞ്ഞു. തുടർഭരണം കിട്ടുന്നതിന് മുമ്പ് കുറേ ആളുകൾക്ക് പിണറായി വിജയൻ സീറ്റ് നൽകിയില്ല. ജയിച്ചു വന്ന കുറേ പേർക്ക് മന്ത്രിസ്ഥാനവും നൽകിയില്ല. അബദ്ധത്തിലാണ് രാധാകൃഷ്ണൻ മന്ത്രിയായത്. അതും കൂടി അവസാനിപ്പിച്ച് പറഞ്ഞ് വിടാനാണ് സ്ഥാനാർത്ഥിയാക്കിയതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

രാധാകൃഷ്ണൻ നിയമസഭയിൽ തുടരട്ടെ എന്നും നമ്മടെ പെങ്ങളൂട്ടി പാർലമെന്റിൽ പോകട്ടെയെന്നും സതീശൻ പറഞ്ഞു. ചേലക്കരക്കാർ ഒരു തീരുമാനം എടുത്തതാണ്. രാധാകൃഷ്ണൻ മന്ത്രിയായി തുടരട്ടെ, എന്തിനാണ് രാധാകൃഷ്ണനെ ഇപ്പോൾ മാറ്റുന്നത്. രാധാകൃഷ്ണനോട് നിയമസഭയിൽ ചോദ്യം ചോദിക്കാനുള്ളത്. രാധാകൃഷ്ണൻ മന്ത്രിയായി തുടരാനും രമ്യ പാർലമെന്റിൽ പോകാനുമുള്ള തീരുമാനം ആലത്തൂരിലെ ജനങ്ങൾ എടുക്കുമെന്ന വിശ്വാസമാണുള്ളത്. അത് പിണറായി വിജയന്റെ മുഖത്തേൽക്കുന്ന ആഘാതമായിരിക്കും.

പാർലമെന്റിൽ പോകുന്ന രമ്യ മോദി സർക്കാറിനെ അധികാരത്തിൽ നിന്നിറക്കാൻ കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും വേണ്ടി കൈ ഉയർത്തും. കോൺഗ്രസ് മത്സരിക്കുന്നത് മോദിയെ താഴെയിറക്കി അധികാരത്തിൽ വരാനാണ്. എന്നാൽ, സിപിഎം മത്സരിക്കുന്നത് പ്രതിപക്ഷത്ത് ഇരിക്കാനാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിയുടെ ചിത്രം പോസ്റ്ററിൽ വച്ചാണ് സിപിഎം സ്ഥാനാർത്ഥികൾ തമിഴ്‌നാട്ടിൽ വോട്ട് പിടിക്കുന്നത്. കോൺഗ്രസിനെ തോൽപിക്കാൻ ശ്രമിക്കുന്ന സിപിഎം മോദിയെ സഹായിക്കുകയാണ്. മോദിയെ സിപിഎമ്മിന് പേടിയാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

crime-administrator

Recent Posts

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

7 mins ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

35 mins ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

56 mins ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

1 hour ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

1 hour ago

പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതാണ് – വി ഡി സതീശന്‍റെ പരിഹാസം

വടകര . ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കുമെന്ന്…

2 hours ago