Kerala

മന്ത്രി ഗണേഷിന്റെ പരിഷ്‌ക്കാരം നടക്കില്ല, ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് പരിഷ്കരണത്തിനു പൂട്ടിട്ടു പിണറായി

തിരുവനന്തപുരം . ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് പരിഷ്കരണത്തിനു പൂട്ടിട്ടു മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ഇഷ്ടപ്രകാരം തോന്നുന്ന പോലെ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുന്ന മന്ത്രി ഗണേഷ് കുമാറിന്റെ തീരുമാനത്തിനെതിരെ സി ഐ ടി യു രംഗത്ത് വന്നതോടെയാണിത്. ഡ്രൈവിംഗ് പരിഷ്കരണം നിർ‌ത്തി വെയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതായി സി ഐ ടി യു ആണ് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും സി ഐ ടിയു ജനറൽ സെക്രട്ടറി എളമരം കരീമും തമ്മിൽ നടത്തിയ ചർച്ചക്ക് ശേഷമായി രുന്നു തീരുമാനം പുറത്ത് വന്നത്.

അതേസമയം, മുഖ്യമന്ത്രിയുടെ നിർദ്ദേശം തങ്ങൾക്ക് ഔദ്യോ​ഗികമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ചിട്ടില്ല എന്നാണ് ​ഗതാ​ഗത മന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. ട്രേഡ് യൂണിയനുകളുമായുള്ള ചർച്ചയ്ക്ക് ശേഷം മാത്രമേ തുടർനടപടികൾ ഉണ്ടാകൂ എന്നാണ് സി ഐ ടി യു അറിയിച്ചിട്ടുള്ളത്. കേരള വർക്കേഴ്സ് യൂണിയൻ 20 ന് സെക്രട്ടറിയറ്റിന് മുന്നിൽ നടത്താനിരുന്ന സമരം മാറ്റിയതായി പ്രസിഡന്റ് കെ കെ ദിവാകരൻ അറിയിച്ചു.

മെയ് 1 മുതലാണ് ഡ്രൈവിംഗ് പരിഷ്കരണം കൊണ്ടുവരാൻ ആണ് മന്ത്രി ഗണേഷ് കുമാർ ഉത്തരവിട്ടിരുന്നത്. പരിഷ്കരണത്തിനുള്ള നിർദ്ദേശം ​ഗതാ​ഗത മന്ത്രി മുന്നോട്ട് വെച്ചതിന് പിന്നാലെ വ്യാപകമായ പ്രതിഷേധങ്ങൾ ഉണ്ടായി. എന്നാൽ നിർദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചത് ഉത്തരവല്ല എന്നാണ് മന്ത്രി ​ഗണേഷ് കുമാർ പ്രതികരിച്ചിരുന്നത്. മേയ് 1 മുതൽ ഡ്രൈവിംഡ് പരിഷ്കരണങ്ങൾ നിലവിൽ വരുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്.

എന്നാൽ കെ എസ് ആർ ടി സിയുടെ ഡ്രൈംവിം​ഗ് സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മോട്ടോർ വാഹന വകുപ്പിൽ നിന്ന് ഡ്രൈവിം​ഗ് സ്കൂൾ ലൈസൻസ് നേടാൻ ഡിപ്പോ മേധാവികൾക്ക് അടിയന്തര നിർദ്ദേശം ലഭിച്ചതായാണ് പുറത്ത് വന്ന റിപ്പോർട്ട്. ആവശ്യമായ രേഖകൾക്കൊപ്പം ഉടൻ തന്നെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാനും, മാർച്ച് 30 ന് ഉള്ളിൽ കെ എസ് ആർ ടി സിയുടെ 22 ഡ്രൈവിം​ഗ് സ്കൂളുകൾ ആരംഭിക്കുമെന്നും ആയിരുന്നു അറിയിപ്പ്.

crime-administrator

Recent Posts

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

33 mins ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

51 mins ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

2 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

2 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

3 hours ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

4 hours ago