Kerala

പത്മജയും അനിലും പോയത് അവരുടെ ഇഷ്ടം, തെറ്റല്ല.. ചാണ്ടി ഉമ്മൻ ബിജെപിയിലേക്കോ ?

കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാലും എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും ബിജെപിയിലേക്ക് പോയത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. അവർക്ക് വ്യക്തിപരമായ തീരുമാനം എടുത്തൂടേയെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിന് മുംബൈയിലെത്തിയ ചാണ്ടി ഉമ്മൻ മാധ്യമപ്രവർത്തകനോട് സംസാരിക്കുകയായിരുന്നു.

അവർ ബിജെപിയിലേക്ക് പോയതിനെ എങ്ങിനെ കാണുന്നു, വിഷമമില്ലേ എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. ‘അവർക്ക് വ്യക്തിപരമായ തീരുമാനം എടുത്തൂടേ? അത് പാർട്ടിയെ ബാധിക്കുന്ന വിഷയമല്ല. അവരുടെ വ്യക്തിപരമായ തീരുമാനം, അവർ മാത്രം പോയി. അതിൽ ഒരു നഷ്ടവും പാർട്ടിക്കുണ്ടായിട്ടില്ല. അതേസമയം മാനസികമായി ഞങ്ങൾക്കെല്ലാവർക്കും ഒരു ബുദ്ധിമുട്ടുണ്ട്.’ എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

കെ. കരുണാകരന്റെ മക്കളെ കോൺഗ്രസിന് വേണ്ടെന്നും അത് സഹോദരനായ കെ. മുരളീധരന് വൈകാതെ മനസിലാകുമെന്നും പത്മജ വേണുഗോപാൽ കഴിഞ്ഞ ദിവസം ബിജെപി വേദിയിൽ വ്യക്തമാക്കിയിരുന്നു. കെ മുരളീധരന് പരവതാനി വിരിച്ച ആണ് താൻ പോന്നതെന്നും അൽപം വൈകി കാര്യങ്ങൾ മനസിലാക്കുന്ന ആളാണ് അദ്ദേഹമെന്നും പത്മജ പറഞ്ഞു.

എല്ലാം വൈകി ചിന്തിക്കുന്നയാളാണ് തന്റെ സഹോദരൻ. അദ്ദേഹത്തിന് വേണ്ടി ഒരു പരവതാനി വിരിച്ചിട്ടാണ് താൻ ബിജെപിയിലേക്ക് വന്നതെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. പത്തനംതിട്ടയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു പത്മജ. കെ കരുണാകരന്റെ മകളായതുകൊണ്ട് രണ്ടാം നിരയിൽ കസേരയിൽ ഒരുമൂലയ്ക്ക് ഇരുത്തിയെന്നും പത്മജ പറഞ്ഞു. സ്ത്രീകളെ അപമാനിക്കുക വേദനിപ്പിക്കുക എന്നിവയാണ് എന്നും കോൺഗ്രസിൽ നിന്നും ഉണ്ടായിട്ടുള്ളത്. ബിജെപിയിലേക്ക് തന്നെ ആകർഷിച്ചത് മോദിജിയാണെന്നും പത്മജ പറഞ്ഞു.

തന്റെ കുടുംബം ഭാരതമാണെന്ന വാക്കുകേട്ടപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിൽ അംഗമാകാൻ താൻ തീരുമാനിച്ചു. സ്ത്രീകൾക്ക് നൽകുന്ന ബഹുമാനം. ചെറുപ്പക്കാരെ വളർത്താനുള്ള വികസന പ്രവർത്തനങ്ങൾ ആരെയും ആകർഷിക്കുന്നതാണ്. കേരളത്തിലെ ജനങ്ങൾക്ക് ഗുണം കിട്ടുന്നത് ആരുടെ ഭാഗത്തുനിന്നായാലും അതിനൊപ്പം നിൽക്കുകയെന്നത് നമ്മുടെ കടമയാണെന്ന് പത്മജ പറഞ്ഞു.

എല്ലാവരും ചോദിച്ച ചോദ്യമുണ്ട് എന്തുകൊണ്ട് ബിജെപിയെന്ന്? ബിജെപിയെന്ന പാർട്ടിയെ ഞാൻ ബഹുമാനിക്കുന്നു. മോദിയെ അതിൽ കൂടുതൽ സ്‌നേഹിക്കുന്നു. ഏതൊരു പാർട്ടിക്കായാലും നല്ലൊരു നായകൻ വേണം. ഇന്ന് കോൺഗ്രസിനും മാർക്‌സിസ്റ്റ് പാർട്ടിക്കും ഇല്ലാതായത് അതാണ്. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എഐസിസിസി ആസ്ഥാനം പൂട്ടേണ്ടിവരും. കോൺഗ്രസ് പാർട്ടിയുണ്ടാക്കിയ എ ഒ ഹ്യം, കേരളത്തിൽ നിന്നുപോയ മറ്റൊരാളുടെ ഫോട്ടോയും മാത്രമേ അവിടെ ഉണ്ടാകു. ഒരാൾ പാർട്ടി ഉണ്ടാക്കി. ഒരാൾ പാർട്ടി നശിപ്പിച്ചു. എല്ലാവരെയും പാർട്ടിയിൽ നിന്ന് പറഞ്ഞ് വിടാനാണ് അയാൾ ശ്രമിക്കുന്നതെന്ന് പത്മജ പറഞ്ഞു.

താൻ പാർട്ടി വിടണമെന്ന് തീരുമാനിച്ചപ്പോൾ കോൺഗ്രസിൽ നിന്ന് പലരും വിളിച്ചു. എന്നാൽ വിളിക്കാത്ത ഒരാളുണ്ട്. അത് ആരെന്ന് താൻ പിന്നീട് പറയും. അദ്ദേഹമാണ് തനിക്കെതിരെ കൂടുതൽ ചെലയ്ക്കുന്നത്. കെ കരുണാകരന്റെ മക്കളെ കോൺഗ്രസിന് വേണ്ട. കെ മുരളീധരന് അതു അടുത്തുതന്നെ മനസിലാകും. എന്റെ സഹോദരൻ വൈകി മനസിലാക്കുന്ന ആളാണ്. അതുകൊണ്ട് അദ്ദേഹത്തെ പറ്റി താൻ ഒന്നും പറയില്ല. അദ്ദേഹത്തിനുള്ള ഒരു പരവതാനി വിതച്ചാണ് താൻ ഇങ്ങോട്ട് പോന്നതെന്നും പത്മജ പറഞ്ഞു.

കെ കരുണാകരൻ പോയതോടെ കേരളത്തിലെ ഒരു പ്രമുഖ സമുദായം കോൺഗ്രസിൽ നിന്ന് അകന്നു. പത്തനംതിട്ടയിലെ ഒരുപ്രബല വിഭാഗം എൽഡിഎഫിനൊപ്പം പോയി. ഇന്നത്തെ കാലത്ത് ജനങ്ങൾക്ക് വേണ്ടത് പാർട്ടിയല്ല. വികസനമാണ്. കേരളത്തിന്റെ അടുത്ത തലമുറയ്ക്ക് എന്താണ് കിട്ടുകയെന്നതാണ് ആലോചിക്കുന്നത്. അത് ഉണ്ടാകുക മോദിയെ കൈയിൽ നിന്ന് മാത്രമാണ്. എല്ലാ കുട്ടികളും ഇന്ത്യ വിട്ടുപോകുകയാണ്. അച്ഛനും അമ്മയും ഒറ്റയ്ക്കാകുന്ന ഗ്രാമങ്ങൾ ഉണ്ട് ഇവിടെ. അതൊന്നും ഇല്ലാതെ എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്ന ഒരു കാലം താൻ സ്വപ്നം കാണുന്നതായും പത്മജ പറഞ്ഞു.

യുഡിഎഫ് എന്ന പ്രസ്ഥാനം ഉണ്ടായത് എന്റെ വീട്ടിലെ ഓഫീസ് മുറിയിൽ നിന്നാണ്. ഇന്നുള്ളവർ അത് പറയില്ല. ഇപ്പോൾ ഉള്ളവർ ഉണ്ടാക്കിയതെന്നാണ് അവരുടെ ഭാവം. അന്നൊക്കെ കോൺഗ്രസ് പറയുന്നതേ യുഡിഎഫിൽ നടക്കുകയുള്ളു. ഇന്ന് അതാണോ സ്ഥിതി. ഒരു പ്രമുഖമായ സമുദായം പറയുന്നത് കേൾക്കേണ്ട ഗതികേടിലേക്ക് കോൺഗ്രസ് എത്തി. അതിന് താൻ അവരെ കുറ്റം പറയില്ല. അവർ അവരുടെ പാർട്ടി വളർത്തുന്നു. പക്ഷെ കോൺഗ്രസിന്റെ ഗതികേടാ ണ് താൻ പറയുന്നത്. ആ രീതിയിലേക്ക് കോൺഗ്രസ് തരംതാണു പോയി. ഇന്നലെ പത്മിനി തോമസ് വന്നു. അത് ഒരു തുടക്കം മാത്രമാണ്. എല്ലാബൂത്തിലും ഒരാളെങ്കിലും ഉള്ള ആളാണ് താൻ. എന്റെ എല്ലാ കഴിവുകളും ഈ പാർട്ടിക്ക് വേണ്ടി ഉപയോഗിക്കും. തിരിച്ചുപോകാൻ വേണ്ടിയില്ല താൻ ബിജെപിയിലേക്ക് വന്നതെന്നും പത്മജ പറഞ്ഞു.

ഏറെ അപമാനം സഹിച്ചാണ് താൻ കോൺഗ്രസ് പാർട്ടിയിൽ നിന്നിരുന്നു. പല രാത്രികളിലും മീറ്റിങുകൾ കഴിഞ്ഞ് വന്നിരുന്ന് കരയാറുണ്ടായിരുന്നു. കാരണം അത്രയധികം പുച്ഛമാണ് സ്ത്രീകളോട് അവർക്ക്. എത്ര വലിയ ആളുടെ മക്കളായാലും പെണ്ണായാൽ തീർന്നു. ഇവിടെ വന്നപ്പോൾ അഭിമാനം കൊണ്ടോ, സന്തോഷം കൊണ്ടോ എന്താണെന്നറിയില്ല. തന്റെ കണ്ണ് നിറഞ്ഞു. എല്ലാ ഭാഗത്തും സ്ത്രീകൾ. ഇത് മറ്റൊരുപാർട്ടിയിലും കാണാൻ കഴിയില്ലെന്ന് പത്മജ പറഞ്ഞു.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

5 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

6 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

7 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

10 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

11 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

11 hours ago