Crime,

പിണറായിയുടെ മകള്‍ വീണയുടെ കമ്പനിയുമായി 12 കമ്പനികൾ കോടികളുടെ ഇടപാട് നടത്തി, അന്വേഷണം ശക്തമാക്കി എസ് എഫ് ഐ ഒ

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോ ജിക് കമ്പനി ഇടപാട് നടത്തിയ എല്ലാ കമ്പനികൾക്കുമെതിരെ കടുത്ത നടപടികളുമായി എസ് എഫ് ഐ ഒ. എക്‌സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ എല്ലാ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് നോട്ടിസ് നൽകി. ഇടപാടുകളുടെ രേഖകളെല്ലാം വെള്ളിയാഴ്ച വൈകുന്നേരത്തിനുള്ളിൽ ചെെന്നെ ഓഫീസില്‍ ഹാജരാകാണാന് എസ് എഫ് ഐ ഒ കമ്പനി നിയമ പ്രകാരം നോട്ടിസ് നൽകിയിരി ക്കുന്നത്.

നിര്‍ദേശം പാലിച്ചില്ലെങ്കിൽ നിയമ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നോട്ടീസിൽ നൽകിയിട്ടുണ്ട്. നോട്ടീസ് കിട്ടിയ ചില കമ്പനികള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എക്‌സാലോജിക് സൊലൂഷന്‍സും കെ.എസ്.എ.ഡി.സിയും നല്‍കിയ ഹര്‍ജികളില്‍ അന്വേഷണം നടക്കട്ടെ എന്നു കോടതികള്‍ നിലപാടെടുത്ത തോടെയാണ് എസ് എഫ് ഐ ഒ തുടര്‍നടപടികളിലേക്ക് കടന്നിരിക്കു ന്നത്. കേരളത്തില്‍മാത്രം 12 സ്ഥാപനങ്ങള്‍ക്കാണ് എസ് എഫ് ഐ ഒ നോട്ടിസ് നൽകിയിട്ടുള്ളത്. എക്‌സാലോജിക് സൊലൂഷന്‍സിന്റെ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ എസ്.എഫെ്.എ.ഒ. പരിശോധന നടത്തിയിരുന്നു.

ബാങ്ക് അക്കൗണ്ടു വിവരങ്ങളുടെ അടിസ്ഥാനത്തിലാണു എസ്.എഫെ്.എ.ഒ നോട്ടിസ് അയച്ചത്. എക്‌സാലോജിക്കുമായി എന്തുതരം ഇടപാടാണു നടത്തിയതെന്നതാണു നോട്ടീസിലെ പ്രധാന ചോദ്യം. ഉല്‍പന്നമോ സേവനമോ നല്‍കിയതിന് എക്‌സാലോജി ക്കുമായി ഏര്‍പ്പെട്ട കരാറിന്റെ പകര്‍പ്പ്, വര്‍ക്ക് ഓര്‍ഡര്‍, ഇന്‍വോയ്‌സ് എന്നിവയുടെ പകര്‍പ്പ് എന്നിവയെല്ലാം എസ്.എഫെ്.എ.ഒ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി, ബന്ധപ്പെട്ട കമ്പനികളില്‍നിന്നു രേഖകള്‍ വിളിച്ചുവരുത്തുന്നതിനുള്ള വകുപ്പ് 217 (2) പ്രകാരമാണ് എസ്.എഫെ്.എ.ഒ. ചെെന്നെ ഓഫീസിലെ കെ. പ്രഭു നോട്ടിസ് നൽകുന്നത്. 2016-17 മുതലാണ് എക്‌സാലോജിക്കിനു സി.എം.ആര്‍.എല്‍. പണം കൈമാറുന്നത്.

ഐ.ടി. അനുബന്ധ സേവനത്തിനാണു പണം നല്‍കിയതെന്നാണു സി.എം.ആര്‍.എല്ലിന്റെയും എക്‌സാലോജിക്കിന്റെയും വാദം. ഈ കാലഘട്ടത്തില്‍ പത്തിലധികം സ്ഥാപനങ്ങള്‍ എക്‌സാലോജിക്കുമായി വലിയ സാമ്പത്തിക ഇടപാടു നടത്തിയെന്നാണ് അക്കൗണ്ടുകൾ പരിശോധിച്ച് SFIO കണ്ടെത്തിയത്. മുന്‍പ് ED നടത്തിയ വിവരശേഖ രണത്തിലും ചില സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയിരുന്നതാണ്. അന്നു സ്ഥാപന ഉടമകളില്‍നിന്നു മൊഴിയെടുത്തെങ്കിലും അന്വേഷ ണം തുടർന്ന് മുന്നോട്ടുപോയി രുന്നില്ല. ഈ വിവരങ്ങളും എസ്.എഫെ്. എ.ഒ ഇപ്പോൾ പരിശോധിക്കുകയാണ്.

crime-administrator

Recent Posts

പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതാണ് – വി ഡി സതീശന്‍റെ പരിഹാസം

വടകര . ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കുമെന്ന്…

20 mins ago

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

4 hours ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

5 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

6 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

6 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

7 hours ago