Kerala

പിണറായിയെ സിപിഎം പുറത്താക്കും, സംഗതി അതീവ രഹസ്യം, ‘തിരഞ്ഞെടുപ്പ് കഴിയും വരെ മിണ്ടിപ്പോവരുത്’

ലോക് സഭാ തിരഞ്ഞെടുപ്പ് ഗോദയിൽ നിന്നും പിണറായിയെ പുറത്താക്കി സിപിഎം. അഴിമതിയാരോപണങ്ങളിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന പിണറായി വിജയ തിരഞ്ഞെടുപ്പ് പ്രചാരണത്തി നെത്തിയാൽ ഉള്ള വോട്ടും കൂടി കല്ലാതാകുമെന്ന വിലയിരുത്ത ലിലാണ് സിപിഎം നേതൃത്വം. സിപിഎമ്മിനുള്ളിൽ തന്നെ പിണറായി വിജയനെതിരെ പൊട്ടിത്തെറികൾ തുങ്ങിയതോടെയാണ് നേതൃത്വം ഈ തീരുമാനത്തിലേക്കെത്തിയത്. ഇതിന്റെ ആദ്യപടിയെന്നോണം മുഖ്യന്റെ മുഖം കവർ ചിത്രമാക്കി സംസ്ഥാന പബ്ലിക് റിലേഷൻ വകുപ്പ് പുറത്തിറക്കിയ മാസികകളെല്ലാം പാർട്ടി തന്നെ മൂലയ്ക്കെറിയുകയാണ്. സ്ഥാനാർത്ഥികളുടെ ഓഫിസുകളിൽ കെട്ടിക്കിടക്കുകയാണ് ഇവയെല്ലാം.

തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വീടുകളിൽ വിതരണം ചെയ്യുക എന്ന ഉദ്യേശത്തോടെ പുറത്തിറക്കിയ ഈ പുസ്തകങ്ങൾ ഇനി വെളിച്ചം കാണിക്കേണ്ട എന്നാണ് പാർട്ടി ഒന്നായെടുത്ത തീരുമാനം. പിണറായി വിജയന്റെ ചിത്രം പോലും തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ വേണ്ടെന്നാണ് സ്ഥാനാർത്ഥികളുടെയും തീരുമാനം. കേന്ദ്ര സർക്കാരുമായി പിണറായിക്കുള്ള രഹസ്യ ബാന്ധവത്തിന്റെ വാർത്തകളും കൂടി പുറത്ത് വരുന്ന സാഹചര്യത്തിൽ എല്ലാ അർത്ഥത്തിലും പാർട്ടിക്കുള്ളിൽ പിണറായി വിജയൻ ഒറ്റപ്പെടുകയാണ്.

ഇത്രയും ദാരുണമായ ഒരു സാഹചര്യം മുമ്പൊരിക്കലും ദൃശ്യമായിരുന്നില്ല. പിണറായിയുടെ ഇമേജിൽ സി പി എമ്മിന് ആശങ്കയുണ്ട്. പിണറായിയും മകളും ചേർന്ന് സംസ്ഥാനത്തെ ജനങ്ങളെ സർക്കാരിനും പാർട്ടിക്കും വിരുദ്ധരാക്കിയെന്നാണ് സി. പി. എം സംസ്ഥാന കമ്മിറ്റി കരുതുന്നത്. പൗരത്വ നിയമം ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പിണറായി കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് സി പി എം കരുതുന്നു. കേന്ദ്ര സർക്കാരും ബി.ജെ.പിയുമായി പിണറായിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. ഇതും ഇലക്ഷനെ ബാധിക്കുമെന്ന് പാർട്ടി കരുതുന്നു.

പിണറായി വിജയൻ പ്രചരണത്തിന് ഇറങ്ങേണ്ടതില്ലെന്ന് രഹസ്യമായി തീരുമാനിച്ചത് സി പി. എം കേന്ദ്ര കമ്മിറ്റിയാണെന്നാണ് സൂചന. എന്നാൽ ഇക്കാര്യം പരസ്യമായി സമ്മതിക്കില്ല. ചുരുക്കം ചില മണ്ഡലങ്ങളിൽ മാത്രമാണ് പിണറായി പ്രചരണത്തിന് എത്തുന്നത്. കൂടുതൽ സമയവും അദ്ദേഹം തിരുവനന്തപുരത്തുണ്ട്. പിണറായി പാർട്ടി സെക്രട്ടറിയായ കാലത്ത് മുഖ്യമന്ത്രിയായിരുന്ന വി എസിനെ അകറ്റി നിർത്തിയ മാതൃകയിലാണ് പിണറായിയെ എം.വി. ഗോവിന്ദൻ മാറ്റി നിർത്തുന്നത്. പിണറായിയെ പോലെ പ്രവർത്തിക്കാൻ ഗോവിന്ദന് കഴിയിത്തത് കൊണ്ട് ഒളിഞ്ഞും പതുങ്ങിയുമാണ് നീക്കങ്ങൾ എന്നു മാത്രം.

ലോക്സഭാ തെരഞ്ഞടുപ്പിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് തന്നെ സി പി എമ്മിന്റെ നേതൃത്വത്തിൽ അതീവ രഹസ്യമായി ഒരു സർവേ നടന്നിരുന്നു. തെരഞ്ഞടുപ്പിൽ ഇടതിന്റെ സാധ്യതകളാണ് സർവേയിൽ പരിശോധിച്ചത്. തീർത്തും ദയനീയമായ തോൽവിയാണ് സർവേ പ്രവചിച്ചതെന്നാണ് രഹസ്യകേന്ദ്രങ്ങളിൽ നിന്ന് മനസിലാകുന്നത്. സർവേ നടത്തിയത് സംസ്ഥാന സർക്കാർ സംരംഭങ്ങളുമായി സഹകരിക്കുന്ന ഒരു സ്വകാര്യ ഏജൻസിയാ ണെന്നാണ് കേൾക്കുന്നത്. സർവേയുടെ സംഘാടകർ സി പി എം ആണെന്ന കാര്യം പൂർണമായും മറച്ചുവച്ചു കൊണ്ടാണ് സംഘടിപ്പിക്കപ്പെട്ടത്. ഇതിൽ അത്ഭുതമില്ല. കാരണം തെരഞ്ഞെടുപ്പ് സമയത്ത് സർവേകൾ പതിവുള്ളതാണ് .

സർവേ റിപ്പോർട്ട് ലഭിച്ച ശേഷം സർക്കാരിന്റെ നിർദ്ദേശാനുസരണം സംസ്ഥാന ഇന്റലിജൻസ് അന്വേഷണം നടത്തി. അതിലും ഇടതുമുന്നണിയുടെ പ്രകടനം തീർത്തും ദയനീയമായിരിക്കുമെന്നാണ് തെളിഞ്ഞത്. സർക്കാരിന്റെ മോശം ഇമേജാണ് കാരണമായത്. മുഖ്യമന്ത്രിയെ രംഗത്തിറക്കിയാൽ കിട്ടാൻ സാധ്യതയുള്ള സീറ്റുകൾ പോലും കിട്ടാതെ പോകുമെന്ന് സർവേയിൽ നിന്നും മനസിലാക്കിയതോടെയാണ് സി പി എം പിൻവാങ്ങിയത്.

യോഗങ്ങൾ പോട്ടെ. സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾക്കൊപ്പം പോലും പിണറായി വിജയന്റെ പടം കൊടുക്കുന്നില്ല. പിണറായിക്കും സമകാലികരായ നേതാക്കൾക്കും പകരം ഇ എം എസ്, ഇ കെ നായനാർ,പികൃഷ്ണപിള്ള തുടങ്ങിയ കളങ്കമേൽക്കാത്ത നേതാക്കളുടെ ചിത്രങ്ങൾ മാത്രമാണ് നൽകുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പിലും ഇതു തന്നെ സംഭവിച്ചിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിലെ ഇടത് നായകൻ പിണറായി തന്നെയെന്ന് സിപിഎം വിശദീകരിച്ചത് അങ്ങനെയാണ്. മുഖ്യമന്ത്രി നേരിട്ട് പ്രചാരണത്തിനിറങ്ങാത്തത് എതിരാളികൾ ആയുധമാക്കുന്നതിനിടെയായിരുന്നു പാ‍ർട്ടി വിശദീകരണം. പ്രചാരണത്തിൻറെ അവസാന ലാപ്പിലും മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണത്തിൽ തന്നെയാണ് യുഡിഎഫും ബിജെപിയും കേന്ദ്രീകരിക്കുന്നത്.

യുഡിഎഫ്-ബിജെപിനേതാക്കൾ നേരിട്ട് കളത്തിലിറങ്ങുമ്പോൾ സൈബറിടം കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ മാറ്റം ഈ തെരഞ്ഞടുപ്പിൻ്റെ പ്രത്യേകതയാണ്. മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരായ അഴിമതി ആരോപണങ്ങളെ കൂടി ചേ‍ർത്ത് എവിടെ പിണറായി എന്ന പ്രതിപക്ഷനേതാക്കളുടെ ചോദ്യങ്ങൾക്കാണ് സിപിഎം മറുപടി.

ലോക്‌സഭാ തിരഞ്ഞടുപ്പിൽ യു.ഡി. എഫിന് മുൻതൂക്കം ലഭിക്കുന്നത് പതിവായത് കാരണം ഇടതുമുന്നണിക്ക് ക്ഷീണമൊന്നും സംഭവിക്കില്ല. എന്നാൽ പാർട്ടി തലത്തിൽ അത് വലിയ ചർച്ചകൾക്ക് കാരണമായി മാറും. തോൽവിയുടെ ഉത്തരവാദിത്തം പിണറായിയുടെ തലയിൽ ഇരിക്കുകയും ചെയ്യും. എന്നാൽ ഇത്തരം പ്രതിസന്ധികൾ നേരിടാനുള്ള മുന്നൊരുക്കങ്ങൾ പിണറായി തുടങ്ങികഴിഞ്ഞു. പക്ഷേ അത് എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം. കാരണം അടുക്കളയിലും അരങ്ങത്തും പിണറായിക്ക് ശത്രുക്കൾ മാത്രമാണുള്ളത്. ഇടതുമുന്നണിയുടെ സീറ്റ് നാലിൽ താഴെ പോയാൽ പിണറായി കാലാവധി തികയ്ക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. അതിനുള്ള ട്രയലാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

crime-administrator

Recent Posts

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

4 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

4 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

7 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

16 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

17 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

18 hours ago