India

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’, മോദിയുടെ ഭരണത്തിൽ ഒരു വിപ്ലവകരമായ ചരിത്രമാകും

ന്യൂഡൽഹി . 2029 മുതൽ ലോക സഭ നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താൻ ഇക്കാര്യം പഠിച്ച മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ അദ്ധ്യക്ഷതയിലുള്ള സമിതിയുടെ ശുപാർശ. കേരളം ഉൾപ്പടെ ചില സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി ഒറ്റതവണ വെട്ടിക്കുറയ്‌ക്കാനും നിർദേശിച്ചിട്ടുണ്ട്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന ആശയം നടപ്പാക്കാൻ ഭരണഘടനയിൽ നിരവധി മാറ്റങ്ങൾ നിർദ്ദേശിക്കുന്ന റിപ്പോർട്ടാണ് രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതി രാഷ്ട്രപതിക്ക് കൈമാറിയിരിക്കുന്നത്.

2029ല്‍ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തണം. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള മത്സരം ഇതിനോട് ചേർക്കുന്നത് അഞ്ചു കൊല്ലത്തേക്ക് കൂടി മാറ്റിവെയ്‌ക്കാം എന്നും സമിതിയുടെ നിർദ്ദേശിക്കുന്നു. ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയാ ണെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താം. സർക്കാരുകൾ ഇടയ്‌ക്ക് വീഴുകയാണെങ്കിൽ ബാക്കിയുള്ള കാലാവധിക്ക് മാത്രമായി തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടത്. പല നിയമസഭകളുടെയും കാലാവധി വെട്ടിക്കുറയ്‌ക്കുകയോ നീട്ടുകയോ ചെയ്യുന്ന കാര്യം ആലോചിക്കണമെന്നും സമിതിയുടെ ശുപാർശയിൽ ഉണ്ട്.

ശുപാർശ പ്രകാരം കേരളം പോലുള്ള സംസ്ഥാനങ്ങളിൽ അടുത്ത തെരഞ്ഞെടുപ്പിന് ശേഷമുള്ള നിയമസഭയുടെ കാലാവധി മൂന്നു വർഷമായി ചുരുക്കണം. തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതി നുള്ള നിർദ്ദേശം നടപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കാനാണ് നിർദ്ദേശം. എല്ലാ തെരഞ്ഞെടുപ്പുകൾക്കും ഒറ്റ വോട്ടർ പട്ടികക്കാണ് സമിതി ശുപാർശ ചെയ്യുന്നത്. അമിത് ഷാ, ഗുലാം നബി ആസാദ് തുടങ്ങിയവരും അംഗങ്ങളായ സമിതി 1800 പേജുള്ള വിശദ റിപ്പോർട്ടാണ് തയ്യാറാക്കിയിട്ടുള്ളത്.

crime-administrator

Recent Posts

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

25 mins ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

1 hour ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

5 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

5 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

6 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

7 hours ago